ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സമ്മേളനം നടന്ന സ്ഥലം
എ) ശിവഗിരി
ബി) കാരമുക്ക്
സി) കളവന്‍കോട്
ഡി) ആലുവ
ഉത്തരം ഡി
- 1924-ല്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സമ്മേളനം നടന്നു.
- സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സദാശിവയ്യര്‍.
- വാദിക്കുകയും ജയിക്കുകയുമല്ല അറിയുകയും അറിയിക്കുകയും ചെയ്യുകയും ആയിരുന്നു സമ്മേളന ലക്ഷ്യം.
- ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ശ്രീനാരാണ ഗുരു നല്‍കിയത് സര്വ്വമതസമ്മേളനത്തില് വച്ചാണ്.
- ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തെ ശ്രീനാരായണ ഗുരുവിന്റെ അനുമതിയോടെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് ഭേദഗതി ചെയ്തത് ശിഷ്യനായ സഹോദരന് അയ്യപ്പന് ആണ്.
- ഒരു പ്രത്യേക ദൈവത്തിനും സമര്‍പ്പിക്കാതെ ശ്രീനാരായണഗുരു 1916-ല്‍ അദ്വൈതാശ്രമം സ്ഥാപിച്ചു.
- അദ്വൈതാശ്രമത്തിന്റെ പ്രമാണവാക്യം: ഓം സാഹോദര്യം സര്‍വത്ര
2. വീരപാണ്ഡ്യ കട്ടബൊമ്മന് കലാപം നയിച്ച സ്ഥലം
എ) തിരുനെല്‍വേലി
ബി) മൈസൂര്‍
സി) സേലം
ഡി) കൊച്ചി
ഉത്തരം എ
- കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നയിച്ചത്: പാലിയത്തച്ചന്
- തിരുവിതാംകൂറില്‍ കലാപം നയിച്ചത്: വേലുത്തമ്പി ദളവ
- കര്‍ണാടകയില്‍ കലാപത്തിന് നയിച്ചത്: കിട്ടൂര് ചന്നമ്മ
- മലബാറില്‍ കലാപം നയിച്ചത്: പഴശ്ശി രാജ
- ശിവഗംഗയില്‍ കലാപം നയിച്ചത്: മരുതുപാണ്ഡ്യന്
- ഔധില്‍ കലാപം നയിച്ചത്: രാജാ ചെയ്ത്ത് സിങ്
3. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്
എ) പോറ്റി ശ്രീരാമലു
ബി) പിംഗലി വെങ്കയ്യ
സി) സരോജിനി നായിഡു
ഡി) സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍
ഉത്തരം ബി
- തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ക്കായി ഭാഷാടിസ്ഥാനത്തില്‍ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് പോറ്റി ശ്രീരാമലു ആണ്.
- ഈ ആവശ്യവുമായി നിരാഹാര സമരം നടത്തിയ പോറ്റി ശ്രീരാമലു 58-ാം ദിവസം അന്തരിച്ചു.
- ആന്ധ്രാസംസ്ഥാനം രൂപീകരിച്ച വര്‍ഷം: 1953
- ഫസല്‍ അലി അധ്യക്ഷനായി സംസ്ഥാന പുനസംഘടനാ കമ്മിഷന് രൂപീകരിച്ച വര്‍ഷം: 1953
- സംസ്ഥാന പുനസംഘടനാ കമ്മീഷനില്‍ അംഗമായ മലയാളി: കാവാലം മാധവപ്പണിക്കര്‍
- സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത്; സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത്: സരോജിനി നായിഡു
4. 1950 മാര്‍ച്ച് 15-ന് നിലവില്‍വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്മാന് ആരായിരുന്നു?
എ) ജവഹര്‍ലാല്‍ നെഹ്റു
ബി) ഗുല്‍സരിലാല്‍ നന്ദ
സി) ടി ടി കൃഷ്ണമാചാരി
ഡി) സി ഡി ദേശ്മുഖ്
ഉത്തരം ബി
- ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍: പ്രധാനമന്ത്രി
- സോവിയറ്റ് യൂണിയന്റെ ദേശീയ ആസൂത്രണ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്.
- പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കിയത് ആസൂത്രണ കമ്മീഷന്
- ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് നിതി ആയോഗ്.
- നിതി ആയോഗ്: National Institution for Transforming India
- നിതി ആയോഗിന്റെ അധ്യക്ഷന്‍: പ്രധാനമന്ത്രി
5. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ റോവര്‍ അറിയപ്പെടുന്ന പേര്
എ) വിക്രം
ബി) പ്രഗ്യാന്‍
സി) ഭീം
ഡി) ധ്രുവ്
ഉത്തരം ബി
- ചന്ദ്രയാന്‍ 3 2023 ജൂലൈ 14-ന് വിക്ഷേപിച്ചു.
- 2023 ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3-ലെ ലാന്റര്‍ ഇറങ്ങി.
- ലാന്ററില്‍ നിന്നും പ്രഗ്യാന്‍ എന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.
- ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ ചന്ദ്രയാന്‍ എന്നറിയപ്പെടുന്നു.
- ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചാന്ദ്രയാന്‍ 1-നെ 2008 ഒക്ടോബര്‍ 22-നാണ് വിക്ഷേപിച്ചത്.
- 2019 ജൂലൈ 22-ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു.
6. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ പുസ്തകം
എ) രണ്ടാമൂഴം
ബി) ഉമ്മാച്ചു
സി) അഗ്നിസാക്ഷി
ഡി) ഇനി ഞാന്‍ ഉറങ്ങട്ടെ
ഉത്തരം സി
- 1977-ല്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ചു.
- 1985-ല്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന് വയലാര്‍ പുരസ്കാരം ലഭിച്ചു.
- 2025-ല്‍ ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന് വയലാര്‍ പുരസ്കാരം ലഭിച്ചു.
- വയലാര്‍ അവാര്‍ഡ് നല്‍കുന്നത് രചയിതാവിനല്ല, പുസ്തകത്തിനാണ്.
7. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ്
എ) ലെഡ്
ബി) അലുമിനിയം
സി) പ്ലാറ്റിനം
ഡി) ലിഥിയം
ഉത്തരം ഡി
- ലിഥിയം അയണ്‍ ബാറ്ററിയില്‍ രാസോര്‍ജം വൈദ്യുതോര്‍ജമാകുന്നു.
- വൈദ്യുത രാസ സെല്‍ കണ്ടുപിടിച്ചത് അലസ്സാന്‍ഡ്രോ വോള്‍ട്ട ആണ്.
- റീച്ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ലാത്ത സെല്‍ പ്രൈമറി സെല്ലും റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സെല്‍ സെക്കന്ററി സെല്ലും ആണ്.
- ഡ്രൈ സെല്‍, ബട്ടണ്‍ സെല്‍, വോള്‍ട്ടായിക് സെല്‍ തുടങ്ങിയവ പ്രൈമറി സെല്‍ ആണ്.
- ലെഡ് ആസിഡ് ബാറ്ററി, നിക്കല്‍-കാഡ്മിയം ബാറ്ററി, ലിഥിയം- അയോണ്‍ ബാറ്ററി, നിക്കല്‍- അയണ്‍ (ഇരുമ്പ്) ബാറ്ററി, നിക്കല്‍-മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി എന്നിവ സെക്കന്ററി സെല്ലുകള്‍ ആണ്.
- ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ബാറ്ററി.
8. ഐക്യകേരള പ്രതിജ്ഞ എഴുതിയതാര്
എ) കെ പി കേശവമേനോന്
ബി) വി ആര് കൃഷ്ണനെഴുത്തച്ഛന്‍
സി) എന്‍ വി കൃഷ്ണവാരിയര്‍
ഡി) കെ അയ്യപ്പന്
ഉത്തരം സി
- മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയ പുസ്തകമാണ് ഒന്നേകാല്‍കോടി മലയാളികള്‍.
- 1947-ല്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള കണ്‍വെന്‍ഷന്റെ അധ്യക്ഷന്‍: കെ കേളപ്പന്
- സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 1956 നവംബര്‍ 1-ന് കേരളം രൂപീകരിച്ചു.
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് സമ്മേളനം: പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനം.
- ജവഹര്‍ലാല്‍ നെഹ്റു ആണ് പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍.
9. യൂണിയന് ലിസ്റ്റിന്റെ അധികാരപരിധിയില്പ്പെടുന്നത് താഴെപ്പറയുന്നവയില്‍ ഏതാണ്?
എ) വാര്‍ത്താവിനിമയം
ബി) ജനസംഖ്യ നിയന്ത്രണം
സി) വിദ്യുച്ഛക്തി
ഡി) ക്രമസമാധാനം
ഉത്തരം എ
- കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാരം പങ്കിടുന്ന ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയിലെ ഏഴാം പട്ടികയില്‍ ആണ്.
- മൂന്ന് ലിസ്റ്റുകളേയും കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ പതിനൊന്നാം ഭാഗത്തിലാണ്.
- മൂന്ന് തരം പട്ടികകള്‍: യൂണിയന് ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്
- 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റില്‍നിന്നും വിദ്യാഭ്യാസം, വനം, വന്യജീവികളുടേയും പക്ഷികളുടേയും സരക്ഷണം, അളവുതൂക്ക സമ്പ്രദായം, സുപ്രീംകോടതിയും ഹൈക്കോടതികളും ഒഴികെയുള്ള മറ്റ് കോടതികളുടെ ഭരണസമ്പ്രദായം എന്നീ അഞ്ച് വിഷയങ്ങള്‍ യൂണിയന് ലിസ്റ്റിലേക്ക് മാറ്റി.
- അനുച്ഛേദം 249 പ്രകാരം സംസ്ഥാന ലിസ്റ്റിലുള്ള ഒരു വിഷയത്തിനുമേല്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം നടത്തേണ്ടത് ദേശീയ താല്പര്യത്തിന് ആവശ്യമാണെന്ന് രാജ്യസഭ പ്രഖ്യാപിച്ചാല്‍ പാര്‍ലമെന്റിന് ആ വിഷയത്തില്‍ നിയമം നിര്‍മ്മിക്കാന്‍ സാധിക്കും.
10. കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരെന്ത്?
എ) അതിജീവനം പദ്ധതി
ബി) സാകല്യം പദ്ധതി
സി) വയോമിത്രം പദ്ധതി
ഡി) നിരാമയ പദ്ധതി
ഉത്തരം ഡി
- പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് അതിജീവനം.
- ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്കി സ്വയം പ്രാപ്തരാക്കി ജീവിക്കുന്നതിന് സന്ദര്‍ഭമൊരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സാകല്യം.
- സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് കാതോര്‍ത്ത്.
- ആദിവാസി ഊരുകളില്‍നിന്നും കുട്ടികളെ സ്കൂളുകളിലെത്തിക്കാനുള്ള പദ്ധതിയാണ് ഗോത്രസാരഥി.
- കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് വീ കാന്‍.
11. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങള്‍
എ) ഉദാരവല്‍ക്കരണം
ബി) സ്വകാര്യവല്‍ക്കരണം
സി) ആഗോളവല്‍ക്കരണം
ഡി) ഇവയെല്ലാം
ഉത്തരം ഡി
- 1991-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാതല്‍ എന്ന് വിശേഷിപ്പിക്കുന്നവയാണ് ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം.
- ഇന്ത്യയില്‍ ഉദാരവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1985-ല്‍ ആണ്.
- ഉദാരവല്‍ക്കരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സ്വാധീനവും നിയന്ത്രണവും പരിമിതപ്പെടുത്തുന്നു.
- സ്വകാര്യവല്‍ക്കരണത്തില്‍ പൊതുമേഖലയ്ക്ക് മാത്രം പങ്കാളിത്തമുണ്ടായിരുന്ന മേഖകളില്‍ സ്വകാര്യമേഖലയ്ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്കുന്നു.
- ആഗോളവല്ക്കരണത്തില് രാജ്യാതിര്‍ത്തികള്‍ കടന്നുള്ള മൂലധന പ്രവാഹം, സാങ്കേതികവിദ്യയുടെ കൈമാറ്റം, സാധനങ്ങളുടേയും സേവനങ്ങളുടേയും ഒഴുക്ക് എന്നിവയിലൂടെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സാമ്പത്തിക ഏകോപനം നടത്തുന്നു.
12. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല
എ) കോട്ടയം
ബി) പത്തനംതിട്ട
സി) ആലപ്പുഴ
ഡി) കൊല്ലം
ഉത്തരം സി
- ചേരമാന്‍ പെരുമാളിന്റെ വരവുമായി ബന്ധപ്പെട്ടുള്ളതാണ് നീലംപേരൂര്‍ പടയണി.
- നീലംപേരൂര്‍ പടയണി കെട്ടുകാഴ്ച്ചകള്‍ക്ക് പ്രാധാന്യമുള്ള പടയണി എന്നറിയപ്പെടുന്നു.
- ഭൈവരി കോലം എന്നത് പടയണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന കോലംതുള്ളല്‍ ആണ് 16 ദിവസം നീണ്ട് നില്ക്കുന്ന പടയണി.
- പടയണി അരങ്ങേറുന്നുവെന്ന് അറിയിക്കാനുള്ള വാദ്യമേളം അറിയപ്പെടുന്ന പേര് കാച്ചികെട്ട് എന്നാണ്.
- പടയണിയില്‍ തപ്പും ചെണ്ടയും വാദ്യോപകരണങ്ങളായി ഉപയോഗിക്കുമ്പോള്‍ തന്നെ പ്രധാന വാദ്യം തപ്പ് ആണ്.
- കോര്പറേഷന്, മുന്‍സിപ്പാലിറ്റികള്‍ എന്നിവയില്‍ വസിക്കുന്ന 65 വയസ്സ് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്കി നടപ്പിലാക്കുന്ന പദ്ധതി.
