എ) ബയോട്ടിന്‍
ബി) ഫോളിക് ആസിഡ്
സി) തയാമിന്‍
ഡി) റൈബോ ഫ്ളാവിന്‍
അനുബന്ധ വിവരങ്ങള്‍
1. പോളിഷ് ശാസ്ത്രജ്ഞനായ കാസ്സിമര് ഫങ്ക് ആണ് വിറ്റാമിന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
2. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റമിനുകളാണ് എ, ഡി, ഇ, കെ എന്നിവ.
3. ജലത്തില്‍ ലയിക്കുന്ന വിറ്റമിനുകളാണ് ബി, സി.
4. വിറ്റാമിന്‍ എയുടെ രാസനാമം- റെറ്റിനോള്‍
5. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനാണ് എ.
6. കരളില്‍ സംഭരിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ എ.
7. ബീറ്റാ കരോട്ടിന്‍ കരളില്‍ വച്ച് വിറ്റാമിന്‍ എ ആയി മാറുന്നു.
8. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് നിശാന്ധത, സിറോഫ്താല്‍മിയ
9. വിറ്റാമിന്റെ ബി1-ന്റെ രാസനാമം- തയാമിന്‍
10. വിറ്റാമിന്‍ ബി1-ന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് ബെറി ബെറി.
11. അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനാണ് ബി1.
12. വിറ്റാമിന്‍ ബി1-ന്റെ രാസനാമം- റൈബോഫ്ളാവിന്
13. വിറ്റാമിന്‍ ബ2-ന്റെ രാസനാമം- റൈബോഫ്ളാവിന്
14. വിറ്റാമിന്‍ ബി3-യുടെ രാസനാമം- നിയാസിന്
15. വിറ്റാമിന്‍ ബി3-യുടെ കറുവ് മൂലം ഉണ്ടാകുന്ന രോഗമാണ് പെല്ലാഗ്ര.
16. വിറ്റാമിന്‍ ബി5-ന്റെ രാസനാമം- പാന്റോതെനിക് ആസിഡ്.
17. വിറ്റാമിന്‍ ബി6-ന്റെ രാസനാമം- പിരിഡോക്സിന്‍
18. വിറ്റാമിന്‍ ബി7-ന്റെ രാസനാമം: ബയോട്ടിന്‍
19. വിറ്റാമിന്‍ എച്ച് എന്നറിയപ്പെടുന്നത് ബയോട്ടിനാണ്.
20. വിറ്റാമിന്‍ ബി9-ന്റെ രാസനാമം: ഫോളിക് ആസിഡ്
21. വിറ്റാമിന്‍ ബി12-ന്റെ രാസനാമം: സൈനോ കൊബലാമിന്‍
22. കൊബാള്‍ട്ട് അടങ്ങിയ വിറ്റാമിനാണ് ബി12.
23. വിറ്റാമിന്‍ സിയുടെ രാസനാമം: അസ്കോര്‍ബിക് ആസിഡ്
24. ചൂടാക്കിയാല്‍/ പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിനാണ് സി.
25. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ വിറ്റാമിനാണ് സി.
26. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് വിറ്റാമിന്‍ സി ആണ്.
27. വിറ്റാമിന്‍ സിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമണ് സ്കര്‍വി.
28. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം- സ്കര്‍വി
29. വിറ്റാമിന്‍ ഡിയുടെ രാസനാമം: കാല്‍സിഫെറോള്‍
30. വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തിലൂടെയാണ് ലഭിക്കുന്നത്.
31. ഹോര്‍മോണായി പ്രവര്‍ത്തിക്കുന്ന ഏക വിറ്റാമിന്‍ ആണ് ഡി.
32. അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനാണ് ഡി.
33. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ്.
34. റിക്കറ്റ്സിന്റെ മറ്റൊരു പേര്: കണ
35. വിറ്റാമിന്‍ ഇയുടെ രാസമാനം: ടോക്കോഫെറോള്‍
36. വിറ്റാമിന്‍ കെയുടെ രാസനാമം: ഫില്ലോക്വിനോണ്‍
37. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിനാണ് കെ.
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
ഉത്തരം എ
