1. ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ:
- നെവഷേവ
- പാരാദ്വീപ്
- ഹാല്‍ഡിയ
- കണ്ട്ല
ഇവയില്‍നിന്നും പശ്ചിമതീര തുറമുഖങ്ങള്‍ കണ്ടെത്തുക
എ) 1, 2
ബി) 2, 3
സി) 1, 4
ഡി) ഇവയെല്ലാം
ഉത്തരം സി
- ഗുജറാത്തിലെ കാണ്ട്ല, മഹാരാഷ്ട്രയിലെ മുംബൈയും ജവഹര്‍ലാല്‍ നെഹ്റുവും ഗോവയിലെ മര്മഗോവയും കര്‍ണാടകയിലെ ന്യൂമാംഗ്ലൂരും കേരളത്തിലെ കൊച്ചിയും ആണ് പശ്ചിമതീര തുറമുഖങ്ങള്‍.
- കാണ്ട്ല തുറമുഖത്തിന്റെ മറ്റൊരു പേരാണ് ദീന്‍ദയാല്‍ തുറമുഖം.
- ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിന്റെ മറ്റൊരു പേരാണ് നവഷേവ.
- ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയര്‍, പശ്ചിമ ബംഗാളിലെ ഹാല്‍ഡിയ, ഒഡീഷയിലെ പാരാദീപ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവ തമിഴ്നാടിലെ കാമരാജറും ചെന്നൈയും വി ഒ ചിദംബരനാറും ആണ് പൂര്വദീരത്തിലെ തുറമുഖങ്ങള്‍.
- വി ഒ ചിദംബരനാര്‍ തുറമുഖം തൂത്തുക്കുടിയിലും കാമരാജര്‍ തുറമുഖം എണ്ണൂരിലുമാണ് സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യയില്‍ ആകെ 13 മേജര്‍ തുറമുഖങ്ങളുണ്ട്.
- 13-ാമത്തെ മേജര്‍ തുറമുഖം പോര്‍ട്ട് ബ്ലെയര്‍ ആണ്.
2. ഉപ്പ് സത്യാഗ്രഹം നടന്ന വര്‍ഷം
എ) 1930
ബി) 1921
സി) 1924
ഡി) 1942
ഉത്തരം എ
- 1930-ല്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930-ല്‍ ഗാന്ധിജി നടത്തിയ സമരമാണ് ഉപ്പുസത്യഗ്രഹം.
- 1929-ലെ ലാഹോര്‍ സമ്മേളന തീരുമാന പ്രകാരമാണ് സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്.
- ഒന്നുകില്‍ ഞാന്‍ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്‍കും എന്ന് ഗാന്ധിജി യാത്ര പുറപ്പെടുംമുമ്പ് പറഞ്ഞു.
- അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലെ ഗാന്ധിജിയുടെ വസതിയായ ഹൃദയകുഞ്ജില്നിന്നും 78 അനുയായികളുമായി 1930 മാര്‍ച്ച് 12-ന് ദണ്ഡിയിലേക്ക് യാത്ര പുറപ്പെട്ടു.
- 24 ദിവസം കൊണ്ട് 386 കിലോമീറ്റര്‍ സഞ്ചരിച്ച് ഗാന്ധിജി ഏപ്രില്‍ അഞ്ചിന് ദണ്ഡിയിലെത്തി.
- ഗാന്ധിജി ഉപ്പ് നിയമം ലംഘിച്ചത് ഏപ്രില്‍ അഞ്ചിന് ആണ്.
- കേരളത്തില്‍ ഉപ്പുനിയമ ലംഘനത്തിന് നേതൃത്വം നല്‍കിയത് കെ കേളപ്പന്.
- തമിഴ്നാട്ടിലെ ഉപ്പുസത്യാഗ്രഹജാഥയ്ക്ക് നേതൃത്വം നല്‍കിയത് സി രാജഗോപാലാചാരിയാണ്.
- ഗുജറാത്തിലെ ധരാസന ഉപ്പ് ഫാക്ടറിയിലേക്ക് നടന്ന സമരത്തെ നയിച്ചത് സരോജിനി നായിഡു ആണ്.
3. പശ്ചിമ ബംഗാളും പൂര്‍വ ബംഗാളും ഒരു ഹൃദയത്തിന്റെ അറകളാണ് എന്ന് പറഞ്ഞ സാഹിത്യകാരന്
എ) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
ബി) രവീന്ദ്രനാഥ ടാഗോര്‍
സി) അബനീന്ദ്രനാഥ്
ഡി) സത്യജിത് റേ
ഉത്തരം ബി
- ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മേല്‍ പതിച്ച ബോംബ് എന്ന് സുരേന്ദ്രനാഥ് ബാനര്‍ജി ബംഗാള്‍ വിഭജനത്തെ വിശേഷിപ്പിച്ചു.
- ബംഗാള്‍ വിഭജനത്തിന് എതിരെ ദുഖാചരണ ദിനം ആചരിച്ചത് 1905 ഒക്ടോബര്‍ 16-നാണ്.
- ബംഗാള്‍ വിഭജനത്തിന് എതിരായ സമരത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ആലപിച്ച ഗാനമാണ് അമര്‍ സോണാര്‍ ബംഗ്ല.
- ബംഗാള്‍ വിഭജനത്തിന് എതിരായ സമരം സ്വദേശി, ബഹിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയാണ് കരുത്താര്‍ജ്ജിച്ചത്.
- സ്വദേശി പ്രസ്ഥാനം വന്ദേമാതരം പ്രസ്ഥാനം എന്നും അറിയപ്പെട്ടു.
- സമരത്തിന് നേതൃത്വം നല്കിയ ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത് ബര്‍മയില്‍ തടവിലാക്കി.
4. 1972-ല്‍ അമേരിക്കയില്‍ ഡിഡിടി നിരോധിക്കാന്‍ കാരണമായ പുസ്തകം ഏത്
എ) അമേരിക്കന്‍ വാര്
ബി) ദ ഗ്രീന്‍ ബെയ്ന്‍
സി) സൈലന്റ് സ്പ്രിംഗ്
ഡി) ദ വിന്റര്‍ വാള്‍ട്ട്
ഉത്തരം സി
- സൈലന്റ് സ്പ്രിംഗിന്റെ രചയിതാവ്: റേച്ചല്‍ കാഴ്സണ്
- ആവാസ വ്യവസ്ഥയാണ് സ്ഥിര സമ്പത്ത് എന്നത് ചിപ്കോ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമാണ്.
- മരങ്ങളെ ആലിംഗനെ ചെയ്യുക എന്നതുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രസ്ഥാനം ചിപ്കോ ആണ്.
- ചിപ്കോ എന്നാല്‍ ചേര്‍ന്ന് നില്ക്കൂ എന്നാണ് അര്‍ത്ഥം.
- നര്‍മദ ബചാവോ ആന്ദോളന് ആരംഭിച്ചത് 1985-ല്‍ ആണ്.
- നവധാന്യ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം 1987 ആണ്.
- വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ല്‍ കര്‍ണാടകയില്‍ ആരംഭിച്ച പ്രസ്ഥാനമാണ് അപ്പിക്കോ പ്രസ്ഥാനം.
5. ഇന്ത്യയില്‍ ആദ്യമായി കൊച്ചി- മുസിരിസ് ബിനാലെ നടന്ന വര്‍ഷം
എ) 2014
ബി) 2018
സി) 2012
ഡി) 2020
ഉത്തരം സി
- 2025-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര ആണ്.
- കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം തൃശൂര്‍ ആണ്.
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആണ്.
- മലയാളം മിഷന്റെ വെബ് മാസികയുടെ പേര് പൂക്കാലം എന്നാണ്.
- പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ പ്രസ്ഥാന കാലത്ത് കേരളത്തില്‍ ആരംഭിച്ച പ്രസ്ഥാനമാണ് കേരള കലാമണ്ഡലം.
- കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോള്‍ നാരായണ മേനോനൊപ്പം പ്രവര്‍ത്തിച്ചത് മണക്കുളം മുകുന്ദരാജ ആണ്.
- വൈലോപ്പിള്ളി സംസ്കൃതി ഭവന് തിരുവനന്തപുരത്താണ്.
6. 1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം
എ) ലാഹോര്‍
ബി) കറാച്ചി
സി) ബോംബെ
ഡി) മദ്രാസ്
ഉത്തരം സി
- 1946 ഫെബ്രുവരി 18-ന് എച്ച്എംഎസ് തല്‍വാര്‍ എന്ന യുദ്ധക്കപ്പലിലാണ് നാവിക കലാപം പൊട്ടിപ്പുറപ്പെട്ടത്.
- നേവല്‍ സെന്‍ട്രല്‍ സ്ട്രൈക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്: എം എസ് ഖാന്
- നാവിക കലാപത്തെ പിന്തുണച്ച ഏക രാഷ്ട്രീയപാര്‍ട്ടി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
- 78 കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും കലാപത്തില്‍ പങ്കെടുത്തു. 228 പേര് കൊല്ലപ്പെട്ടു.
- 1946-47 കാലഘട്ടത്തില്‍ അവിഭക്ത ബംഗാളില്‍ നടന്ന കര്‍ഷകത്തൊഴിലാളി സമരം: തേഭാഗ സമരം
- തേഭാഗ എന്നാല്‍ ്അര്ത്ഥം: മൂന്ന് ഭാഗം
7. ഭഗത്സിംഗിനെ തൂക്കിലേറ്റിയ വര്‍ഷം
എ) 1928
ബി) 1929
സി) 1930
ഡി) 1931
ഉത്തരം ഡി
- രക്തസാക്ഷികളുടെ രാജകുമാരന് എന്നറിയപ്പെട്ടത്: ഭഗത്സിംഗ്
- വിപ്ലവം വിജയിക്കട്ടെ എന്നര്‍ത്ഥമുള്ള ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്: ഭഗത്സിംഗ്
- ഭഗത് എന്ന വാക്കിന് അര്‍ത്ഥം: ഭാഗ്യം
- ലാഹോര്‍ ഗൂഢാലോചനക്കേസ്, ലാലാ ലജ്പത് റായിയെ ലാത്തി ചാര്‍ജ് ചെയ്ത് കൊലപ്പെടുത്തിയ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ജെ പി സാന്ഡേഴ്സനെ വധിച്ചക്കേസ് എന്നിവയാണ് ഭഗത്സിംഗിന്റെ പേരിലെ പ്രധാന കേസുകള്‍.
- 1931 മാര്‍ച്ച് 23-ന് ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊന്നു.
8. ഹിമാലയ പര്‍വ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു
എ) ഹിമാദ്രി
ബി) ഹിമാചല്‍
സി) സിവാലിക്സ്
ഡി) ഇവയൊന്നുമല്ല
ഉത്തരം സി
- ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാദ്രി
- ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ് ഹിമാചല്‍
- ഹിമാചലിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ് സിവാലിക്
- ഹിമാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വത നിരയാണ് സിവാലിക്.
- ലെസ്സര്‍ ഹിമാലയം എന്നറിയപ്പെടുന്ന പര്‍വ്വത നിരയാണ് ഹിമാചല്‍.
- ഗ്രേറ്റര്‍ ഹിമാലയം, ഇന്നര്‍ ഹിമാലയം എന്നീ പേരുകളില്‍ അറിയപ്പെടുന്ന പര്‍വ്വതനിരയാണ് ഹിമാദ്രി.
9. ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാല്‍ ഏത്
എ) യമുന കനാല്‍
ബി) ഇന്ദിരാഗാന്ധി കനാല്‍
സി) സിര്ഹന്ദ് കനാല്‍
ഡി) അപ്പര്‍ ബാരിഡോബ് കനാല്‍
ഉത്തരം ബി
- ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ജന്‍ ജാവതി നദിയിലാണ്.
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബര്ണ അണക്കെട്ട് ബീഹാറില്‍ ഫാല്‍ഗു നദിയിലെ ഗയാജി അണക്കെട്ട് ആണ്.
- മഹാത്മാഗാന്ധി സേതു സ്ഥിതി ചെയ്യുന്നത് ഗംഗാ നദിയില്‍ ആണ്.
- ഗ്രാന്‍ഡ് ഡാം അഥവാ കല്ലണൈ എന്നറിയപ്പെടുന്ന അണക്കെട്ട് തമിഴ്നാട്ടില്‍ കാവേരി നദിയില്‍ സ്ഥിതി ചെയ്യുന്നു.
- കൃഷ്ണരാജ സാഗര്‍ ഡാം കര്‍ണാടകയിലെ കാവേരിയില്‍ സ്ഥിതി ചെയ്യുന്നു.
- അല്‍മാട്ടി ഡാം കര്‍ണാടകയിലെ കൃഷ്ണ നദിയില്‍ സ്ഥിതി ചെയ്യുന്നു.
10. പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്കാന് പാടില്ലെന്ന് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം ഏതാണ്?
എ) 28 (1)
ബി) 28 (2)
സി) 28 (3)
ഡി) ഇവയൊന്നുമല്ല
ഉത്തരം എ
- അനുച്ഛേദം 28 (2): മതപരമായ പ്രബോധനം നല്കുന്ന ഏതെങ്കിലും ട്രസ്റ്റിന്റെയോ എന്ഡോവ്മെന്റിന്റെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 28 (1) ബാധകമല്ല.
- അനുച്ഛേദം 28 (3): സ്റ്റേറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണെങ്കിലും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു വ്യക്തിയേയും നിര്‍ബന്ധിക്കാന്‍ പാടില്ല.
- ഏതെങ്കിലും പ്രത്യേക മതത്തിന്റെ പ്രോത്സാഹനത്തിനുവേണ്ടി നികുതികള്‍ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരായ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 27-ല്‍ ആണ്.
- മതവിഭാഗങ്ങള്‍ക്ക് മത-ജീവകാരുണ്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുമുള്ള അവകാശത്തെക്കുറിച്ച് അനുച്ഛേദം 26-ല്‍ പ്രതിപാദിക്കുന്നു.
- ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 25-ല്‍ ആണ്.
11. ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?
എ) ഡോ ബി ആര് അംബേദ്കര്‍
ബി) ഡോ രാജേന്ദ്രപ്രസാദ്
സി) സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍
ഡി) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം എ
- ഓരോ വ്യക്തിക്കും രാഷ്ട്രം ഉറപ്പുവരുത്തേണ്ട ചില അടിസ്ഥാന അവകാശങ്ങളാണ് മൗലിക അവകാശങ്ങള്‍.
- ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 32 ആണ്.
- മൗലികാവകാശങ്ങളില്‍ മൗലികമായത് എന്ന് അനുച്ഛേദം 32 വിശേഷിപ്പിക്കപ്പെടുന്നു.
- ഒരു പൗരന് തന്റെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശം അനുച്ഛേദം 32 നല്കുന്നു.
- ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂര്‍ദാസ് ഭാര്‍ഗവ് വിശേഷിപ്പിച്ചത് ഭരണഘടനയുടെ ആമുഖത്തെയാണ്.
