ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19-ല്‍ താഴെപ്പറയുന്നവയില്‍ ഏത് അവകാശമാണ് ഉള്‍ക്കൊള്ളുന്നത്?
എ) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
ബി) ചൂഷണത്തിനെതിരായ അവകാശം
സി) അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഡി) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം സി
- അനുച്ഛേദം 19-ല്‍ ആറ് സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു
- സംസാരത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, ഇന്ത്യയിലെവിടെയും സ്ഥിരവാസമുറപ്പിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.
- ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെക്കുറിച്ച് അനുച്ഛേദം 32-ല്‍ പ്രതിപാദിക്കുന്നു
- ചൂഷണത്തിനെതിരായ അവകാശങ്ങളെക്കുറിച്ച് അനുച്ഛേദങ്ങള്‍ 23, 24 എന്നിവയില്‍ പ്രതിപാദിക്കുന്നു.
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് അനുച്ഛേദങ്ങള്‍ 25, 26 എന്നിവയില്‍ പ്രതിപാദിക്കുന്നു.
2. കര്‍ണാടകയും തമിഴ്നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
എ) ആറളം
ബി) ചിന്നാര്‍
സി) മുത്തങ്ങ
ഡി) പേപ്പാറ
ഉത്തരം സി
- മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവ വയനാട് വന്യജീവി സങ്കേതത്തിന്റെ രണ്ടുഭാഗങ്ങളാണ്.
- മഴനിഴല്‍ പ്രദേശമായ കേരളത്തിലെ വന്യജീവി സങ്കേതമാണ് ഇടുക്കി ജില്ലയിലെ ചിന്നാര്‍
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍
- കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതമാണ് കണ്ണൂര്‍ ജില്ലയിലെ ആറളം
- കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് ഷെന്തുരുണി.
- കേരള വന ഗവേഷണ കേന്ദ്രം തൃശൂര്‍ ജില്ലയിലെ പീച്ചിയിലാണ്.
3. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
എ) വേമ്പനാട്ട്
ബി) ശാസ്താംകോട്ട
സി) വെള്ളായണി
ഡി) പരവൂര്‍
ഉത്തരം ബി
- കേരളത്തിലെ ആകെ കായലുകളുടെ എണ്ണം: 34
- കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിന് 205 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
- ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി വേമ്പനാട് കായല്‍ വ്യാപിച്ചു കിടക്കുന്നു.
- വെള്ളായണി കായല്‍ തിരുവനന്തപുരം ജില്ലയിലാണ്.
- ശാസ്താംകോട്ട കായല്‍ കൊല്ലം ജില്ലയിലാണ്.
- കുട്ടനാട്ടിലെ നെല്‍ക്കൃഷി ഉപ്പുവെള്ളം കയറി നശിക്കാതിരിക്കാന്‍ വേമ്പനാട്ടു കായലില്‍ നിര്മ്മിച്ചതാമ് തണ്ണീര്‍മുക്കം ബണ്ട്.
4. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
എ) ടിബറ്റ് പീഠഭൂമി
ബി) ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി
സി) ഡക്കാന്‍ പീഠഭൂമി
ഡി) മാള്‍വ പീഠഭൂമി
ഉത്തരം സി
- നര്‍മ്മദ-കൃഷ്ണ നദികള്‍ക്ക് ഇടയിലാണ് ഡെക്കാന്‍ പീഠഭൂമി സ്ഥിതി ചെയ്യുന്നത്
- ഡെക്കാന്‍ പീഠഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട വിള പരുത്തിയാണ്.
- പശ്ചിമഘട്ടം, പൂര്‍വ്വഘട്ടം എന്നീ മലനിരകള്‍ക്കിടയിലായി ഡെക്കാന്‍ പീഠഭൂമി സ്ഥിതി ചെയ്യുന്നു.
- ലാവാനിക്ഷേപം കൊണ്ട് രൂപപ്പെട്ടിട്ടുള്ള ഡെക്കാന്‍ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറന്‍ അതിരുകള്‍ ഡെക്കാന്‍ ട്രാപ്പ് എന്നറിയപ്പെടുന്നു.
- ഇന്ത്യയുടെ ധാതുക്കലവറയെന്ന് അറിയപ്പെടുന്നത് ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയാണ്.
5. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര
എ) 951
ബി) 941
സി) 961
ഡി) 971
ഉത്തരം ബി
- കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം: 152
- കേരളത്തിലെ കോര്‍പറേഷനുകളുടെ എണ്ണം: 6
- കേരളത്തിലെ നഗരസഭകളുടെ എണ്ണം: 87
- കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍: 140
- കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍: 20
6. രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം ഏത്?
എ) മഗ്നീഷ്യം
ബി) കാല്‍സ്യം
സി) ഇരുമ്പ്
ഡി) കാര്‍ബണ്‍
ഉത്തരം സി
- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വെറ്റമിന്‍- കെ
- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ് പ്ലേറ്റ്ലെറ്റുകള്
- കോര്‍ണിയക്ക് പിന്നിലുള്ള രക്തപടലഭാഗം- ഐറിസ്
- നാളീരഹിത ഗ്രന്ഥികളായ അന്തസ്രാവി ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന സ്രവങ്ങള്‍ രക്തത്തിലൂടെയാണ് കലകളില്‍ എത്തിച്ചേരുന്നത്.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് പാന്‍ക്രിയാസ് ആണ്.
- രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പാരാതെര്‍മോണ്‍ ആണ്.
7. ആധുനിക പീരിയോഡിക് ടേബിളില്‍ അലസവാതകങ്ങള്‍ ഏത് ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
എ) ഗ്രൂപ്പ് 1
ബി) ഗ്രൂപ്പ് 6
സി) ഗ്രൂപ്പ് 14
ഡി) ഗ്രൂപ്പ് 18
ഉത്തരം ഡി
- ആവര്ത്തനപട്ടികയില് ഏഴ് പീരിയിഡുകളും 18 ഗ്രൂപ്പുകളും ഉണ്ട്.
- ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവ് മെന്‍ഡലീവ് ആണ്.
- മൂലകങ്ങളെ ത്രികങ്ങള്‍ എന്ന മൂന്നെണ്ണം അടങ്ങിയ ഗ്രൂപ്പുകളായി തിരിച്ചത് ഡൊബറൈനര്‍ ആണ്.
- മൂലകങ്ങളെ അഷ്ടക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചത് ന്യൂലാന്‍ഡ്സ് ആണ്.
- മൂലകങ്ങളെ അവയുടെ അറ്റോമിക ഭാരത്തിന്റെ ആരോഹണക്രമത്തില്‍ ക്രമീകരിച്ചത് ദിമിത്രി മെന്‍ഡലീവ് ആണ്.
8. അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്ക്കാരത്തിനെതിരെ കര്‍ഷകര്‍ നടത്തിയ സമരം
എ) മലബാര്‍ ലഹള
ബി) കയ്യൂര്‍ സമരം
സി) മൊറാഴ സമരം
ഡി) പുന്നപ്ര വയലാര്‍ സമരം
ഉത്തരം ഡി
- മാപ്പിളലഹളയുമായി ബന്ധപ്പെട്ട് 1921 നവംബര്‍ 10-ന് വാഗണ്‍ ട്രാജഡി സംഭവിച്ചു.
- കയ്യൂര്‍ സമരത്തെ അവലംബിച്ച് കന്നഡ എഴുത്തുകാരനായ നിരഞ്ജന രചിച്ച നോവലാണ് ചിരസ്മരണ.
- മൊറാഴ സമരം നടന്ന വര്‍ഷം: 1940
- 1946-ല്‍ നടന്ന സമരങ്ങളാണ് പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍, തോല്‍വിറക്, കുട്ടംകുളം, കാവുമ്പായി, എംഎസ്പി, കൂത്താളി എന്നിവ.
- പുന്നപ്ര-വയലാര്‍ സമര നായകനായ, കേരള മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദന് അന്തരിച്ചത് 2025-ല്‍ ആണ്.
9. ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യം ഏത്?
എ) പാക്കിസ്ഥാന്
ബി) ബംഗ്ലാദേശ്
സി) നേപ്പാള്‍
ഡി) ചൈന
ഉത്തരം ബി
- ഇന്ത്യ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ചൈന, ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര് എന്നീ ഏഴ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.
- ഇന്ത്യ ഏറ്റവും കുറച്ച് അതിര്‍ത്തി പങ്കിടുന്നത് അഫ്ഗാനിസ്ഥാനുമായിട്ടാണ്.
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍ രാജ്യം ഭൂട്ടാനും വലുത് ചൈനയുമാണ്.
- ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം അരുണാചല്‍പ്രദേശും പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം ഗുജറാത്തും ആണ്.
- ഏറ്റവും അധികം സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്.
10. ഒരു മൂലകത്തെ മറ്റ് മൂലകങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്ന കണം ഏത്?
എ) പ്രോട്ടോണ്‍
ബി) ന്യൂട്രോണ്‍
സി) ഇലക്ട്രോണ്‍
ഡി) പോസിട്രോണ്‍
ഉത്തരം എ
- ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവ ആറ്റത്തിലെ മൗലിക കണങ്ങള്‍ എന്നറിയപ്പെടുന്നു.
- ചാര്‍ജില്ലാത്തതും പ്രോട്ടോണിന് തുല്യം മാസുള്ളതുമായ കണങ്ങളാണ് ന്യൂട്രോണുകള്‍.
- ന്യൂട്രോണുകളെ കണ്ടെത്തിയത് ജെയിംസ് ചാഡ്വിക്ക് ആണ്.
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണത്തെ മാസ് നമ്പര്‍ എന്ന് പറയുന്നു.
- ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തിനെ ആ ആറ്റത്തിന്റെ അറ്റോമിക നമ്പര്‍ എന്ന് പറയുന്നു.
11. മെനിഞ്ചൈറ്റിസ് രോഗം മനുഷ്യ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
എ) വൃക്ക
ബി) ശ്വാസകോശം
സി) കരള്‍
ഡി) തലച്ചോറ്
ഉത്തരം ഡി
- മെനിഞ്ജസിനുണ്ടാകുന്ന അണുബാധയാണ് മെനിഞ്ജൈറ്റിസ്.
- മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങളുള്ള പാളിയാണ് മെനിഞ്ജസ്.
- മെനിഞ്ജസ് പാളികള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന ദ്രവമാണ് സെറിബ്രോ സ്പൈനല്‍ ദ്രവം.
- സെറിബ്രോ സ്പൈനല്‍ ദ്രവം മസ്തിഷ്ക കലകള്‍ക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുന്നു.
- മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതും മര്‍ദം ക്രമീകരിക്കാന്‍ സഹായിക്കുന്നതും മെനിഞ്ജസ് ആണ്.
