ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. സ്നേഹ സാന്ത്വനം പദ്ധതി ആര്‍ക്കാണ് നല്കി വരുന്നത്?
1. സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പ്രതിമാസധനസഹായം
2. കുഷ്ഠരോഗിഗള്ക്കു നല്കുന്ന പ്രതിമാസ ധനസഹായം
3. പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് നല്കുന്ന ധനസഹായം
4. സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് നല്കുന്ന ധനസഹായം
എ) 1 ശരി
ബി) 2 ശരി
സി) 3 ശരി
ഡി) 4 ശരി
ഉത്തരം എ
- അമൃതം: ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.
- ബാലമിത്ര: കുഷ്ഠരോഗ നിര്‍മാര്‍ജനരംഗത്ത് സുസ്ഥിര വികസനം ലക്ഷ്യമിട്ട് അങ്കണവാടികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.
- ഹൃദ്യം: ജന്മനാ ഹൃദയസംബന്ധ രോഗമുള്ളവരുടെ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി.
- ബാലമുകുളം: സംസ്ഥാന ആരോഗ്യവകുപ്പ് സ്കൂളുകളില്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതി.
- നയനാമൃതം: പ്രമേഹാനുബന്ധ നേത്രപടല രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.
2. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ഏത് രാസാഗ്നിയാണ് ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത്?
എ) ലൈസോസൈം
ബി) സലൈവറി അമിലേസ്
സി) പെപ്സിന്‍
ഡി) ലിപ്പേസ്
ഉത്തരം എ
- സങ്കീര്‍ണമായ ആഹാര ഘടകങ്ങളെ ലഘുഘടകങ്ങളാക്കുന്ന പ്രക്രിയയായണ് ദഹനം.
- ദഹനം ആരംഭിക്കുന്നത് വായിലാണ്.
- ഉമിനീരിലെ സലൈവറി അമിലേസ് അന്നജത്തെ മാള്‍ട്ടോസ് ആക്കി മാറ്റുന്നു.
- ആഹാരത്തെ വായില്‍നിന്നും ആമാശയത്തിലേക്ക് എത്തിക്കുന്നത് അന്നനാളത്തിലെ പേശികളുടെ തരംഗരൂപത്തിലെ ചലനമായ പെരിസ്റ്റാള്സിസിലൂടെയാണ്.
- ആമാശയരസത്തിലെ ഹൈഡ്രോക്ലോറിക്കാസിഡ് ആഹാരത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും പിഎച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.
- ചെറുകുടലില്‍വച്ച് ദഹനം പൂര്‍ത്തിയാകുന്നു.
3. ഫാരന്‍ഹീറ്റ് സ്കെയിലില്‍ 32 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയ്ക്ക് തുല്യമായ സെല്‍ഷ്യസ് സ്കെയിലിലെ താപനില
എ) 0 ഡിഗ്രി സെല്‍ഷ്യസ്
ബി) -273 ഡിഗ്രി സെല്‍ഷ്യസ്
സി) 100 ഡിഗ്രി സെല്‍ഷ്യസ്
ഡി) 32 ഡിഗ്രി സെല്‍ഷ്യസ്
ഉത്തരം എ
- താപം: പദാര്‍ഥങ്ങളുടെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഊര്‍ജരൂപം.
- താപനില: താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദം.
- താപനിലയെ സൂചിപ്പിക്കാന്‍ ഡിഗ്രി സെല്‍ഷ്യസ്, ഡിഗ്രി ഫാരന്‍ഹീറ്റ് എന്നീ യൂണിറ്റുകള്‍ ഉപയോഗിക്കുന്നു.
- മനുഷ്യന്റെ സാധാരണ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 98 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ്.
- ശരീര താപനില അളക്കാന്‍ ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നു.
- ലബോറട്ടറികളില്‍ താപനില അളക്കാന്‍ ലബോറട്ടറി തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നു.
4. താഴെപ്പറയുന്നവയില്‍ സിങ്ക് ബ്ലെന്‍ഡ് എന്നറിയപ്പെടുന്നത്
എ) സിങ്ക് കാര്‍ബണൈറ്റ്
ബി) സിങ്ക് ഹൈഡ്രോക്സൈഡ്
സി) സിങ്ക് ഓക്സൈഡ്
ഡി) സിങ്ക് സള്‍ഫൈഡ്
ഉത്തരം ഡി
- ബോക്സൈറ്റ്, കൊറണ്ടം, ക്രയോലൈറ്റ് എന്നിവ അലുമിനിയത്തിന്റെ അയിരുകളാണ്.
- ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ് എന്നിവ ഇരുമ്പിന്റെ അയിരുകളാണ്.
- ചാല്‍ക്കോപൈറൈറ്റ്, മാലക്കൈറ്റ് എന്നിവ ചെമ്പിന്റെ അയിരുകളാണ്.
- ഗലീന ഈയത്തിന്റെ അയിരാണ്.
- കാസിറ്ററൈറ്റ് സിങ്കിന്റേയും സിന്നബാര്‍ മെര്‍ക്കുറിയുടേയും പൈറോലുസൈറ്റ് മാംഗനീസിന്റേയും അയിരുകളാണ്.
- സ്വര്‍ണവും പ്ലാറ്റിനവും പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നു.
5. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ തിരഞ്ഞെടുത്തെഴുതുക
i. സമത്വസമാജം- അയ്യങ്കാളി
ii. ആത്മവിദ്യാസംഘം- വാഗ്ഭടാനന്ദന്
iii. സഹോദരപ്രസ്ഥാനം- ശ്രീനാരായണഗുരു
iv. യോഗക്ഷേമസഭ- വി ടി ഭട്ടതിരിപ്പാട്
എ) i, ii
ബി) iii, iv
സി) ii, iv
ഡി) iii, i
ഉത്തരം ഡി
- അവര്‍ണരുടെ അവശതകള്‍ക്കും രാജഭരണത്തിന്റെ പോരായ്മകള്‍ക്കും എതിരായി പോരാടിയ വൈകുണ്ഠ സ്വാമികള്‍ 1836-ല്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് സമത്വസമാജം.
- കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ സംഘടനയാണ് സമത്വസമാജം.
- മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെടുന്ന വാഗ്ഭടാനന്ദന് 1917-ല്‍ കോഴിക്കോട് കേന്ദ്രമായി സ്ഥാപിച്ച പ്രസ്ഥാനമാണ് ആത്മവിദ്യാസംഘം.
- സഹോദരന് അയ്യപ്പന് 1917-ല്‍ സഹോദരപ്രസ്ഥാനം സ്ഥാപിച്ചു.
- ശ്രീനാരായണഗുരു 1903-ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം സ്ഥാപിച്ചു.
- 1908-ല്‍ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ യോഗക്ഷേമസഭയിലൂടെയാണ് വെള്ളിത്തിരുത്തി താഴത്തുമനയില്‍ രാമന് ഭട്ടതിരിപ്പാട് എന്ന വി ടി ഭട്ടതിരിപ്പാട് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്.
6. പെനിന്‍സുലാര്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്?
എ) നര്‍മ്മദ
ബി) കൃഷ്ണ
സി) ഗോദാവരി
ഡി) മഹാനദി
ഉത്തരം സി
- ഉപദ്വീപീയ പീഠഭൂമിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നും ഉല്‍ഭവിച്ച് ഉപദ്വീപീയ ഇന്ത്യയിലൂടെ ഒഴുകുന്ന നദികളെയാണ് പെനിന്‍സുലാര്‍ നദികള്‍ അല്ലെങ്കില്‍ ഉപദ്വീപീയ നദികള്‍ എന്ന് വിളിക്കുന്നത്.
- മധ്യപ്രദേശിലെ അമര്‍ഖണ്ഡക് പീഠഭൂമിയിലെ മൈക്കലാ നിരകളില്‍ നിന്നാണ് നര്‍മ്മദാ നദി ഉല്‍ഭവിക്കുന്നത്.
- മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ കുന്നുകളിലാണ് 1400 കിലോമീറ്റര്‍ നീളമുള്ള കൃഷ്ണ നദിയുടെ ഉല്‍ഭവം.
- മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പശ്ചിമഘട്ടത്തിലെ ത്രയമ്പക കുന്നുകളില്നിന്നുമാണ് 1465 കിലോമീറ്റര്‍ നീളമുള്ള ഗോദാവരി നദി ഉല്‍ഭവിക്കുന്നത്.
- ഛത്തീസ്ഗഢിലെ റായ്പൂരിലെ സിഹാവ മലനിരകളില്‍നിന്നും 857 കിലോമീറ്റര്‍ നീളമുള്ള മഹാനദി ഉല്‍ഭവിക്കുന്നു.
- മണ്‍സൂണ്‍ മഴയില്‍നിന്നാണ് ഉപദ്വീപീയ നദികള്‍ക്ക് ജലം ലഭിക്കുന്നത്.
7. വേനല്‍ക്കാലത്ത് വടക്കന്‍ സമതലങ്ങളില്‍ വീശുന്ന കാറ്റിന്റെ പേരെന്താണ്?
എ) കാല്‍ബൈശാഖി
ബി) ലൂ
സി) വാണിജ്യക്കാറ്റുകള്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
- ഇന്ത്യയില്‍ അനുഭവപ്പെടുന്ന പ്രധാന പ്രാദേശിക വാതങ്ങളാണ് ലൂ, മാംഗോഷവര്‍, കാല്‍ബൈശാഖി എന്നിവ.
- താരതമ്യേന ചെറിയ പ്രദേശത്ത് മാത്രമായി വീശുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങള്‍.
- ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ലൂ.
- ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന കാറ്റാണ് മാംഗോഷവേഴ്സ്.
- കേരളത്തിന്റേയും കര്‍ണാടകയുടേയും തീരപ്രദേശങ്ങളിലും തമിഴ്നാടിന്റെ ചിലഭാഗങ്ങളിലും മാംഗോഷവര്‍ പെയ്യുന്നു.
- പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ വേനല്‍ക്കാലത്തിന്റെ അവസാനം പെയ്യുന്ന ശക്തമായ ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് കാല്‍ബൈശാഖി.
8. കേരളത്തിലെ ആദ്യത്തെ റോഡ് ടണല്‍ ഏത് ജില്ലയിലാണ്
എ) വയനാട്
ബി) തൃശൂര്‍
സി) പാലക്കാട്
ഡി) തിരുവനന്തപുരം
ഉത്തരം ബി
- കേരളത്തിലെ ആദ്യത്തെ റോഡ് ടണല്‍ തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ കുതിരാന്‍ മലയിലാണുള്ളത്.
- കേരളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഇരട്ട ടണല്‍ റോഡ് കോഴിക്കോടിനേയും വയനാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി പാതയാണ്.
- ദൈര്‍ഘ്യത്തില്‍ കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ രണ്ടാമത്തേതുമായ ഇരട്ടക്കുഴല്‍ ടണല്‍ ആണ് ആനക്കാംപൊയില്‍- കള്ളാടി പാത.
- ദൈര്‍ഘ്യം- 8.73 കിലോമീറ്റര്‍
9. ഏതുതരം കൊഴുപ്പിനെയാണ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നത്
എ) പൂരിത കൊഴുപ്പ്
ബി) ട്രാന്‍സ് കൊഴുപ്പ്
സി) അപൂരിത കൊഴുപ്പ്
ഡി) എല്ലാം
ഉത്തരം സി
- ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം കോശവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് കൊഴുപ്പ്.
- കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോള്‍.
- ശരീരത്തില്‍ കൊളസ്ട്രോള്‍ അധികമാകുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു.
- ശരീരത്തില്‍ കൊളസ്ട്രോളിന്റെ സാധാരണ അളവ് 200 mg/dl ആണ്.
- ശരീരത്തിന് കുറഞ്ഞ അളവില്‍ ആവശ്യമായ ആഹാരഘടകമാണ് കൊഴുപ്പ്.
- ആഹാരത്തിലൂടെ ലഭിക്കുന്ന പോഷകഘടകങ്ങള്‍ ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുവലണങ്ങളും വിറ്റാമിനുകളും എന്നിവയാണ്
10. വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്
എ) ചാക്യാര്‍കൂത്ത്
ബി) മുടിയേറ്റ്
സി) കഥകളി
ഡി) പാഠകം
ഉത്തരം സി
- കഥകളി രൂപം കൊണ്ടത് രാമനാട്ടം എന്ന കലാരൂപത്തില്‍നിന്നാണ്.
- കേരളത്തിലെ അവതരണ കലകളുടെ രാജാവ് എന്ന് കഥകളി അറിയപ്പെടുന്നു.
- കപ്ലിങ്ങോടന്‍, വെട്ടത്തുനാടന്‍, കല്ലടിക്കോടന്‍ എന്നീ സമ്പ്രദായങ്ങള്‍ കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- കഥകളില്‍ ഒന്നാം പാട്ടുകാരന് പൊന്നാനി എന്നും രണ്ടാം പാട്ടുകാരന് ശിങ്കിടി എന്നും അറിയപ്പെടുന്നു.
- കഥകളി തുടങ്ങിക്കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഗണപതിക്കൊട്ട് അരങ്ങ് കേളി എന്ന് അറിയപ്പെടുന്നു.
കേരള പി എസ് സി ക്വിസ് വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
