ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?
എ) സ്നായുക്കള്‍
ബി) രക്തം
സി) തരുണാസ്ഥി
ഡി) ടെന്ഡന്
ഉത്തരം ഡി
- ശരീരചലനങ്ങള്‍ക്ക് കാരണമാകുന്ന സവിശേഷ കലകളാണ് പേശികള്‍.
- പേശികലയുടെ അടിസ്ഥാന ഘടകം പേശീകോശം ആണ്.
- പേശീതന്തുക്കളുടെ കൂട്ടത്തെ ഫാസിക്കിളുകള് എന്ന് വിളിക്കുന്നു.
- ശരീരത്തിന് ഘടനയും താങ്ങും സംരക്ഷണവും നല്‍കുന്നത് അസ്ഥികള്‍ ആണ്.
- അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് സ്നായുക്കളാണ്.
- രക്തമൊരു യോജകകലയാണ്.
2. മനുഷ്യശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറ്റുന്ന അവയവം ഏത്?
എ) വൃക്കകള്‍
ബി) കരള്‍
സി) ആമാശയം
ഡി) പാന്‍ക്രിയാസ്
ഉത്തരം ബി
- മനുഷ്യശരീരത്തിലെ അരിപ്പകള്‍ എന്നറിയപ്പെടുന്ന വൃക്കകളാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസര്‍ജനാവയവം.
- പയര്‍വിത്തിന്റെ ആകൃതിയാണ് വൃക്കകള്‍ക്കുള്ളത്.
- ഉദരാശയത്തിന്റെ പിന്‍ഭാഗത്തുള്ള മാംസപേശിയോട് ചേര്‍ന്നു, നട്ടെല്ലിന്റെ ഇരുവശങ്ങളിലായും ആണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്.
- വൃക്കയ്ക്ക് ഏകദേശം 11 സെന്റിമീറ്റര്‍ നീളവും 5 സെന്റിമീറ്റര്‍ വീതിയും 3 സെന്റിമീറ്റര്‍ കനവും ഉണ്ട്.
- വൃക്കയുടെ ശരാശരി ഭാരം 120 ഗ്രാം മുതല്‍ 170 ഗ്രാം വരെയാണ്.
- ശരീരത്തില്‍ ശരിയായ അളവില്‍ ജലം, ലവണങ്ങള്‍ എന്നിവ നിലനിര്‍ത്തുന്നതില്‍ വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
3. രാജദ്രാവകം (അക്വാറീജിയ) എന്നാല്‍
എ) നൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 1:3
ബി) നൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിജ് 3:1
സി) നൈട്രിക്കാസിഡ്, സള്‍ഫ്യൂരിക്കാസിഡ് 1:3
ഡി) നൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് 1:2
ഉത്തരം എ
- അക്വാറീജിയ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം രാജദ്രാവകം എന്നാണ്.
- സ്വര്‍ണം പോലുള്ള രാജകീയ ലോഹങ്ങളെ ലയിപ്പിക്കാനുള്ള ശേഷി രാജദ്രാവകത്തിനുണ്ട്.
- പ്ലാറ്റിനത്തേയും ലയിപ്പിക്കും.
- നൈട്രിക്കാസിഡിനേയും ഹൈഡ്രോക്ലോറിക്കാസിഡിനേയും 1:3 എന്ന അനുപാതത്തില്‍ ലയിപ്പിച്ചാണ് അക്വാറീജിയ തയ്യാറാക്കുന്നത്.
4. ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത് ഏത്
എ) ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലുമുള്ള വര്‍ദ്ധനവ്
ബി) വരുമാന വര്‍ദ്ധനവ്
സി) ഗ്രാമീണ അസമത്വം
ഡി) തൊഴില്‍ വര്‍ദ്ധനവ്
ഉത്തരം സി
- ഗോതമ്പിന്റേയും നെല്ലിന്റേയും അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഉല്പാദനത്തില് ഉണ്ടായ വര്‍ദ്ധനവിനെയാണ് ഹരിതവിപ്ലവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
- ഹരിത വിപ്ലവത്തിന്റെ ഒന്നാം ഘട്ടം 1960-കളുടെ പകുതി മുതല്‍ 1970-കളുടെ പകുതി വരെ നീണ്ടു.
- ഒന്നാംഘട്ടത്തില്‍ അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പരിമിതപ്പെട്ടു.
- ഹരിതവിപ്ലവത്തിന്റെ രണ്ടാംഘട്ടം 1970-കളുടെ പകുതി മുതല്‍ 1980-കളുടെ പകുതിവരെ നീണ്ടു.
- രണ്ടാംഘട്ടത്തില്‍ അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളുടേയും സാങ്കേതിവിദ്യയുടേയും ഉപയോഗം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.
5. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
എ) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.
ബി) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും തുല്യ അധികാരങ്ങളാളുള്ളത്.
സി) അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യന്‍ പ്രസിഡന്റാണ്.
ഡി) ഇവയെല്ലാം ശരിയാണ്
ഉത്തരം ഡി
- അനുച്ഛേദം 324 പ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രൂപംകൊണ്ടത്.
- ലോകസഭ, രാജ്യസഭ, സംസ്ഥാന നിയമസഭ, നിയമനിര്‍മാണ കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞടുപ്പും രാഷ്ട്രപതി, ഉപരാഷ്ട്രതി തിരഞ്ഞെടുപ്പുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നു.
- സംസ്ഥാനങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആണ്.
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദങ്ങള്‍ 243K, 243ZA എന്നിവയിലാണ്.
6. താഴെപറയുന്നവയില്‍ മനുഷ്യ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം അല്ലാത്തത് ഏത്
എ) ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുന്നു.
ബി) പോഷകങ്ങള്‍ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുന്നു
സി) ശരീരതാപനില നിയന്ത്രിക്കുക
ഡി) ശരീരത്തില്‍നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുക
ഉത്തരം സി
- ജീവികള്‍ പോഷകങ്ങള്‍ക്കായി ബാഹ്യപരിസ്ഥിതിയില്നിന്നും ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം.
- ആഹാര സ്വീകരണം, ദഹനം, ആഗിരണം, സ്വാശീകരണം എന്നിവയാണ് പോഷണപ്രക്രിയയിലെ ഘട്ടങ്ങള്‍.
- സങ്കീര്‍ണമായ ആഹാരഘടകങ്ങളെ ആഗിരണത്തിനായി ലഘുഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
- ദഹനപ്രക്രിയ ആരംഭിക്കുന്നത് വായില്‍ വച്ചാണ്.
- ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് അന്നനാളത്തിലെ പേശികളുടെ തരംഗരൂപത്തിലുള്ള ചലനമാണ്.
- ലഘുപോഷകഘടകങ്ങള്, ജലം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ ആഗിരണം മുഖ്യമായും നടക്കുന്നത് ചെറുകുടലില്വച്ചാണ്.
7. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്
എ) ഫെമോറല്‍ ധമനി
ബി) കരോറ്റിഡ് ധമനി
സി) അയോര്‍ട്ട
ഡി) വീനകാവ
ഉത്തരം സി
- നാഡീസ്പന്ദനം അറിയാനായി തൊട്ടുനോക്കുന്നത് ധമനിയെയാണ്.
- ഹൃദയത്തില്നി്നും രക്തം കൊണ്ടുപോകുന്നത് ധമനികളാണ്.
- അശുദ്ധരക്തം വഹിക്കുന്ന ഏകധമനി ശ്വാസകോശധമനിയാണ്.
- ഹൃദയഭിത്തിക്ക് രക്തം നല്‍കുന്നത് കൊറോണറി ധമനിയാണ്.
- അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ് സിരകള്‍.
- ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നത് സിരകളാണ്.
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര അധോമഹാസിര.
8. വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര്?
എ) ചട്ടമ്പിസ്വാമികള്‍
ബി) അയ്യങ്കാളി
സി) സഹോദരന് അയ്യപ്പന്
ഡി) സ്വാമി വിവേകാനന്ദന്
ഉത്തരം സി
- ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് പരഞ്ഞത് സഹോദരന് അയ്യപ്പന് ആണ്.
- ജാതിരാക്ഷസദഹനം സംഘടിപ്പിച്ചത് സഹോദരന് അയ്യപ്പന് ആണ്.
- കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
- ‘അദ്ദേഹം ഒരു ഗരുഡന് ആണെങ്കില്‍ ഞാനൊരു കൊതുക് ആണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം,’ എന്ന് ചട്ടമ്പിസ്വാമികള്‍ വിവേകാന്ദനെക്കുറിച്ച് പറഞ്ഞു.
- പുല്ലാട്ട് ലഹള അയ്യങ്കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘത്തിന്റെ പേര് 1938-ല്‍ പുലയമഹാസഭ എന്നാക്കി.
9. ഇന്ത്യയിലെ ആദ്യ സ്ത്രീ സര്‍വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു
എ) കേരളം
ബി) കര്‍ണ്ണാടകം
സി) തമിഴ്നാട്
ഡി) മഹാരാഷ്ട്ര
ഉത്തരം ഡി
- ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല ശ്രീമതി നാതീഭായി ദാമോദര്‍ താക്കര്‍സി സര്‍വകലാശാലയാണ്.
- 1916-ല്‍ ഡി കെ കാര്‍വെയാണ് ഈ സര്‍വകലാശാല സ്ഥാപിച്ചത്.
- ഈ സര്‍വകലാശാല സ്ഥാപിക്കാന്‍ ഡി കെ കാര്വെയെ പ്രേരിപ്പിച്ചത് പണ്ഡിത രമാബായി ആണ്.
- ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല 1857-ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കല്‍ക്കട്ട സര്‍വകലാശാലയാണ്.
- ഇന്ത്യയിലെ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആര് ഡി കാര്‍വെയുടെ പിതാവാണ് ഡി കെ കാര്‍വെ.
10. താഴെ പറയുന്നവയില്‍ തൊഴില്‍ജന്യ രോഗം അല്ലാത്തത് ഏത്?
എ) സിലിക്കോസിസ്
ബി) സോറിയോസിസ്
സി) ന്യുമോകോണിയോസിസ്
ഡി) ആസ്ബസ്റ്റോസിസ്
ഉത്തരം ബി
- സിലിക്കോസിസ്: പാറമടകളിലെ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന രോഗം
- സോറിയോസിസ്: ത്വക്ക് രോഗമായ സോറിയോസിസ് ഓട്ടോഇമ്മ്യൂണ്‍ രോഗം കൂടിയാണ്.
- ന്യൂമോകോണിയോസിസ്: കല്‍ക്കരി ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന രോഗം.
- ആസ്ബസ്റ്റോസിസ്: ആസ്ബസ്റ്റോസ് ഫാക്ടറിയില്‍ പണിയെടുക്കുന്നവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗം
കേരള പി എസ് സി ക്വിസ് വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
