ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. കപ്പലോട്ടിയ തമിഴന് എന്ന് വിളിക്കുന്നത് ആരെ?
എ) വി ഒ ചിദംബരംപിള്ള
ബി) സി രാജഗോപാലചാരി
സി) എം വിശ്വേശരയ്യ
ഡി) ഇ വി രാമസ്വാമിനായ്കര്
ഉത്തരം എ
- സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് ബ്രിട്ടീഷ് സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ കുത്തക അവസാനിപ്പിക്കുന്നതിന് സ്വദേശി നാവിഗേഷന്‍ കമ്പനി ആരംഭിച്ചു.
- തൂത്തുക്കുടിക്കും കൊളംബോയ്ക്കും മധ്യേ സ്വദേശി നാവിഗേഷന്‍ കമ്പനി സര്‍വീസ് നടത്തി.
- 1905-ല്‍ ബ്രിട്ടീഷുകാര്‍ ബംഗാളിനെ വിഭജിച്ചതിനെ തുടര്‍ന്നാണ് സ്വദേശി പ്രസ്ഥാനം രൂപംകൊണ്ടത്.
- ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മേല്‍ പതിച്ച ബോംബ് എന്ന് ബംഗാള്‍ വിഭജനത്തെ വിശേഷിപ്പച്ചത്: സുരേന്ദ്രനാഥ് ബാനര്‍ജി
- സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കുകയും നശിപ്പിക്കുകയും ചെയ്തു.
- സ്വദേശി പ്രസ്ഥാനം വന്ദേമാതരം പ്രസ്ഥാനം എന്നും അറിയപ്പെടുന്നു.
2. അയോണസ്ഫിയര് ഏത് അന്തരീക്ഷ മണ്ഡലത്തിന്റെ ഭാഗമാണ്?
എ) ട്രോപ്പോസ്ഫിയര്‍
ബി) സ്ട്രാറ്റോസ്ഫിയര്‍
സി) തെര്‍മോസ്ഫിയര്‍
ഡി) മിസോസ്ഫിയര്‍
ഉത്തരം സി
- അന്തരീക്ഷത്തിന്റെ നാല് പാളികള്‍: ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മീസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍
- അന്തരീക്ഷത്തിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളി: ട്രോപ്പോസ്ഫിയര്‍
- ട്രോപ്പോസ്ഫിയറിന്റെ ശരാശരി ഉയരം: 13 കിലോമീറ്റര്‍
- അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറില്‍.
- സ്ട്രാറ്റോസ്ഫിയറിന്റെ താപനില കൂടാന്‍ കാരണം: ഓസോണിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍
- ഭൂമിയില്‍ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നൊക്ടിലൂസന്റെ മേഘങ്ങള്‍ കാണപ്പെടുന്ന അന്തരീക്ഷപാളി: മീസോസ്ഫിയര്‍
- ഉല്‍ക്കാവര്‍ഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി: മീസോസ്ഫിയര്‍
3. ബംഗ്ലാദേശില്‍ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത്?
എ) സാങ്പോ
ബി) പത്മ
സി) ജമുന
ഡി) മേഘ്ന
ഉത്തരം സി
- ബ്രഹ്മപുത്ര ഒഴുകുന്ന രാജ്യങ്ങള്‍: ചൈന, ഇന്ത്യ, ബംഗ്ലാദേശ്
- പുരുഷനാമമുള്ള ഏക ഇന്ത്യന്‍ നദി: ബ്രഹ്മപുത്ര
- ബ്രഹ്മപുത്ര നദിയിലുള്ള ദേശീയ ജലപാത: ദേശീയ ജലപാത 2
- ദേശീയ ജലപാത 2 സാദിയ മുതല്‍ ധുബ്രി വരെ സ്ഥിതി ചെയ്യുന്നു
- ഏറ്റവും ആഴം കൂടിയ ഹിമാലയന്‍ നദി: ബ്രഹ്മപുത്ര
- ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്: ബ്രഹ്മപുത്ര
4. സംസ്ഥാനതലത്തില്‍ അഴിമതിക്കേസുകള്‍ പരിശോധിക്കുന്നതിന് രൂപംനല്കിയ സ്ഥാപനം
എ) ലോകായുക്ത
ബി) ലോക്പാല്‍
സി) വിജിലന്‍സ് കമ്മിഷന്
ഡി) അഴിമതി വിരുദ്ധ സ്ക്വാഡ്
ഉത്തരം എ
- കേരളത്തില്‍ ലോകായുക്ത രൂപംകൊണ്ടതെന്നാണ്: 1998 നവംബര്‍ 15
- കേരളത്തില്‍ ലോകായുക്ത നിലവില്‍വന്ന വര്‍ഷം: 1999
- ആസ്ഥാനം: തിരുവനന്തപുരം
- ലോകായുക്തയെ നിയമിക്കുന്നത്: ഗവര്‍ണര്‍
- ലോകായുക്തയെ നീക്കം ചെയ്യാന്‍ അധികാരമുള്ളത്: സംസ്ഥാന സര്‍ക്കാര്‍
- ലോകായുക്തയും ഉപലോകായുക്തയും രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്: ഗവര്‍ണര്‍
5. ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത അവകാശം?
എ) മൗലികാവകാശം
ബി) വിനോദത്തിനുള്ള അവകാശം
സി) സംഘം ചേരുന്നതിനുള്ള അവകാശം
ഡി) സ്വത്ത് ആര്‍ജിക്കുന്നതിനുള്ള അവകാശം
ഉത്തരം എ
- വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത്: മൗലികാവകാശങ്ങള്‍
- സ്വാതന്ത്ര്യത്തിന്റെ വിളക്കുകള്‍ എന്നറിയപ്പെടുന്നത്: മൗലികാവകാശങ്ങള്‍
- മൗലികാവകാശങ്ങളുടെ ശില്പി: സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍
- സര്‍ക്കാര്‍ പോലും ലംഘിക്കാന്‍ പാടില്ലെന്ന് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്: മൗലികാവകാശങ്ങളെ
- ഭരണഘടനയുടെ മനസ്സാക്ഷി: അനുച്ഛേദം 19
- മൗലികാവകാശങ്ങളുടെ നട്ടെല്ലെന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശം: അനുച്ഛേദം 19 മുതല്‍ 22 വരെ
6. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഏത്?
എ) വിറ്റാമിന്‍ എ
ബി) വിറ്റാമിന്‍ കെ
സി) വിറ്റാമിന്‍ ബി
ഡി) വിറ്റാമിന്‍ സി
ഉത്തരം ബി
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം: പ്ലേറ്റ്ലെറ്റുകള്
- രക്തം കട്ടപിടിക്കുമ്പോള്‍ ഊറിവരുന്ന ദ്രാവകം: സിറം
- രക്തത്തിലെ വര്‍ണ്ണവസ്തു: ഹീമോഗ്ലോബിന്‍
- ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങള്‍: ഇരുമ്പും പ്രോട്ടീനും
- രക്തത്തിലെ പ്രധാന ഘടകങ്ങള്‍: പ്ലാസ്മ, ചുവന്ന രക്തകോശം, വെളുത്ത രക്തകോശം, പ്ലേറ്റ്ലെറ്റ്,
- മനുഷ്യശരീരത്തിലെ 5 ലിറ്റര്‍ രക്തത്തില്‍ 3 ലിറ്റര്‍ പ്ലാസ്മയും 2 ലിറ്റര്‍ രക്തകോശങ്ങളും അടങ്ങിയിരിക്കുന്നു.
7. താഴെപറയുന്നവയില്‍ യോജകകലയില്‍ ഉള്‍പ്പെടാത്തത് ഏത്?
എ) തരുണാസ്ഥി
ബി) നാരുകല
സി) രക്തം
ഡി) പേശികല
ഉത്തരം ഡി
- നാഡീകോശങ്ങള്‍, രക്തകോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിങ്ങനെ ഇരുന്നൂറോളം വ്യത്യസ്തയിനം കോശങ്ങളുണ്ട്.
- സമാനമായ ആകൃതിയുള്ളവയും ഒരേ ധര്‍മ്മം നിര്‍വഹിക്കുന്നതുമായ കോശങ്ങളുടെ കൂട്ടത്തെ കലകള്‍ എന്ന് പറയുന്നു.
- കലകള്‍ക്ക് ഉദാഹരണങ്ങള്‍: ആവരണകലകള്‍, സംയോജക കലകള്‍, പേശീകല, നാഡീകല.
- ആവരണകല ജന്തുശരീരത്തിലെ പ്രതലങ്ങളേയും ആന്തരിക അവയവങ്ങളേയും പൊതിഞ്ഞു സംരക്ഷിക്കുന്നു. ഉദാഹരണം: ചര്‍മ്മം
- സംയോജകകല ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ക്ക് താങ്ങ് നല്‍കുകയും വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണം: അസ്ഥി, രക്തം, തരുണാസ്ഥി
- പേശീകല ശരീര ചലനങ്ങളെ സഹായിക്കുന്നു. ഉദാഹരണം: അസ്ഥിപേശി, ഹൃദയപേശി, മിനുസപേശി
- സന്ദേശവിനിമയം സാധ്യമാക്കുന്ന നാഡീകല ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണം: മസ്തിഷം, നാഡികള്‍
8. സമ്പര്‍ക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത്?
എ) വിസ്കസ് ബലം
ബി) ന്യൂക്ലിയര്‍ ബലം
സി) പ്രതല ബലം
ഡി) ഘര്‍ഷണ ബലം
ഉത്തരം ബി
- ഒരു വസ്തുവിന്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥയ്ക്കോ ചലനാവസ്ഥയ്ക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നതെന്തോണോ അതാണ് ബലം.
- വസ്തുക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അനുഭവപ്പെടുന്ന ബലമാണ് സമ്പര്‍ക്കബലം.
- വസ്തുവുമായി സമ്പര്‍ക്കമില്ലാതെ അനുഭവപ്പെടുന്ന ബലമാണ് സമ്പര്‍ക്കരഹിത ബലം.
- സമ്പര്‍ക്കരഹിത ബലങ്ങള്‍ക്ക് ഉദാഹരണങ്ങള്‍: കാന്തികബലം, ഗുരുത്വാകര്‍ഷണബലം
9. താഴെ കൊടുത്തവയില്‍ തെറ്റായ ജോടി?
എ) നീലകണ്ഠപിള്ള- കാരൂര്‍
ബി) അച്യുതന് നമ്പൂതിരി- അക്കിത്തം
സി) ജോര്‍ജ് ഓണക്കൂര്‍- കാക്കനാടന്
ഡി) പി സച്ചിദാനന്ദന്- ആനന്ദ്
ഉത്തരം സി
- മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്റെ യഥാര്‍ത്ഥ പേര് ജോര്‍ജ് വര്‍ഗീസ് കാക്കനാടന് എന്നാണ്.
- നേത്രരോഗി എന്ന തൂലികാനാമത്തില്‍ രചന നടത്തിയിരുന്നത് ഇ വി കൃഷ്ണപിള്ളയാണ്.
- ശ്രീ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത് വൈലോപ്പിള്ളി.
- ഉറൂബിന്റെ യഥാര്‍ത്ഥ നാമം പി സി കുട്ടിക്കൃഷ്ണന്.
- അഭയദേവിന്റെ യഥാര്‍ത്ഥ നാമം അയ്യപ്പന് പിള്ള
- എം കെ മേനോന്റെ യഥാര്‍ത്ഥ നാമം വിലാസിനി.
10. ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി
എ) അഞ്ജു ബോബി ജോര്‍ജ്
ബി) പി ടി ഉഷ
സി) കെ എം ബീനമോള്‍
ഡി) എം ഡി വത്സമ്മ
ഉത്തരം സി
- ഒളിമ്പിക്സില്‍ മെഡല്‍ നേടിയ രണ്ടാമത്തെ മലയാളി: പി ആര് ശ്രീജേഷ്
- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത: അഞ്ജു ബോബി ജോര്‍ജ്
- ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ നേടിയ ആദ്യ മലയാളി താരം: ഒഎല്‍ തോമസ്
- ഏഷ്യന്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച ആദ്യ വനിത: എം ഡി വത്സമ്മ
- ഏഷ്യാഡില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ മലയാളി വനിത: എം ഡി വത്സമ്മ
11. ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?
എ) ആല്‍ബര്‍ട്ട് ഹെന്‍ട്രി
ബി) അല്‍മേഡ
സി) റോബര്‍ട്ട് ബ്രിസ്റ്റോ
ഡി) ഹാര്‍വിസ്ലോകം
ഉത്തരം ഡി
- ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്: ഭക്രാനംഗല്‍
- സത്ലജ് നദിയിലാണ് ഭക്രാ, നംഗല്‍ എന്നീ അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട് ആണ് ഭക്രാനംഗല്‍
- ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ആണ് അണക്കെട്ടുകള്‍ എന്ന് പറഞ്ഞത് പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആണ്.
- ഭക്രാ അണക്കെട്ടിലാണ് ഗോബിന്ദ് സാഗര്‍ തടാകം രൂപം കൊണ്ടത്.
13. മൗലാന അബുല്‍കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്ത്?
എ) അല്‍ഹിലാല്‍
ബി) യങ്ഇന്ത്യ
സി) വന്ദേമാതരം
ഡി) വോയ്സ് ഓഫ് ഇന്ത്യ
ഉത്തരം എ
- യങ് ഇന്ത്യ- മഹാത്മാഗാന്ധി
- വന്ദേമാതരം (ഉറുദു)- ലാലാ ലജ്പത് റായ്
- വന്ദേമാതരം (ഇംഗ്ലീഷ്)- ബിപിന്‍ചന്ദ്രപാല്‍
- വന്ദേമാതരം (പാരീസ് ഇന്ത്യ സൊസൈറ്റി)- മാഡം ഭിക്കാജി കാമ
- വോയ്സ് ഓഫ് ഇന്ത്യ- ദാദാഭായ് നവേറാജി
14. ജിപിഎസിന് പകരമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയ സംവിധാനം ഏത്?
എ) IRS
ബി) ഗലീലിയോ
സി) ഗ്ലോനാസ്
ഡി) IRNSS
ഉത്തരം ഡി
- ഐആര്‍എന്‍എസ്എസ്: ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം
- ഐആര്‍എന്‍എസ്എസിന്റെ മറ്റൊരു പേര്: നാവിക്
- ഭൂമിയില്‍നിന്നും 36,000 കിലോമീറ്റര്‍ ഉയരത്തിലാണ് നാവിക് സംവിധാനം സ്ഥിതി ചെയ്യുന്നത്.
- ഒരു സ്ഥലത്തിന്റെ, വസ്തുവിന്റെ സ്ഥാനം വിദൂരമായി തിരിച്ചറിയാന്‍ ഐആര്‍എന്‍എസ്എസ് സഹായിക്കും.
- ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ 1969 ആഗസ്റ്റ് 15-ന് സ്ഥാപിതമായി.
15. ചൂലന്നൂര്‍ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
എ) എറണാകുളം
ബി) പാലക്കാട്
സി) ഇടുക്കി
ഡി) കൊല്ലം
ഉത്തരം ബി
- എറണാകുളം ജില്ലയിലെ ഭൂതത്താന്‍ അണക്കെട്ടിനോട് ചേര്‍ന്നാണ് സാലിം അലി പക്ഷി സങ്കേതം.
- കേരളത്തില്‍ നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഏക പക്ഷി സങ്കേതമാണ് എറണാകുളം ജില്ലയിലെ മംഗളവനം.
- സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം- സൈലന്റ് വാലി.
- കേരളത്തിലൂടെ പ്രവേശനമാര്ഗമില്ലാത്ത കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് പറമ്പിക്കുളം.
- തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയ പേര്: നെല്ലിക്കാംപെട്ടി
- നീലക്കുറിഞ്ഞിക്ക് പ്രസിദ്ധമാണ് മൂന്നാര്‍.
- കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി.
- കേരളത്തില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതമാണ് ചെന്തുരുണി.
16. ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം?
എ) സുപ്രീംകോടതി
ബി) ഹൈക്കോടതി
സി) പാര്‍ലമെന്റ്
ഡി) കേന്ദ്രമന്ത്രിസഭ
ഉത്തരം സി
- പാര്‍ലമെന്റിന്റെ പിന്‍കോഡ്: 110001
- ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ: രാജ്യസഭ
- ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ: ലോകസഭ
- പുതുതായി തിരഞ്ഞെടുക്കുന്ന ലോകസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോട്ടേം സ്പീക്കര്‍ക്ക് മുന്നിലാണ്.
- ലോകസഭ ആദ്യമായി സമ്മേളിച്ച തിയതി: 1952 മെയ് 13
- ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്: സ്പീക്കര്‍
17. വിവരാവകാശ നിയമം നിലവില്‍വന്ന വര്‍ഷം
എ) 2015
ബി) 2005
സി) 2010
ഡി) 2018
ഉത്തരം ബി
- വിവരാവകാശ നിയമത്തിന്റെ മുന്‍ഗാമി: ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് 2002
- വിവരാവകാശ നിയമം രാഷ്ട്രപതി ഒപ്പുവച്ചത് എന്ന്: 2005 ഓഗസ്റ്റ് 1
- വിവരാവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയത്: 2005 ജൂണ്‍ 15
- വിവരാവകാശ കമ്മീഷന് നിലവില്‍ വന്നത്: 2005 ഒക്ടോബര്‍ 12
- വിവരാവകാശത്തെ മൗലികാവകാശമാക്കിയിരിക്കുന്നത് അനുച്ഛേദം 19 (1) (എ) അനുസരിച്ചാണ്.
- വിവരാവകാശ നിയമം പാസാക്കന്‍ കാരണമായ പ്രസ്ഥാനം: മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍
18. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം?
എ) ഇ-സാക്ഷരത
ബി) ഇ-മെയില്‍
സി) പൊതുഭരണം
ഡി) ഇ-ഗവേണന്‍സ്
ഉത്തരം ഡി
- അവസരങ്ങളുടെ ജാലകം എന്നത് അക്ഷയയുടെ മുദ്രിതവാക്യമാണ്.
- സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ആണ്.
- ഇന്‍ഫര്‍മേഷന്‍ മിഷന് കേരള ആസ്ഥാനം: തിരുവനന്തപുരം
- ഇ-ഗവേണന്‍സിലൂടെ സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്കിയ സംരംഭമാണ് അക്ഷയകേന്ദ്രം.
- ഇന്റര്‍നെറ്റ്, ഇലക്ട്രോണിക് സാങ്കേതികവിദ്യ എന്നിവയുടെ പ്രാഥമിക അറിവ് ആണ് ഇ-ലിറ്ററസി.
19. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവണ്മെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തില് അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകള്‍?
എ) ഡോ ബി ആര് അംബേദ്കര്‍
ബി) ജവഹര്‍ലാല്‍ നെഹ്റു
സി) ലാല്‍ബഹാദൂര്‍ ശാസ്ത്രി
ഡി) മഹാത്മാഗാന്ധി
ഉത്തരം ബി
- ജയ് ജവാന്, ജയ് കിസാന്‍ എന്ന് പറഞ്ഞത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി
- സ്വാതന്ത്ര്യത്തിനുവേണ്ടി യാചിക്കുകയല്ല വേണ്ടത്, അത് പിടിച്ചു വാങ്ങുകയാണ് വേണ്ടതെന്ന് പറഞ്ഞത് ലാലാ ലജ്പത് റായി
- ശക്തിയേറിയ ബ്രേക്കുള്ളതും എഞ്ചിന് ഇല്ലാത്തതുമായ യന്ത്രം എന്ന് 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെക്കുറിച്ച് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റു ആണ്.
- വിദ്യ നേടൂ, സംഘടിക്കൂ, സമരം ചെയ്യൂ എന്ന് പറഞ്ഞത് ഡോ അംബേദ്കര്‍
20. നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണഘടനയുടെ ഏതുഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
എ) 1
ബി) 2
സി) 3
ഡി) 4
ഉത്തരം ഡി
- നിയമനിര്‍മ്മാണത്തിലും നിര്‍വഹണത്തിലും രാജ്യം പിന്തുടരേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നിര്‍ദ്ദേശക തത്വങ്ങള്‍.
- ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങള് ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഭാഗമാണ് നിര്‍ദ്ദേശക തത്വങ്ങള്‍.
- ഇന്ത്യ നിര്‍ദ്ദേശക തത്വങ്ങള്‍ കടംകൊണ്ടിരിക്കുന്നത് അയര്ലണ്ടില്നിന്നുമാണ്.
- നിര്‍ദ്ദേശക തത്വങ്ങള്‍ അടങ്ങിയിക്കുന്ന അനുച്ഛേദങ്ങള്‍: 36 മുതല്‍ 51 വരെ
- ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം: 44
- ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം: 40
21. താഴെക്കൊടുത്തിട്ടുള്ളവയില്‍ നീതി ആയോഗിന്റെ ലക്ഷ്യങ്ങളില്പ്പെടാത്തത് ഏത്?
എ) വ്യവസായ സേവന മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുക
ബി) കാര്‍ഷിക വളര്‍ച്ച നേടാന്‍ സമ്പന്ന വര്‍ഗത്തെ പ്രയോജനപ്പെടുത്തുക
സി) സമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുക
ഡി) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക
ഉത്തരം ബി
- നീതി ആയോഗിന്റെ ചെയര്മാന്: പ്രധാനമന്ത്രി
- നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷന്‍: അരവിന്ദ് പനഗാരിയ
- പ്രഥമ സിഇഒ: സിന്ധുശ്രീഖുള്ളര്
- നിലവിലെ ഇടക്കാല സിഇഒ: നിധി ഛിബ്ബര്‍
- നീതി ആയോഗിന്റെ സീറോ പൊള്യൂഷന് ഇ-മൊബിലിറ്റി കാമ്പയിന്: ശൂന്യ കാമ്പയിന്
21. പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?
എ) തേന്‍ അമൃത്
ബി) മിഠായി
സി) ഹൃദ്യം
ഡി) ആര്‍ദ്രം
ഉത്തരം ബി
- ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടി സംസ്ഥാന സാമൂഹിക സുരക്ഷ മിഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മിഠായി.
- കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന കുഷ്ഠരോഗ ബോധവല്‍ക്കരണ പ്രചരണം: സ്പര്‍ശ്
- സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടല്‍: ഇ ഹെല്‍ത്ത്
- ഗ്രാമീണ മേഖലകളില്‍ ആരോഗ്യ പരിരക്ഷ നല്കാന് സര്‍ക്കാര്‍ ആരംഭിച്ച ടെലിമെഡിസിന്‍ സംരംഭം: സെഹത്
- അനാഥരും സംരക്ഷണം ആവശ്യമുള്ളതുമായ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം എന്നിവ നല്കുന്ന പദ്ധതി: സ്നേഹപൂര്‍വം
കേരള പി എസ് സി ക്വിസ് വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
