1. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സുവരെയാണ്?
എ) 10 വയസ്സ്
ബി) 14 വയസ്സ്
സി) 15 വയസ്സ്
ഡി) 18 വയസ്സ്
ഉത്തരം ബി
- വിദ്യാഭ്യാസം മൗലിക അവകാശമാണെന്ന് ഭരണഘടനയില്‍ പ്രതിപാദിക്കുന്ന അനുച്ഛേദം 21 എ ആണ്.
- 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശം ആക്കിയത് 2002-ലെ 86-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്.
- അനുച്ഛേദം 21 എ അനുസരിച്ച് 2009 ആഗസ്റ്റ് 26-ന് ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് പാസാക്കി.
- വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത് 2010 ഏപ്രില്‍ 1-ന് ആണ്.
- 2019 ജനുവരി 3-ന് പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി.
2. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല?
എ) ആലപ്പുഴ
ബി) ഇടുക്കി
സി) പാലക്കാട്
ഡി) കൊല്ലം
ഉത്തരം ബി
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന നദി പെരിയാര്‍ ആണ്.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയാണ്.
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി 1940-ല്‍ ഉദ്ഘാടനം ചെയ്ത പള്ളിവാസല്‍ പദ്ധതിയാണ്.
- പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയില്‍ പള്ളിവാസല്‍ പദ്ധതി നടപ്പിലാക്കിയത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ രാജാവായിരുന്നു.
- കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ ചെങ്കുളം മുതിരപ്പുഴയില്‍ സ്ഥിതി ചെയ്യുന്നു.
3. സന്ധികളില്‍ യൂറിക് ആസിഡ് അടിയുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗം ഏതാണ്?
എ) സന്ധിവാതം
ബി) ഓസ്റ്റിയോ പോറോസിസ്
സി) ടെറ്റനി
ഡി) ഗൗട്ട്
ഉത്തരം ഡി
- ശരീരത്തില്‍ രണ്ട് അതിലധികമോ അസ്ഥികള്‍ ചേരുന്ന ഭാഗമാണ് സന്ധികള്‍.
- സന്ധികളെക്കുറിച്ചുള്ള പഠനം ആര്‍ത്രോളജി.
- അസ്ഥിസന്ധിയില് ഘര്‍ഷണം കുറയ്ക്കുന്ന ദ്രവം സൈനോവിയല്‍ ദ്രവം ആണ്.
- അസ്ഥികളേയും പേശികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗം ടെന്‍ഡണ്‍ ആണ്.
- അസ്ഥികളെ തമ്മില്‍ ചേര്‍ത്ത് നിര്‍ത്തുന്ന ചരടുപോലുള്ള ഭാഗമാണ് ലിഗമെന്റ്സ് അഥവാ സ്നായുക്കള്‍.
- ഓസ്റ്റിയോപോറോസിസ്, സന്ധിവീക്കം, സന്ധിവാതം, അസ്ഥിസ്ഥാനഭ്രംശം, കണ, ഉളുക്ക് എന്നിവ അസ്ഥികളെ ബാധിക്കുന്ന രോഗങ്ങളാണ്.
4. ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
എ) ജാര്‍ഖണ്ഡ്
ബി) മധ്യപ്രദേശ്
സി) ഗുജറാത്ത്
ഡി) തമിഴ്നാട്
ഉത്തരം എ
- ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂവിഭാഗം ഉപദ്വീപീയ പീഠഭൂമി ആണ്.
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വിസ്തൃതവുമായ ഭൂവിഭാഗം ഉപദ്വീപീയ പീഠഭൂമി.
- ഉപദ്വീപീയ പീഠഭൂമി ആഗ്നേയ, കായാന്തരിത ശിലകളാല്‍ നിര്‍മ്മിതമാണ്.
- ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി ഏകദേശം 16 ലക്ഷം ചതുരശ്ര കിലോമീറ്റര്‍.
- ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായുള്ള പ്രധാന പര്‍വത നിരകള്‍ ആരവല്ലി, വിന്ധ്യാ-സാത്പുര, പശ്ചിമഘട്ടം, പൂര്‍വഘട്ടം എന്നിവയാണ്.
5. നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്മാന് ആരാണ്?
എ) അരവിന്ദ് പനഗരിയ
ബി) ഡോ രാജീവ് കുമാര്‍
സി) ഡോ കെ രാജേശ്വര രഹോ
ഡി) അമിതാഭ് കാന്ത്
ഉത്തരം എ
- ഇന്ത്യയില്‍ ആസൂത്രണ കമ്മീഷനുപകരം നിലവില്‍ വന്ന ആസൂത്രണ സംവിധാനമാണ് നീതി ആയോഗ്
- NITI ആയോഗ്: National Institution for Transforming India Aayog
- 2015 ജനുവരി 1-ന് നിലവില്‍വന്ന നീതി ആയോഗിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്.
- ഉപദേശക സമിതിയായ നീതി ആയോഗ് ഇന്ത്യയുടെ തിങ്ക് ടാങ്ക് എന്ന് അറിയപ്പെടുന്നു.
- നീതി ആയോഗിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്.
6. ഉത്തരമഹാസമതലത്തില്‍ കാണപ്പെടുന്ന മണ്ണിനം
എ) എക്കല്‍ മണ്ണ്
ബി) കറുത്ത മണ്ണ്
സി) ചുവന്ന മണ്ണ്
ഡി) ലാറ്ററൈറ്റ് മണ്ണ്
ഉത്തരം എ
- റിവറൈന്‍ സോയില്‍ എന്ന് അറിയപ്പെടുന്നത് എക്കല്‍ മണ്ണ് ആണ്.
- കാറ്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന മണ്ണിനമാണ് മരുഭൂമി മണ്ണ്.
- റീഗര്‍ സോയില്‍ എന്ന് അറിയപ്പെടുന്നത് കറുത്ത മണ്ണ് ആണ്.
- ചെങ്കല്‍മണ്ണിന്റെ മറ്റൊരു പേരാണ് ലാറ്ററൈറ്റ്.
- മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ: പെഡോജനസിസ്
7. വീരകേരള സിംഹം എന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത് ആരെ
എ) ചെമ്പന്‍ പോക്കര്
ബി) പാലിയത്തച്ചന്
സി) പഴശ്ശിരാജ
ഡി) വേലുത്തമ്പി ദളവ
ഉത്തരം സി
- പുരളിശ്ശെമ്മന് എന്നറിയപ്പെട്ടത് പഴശ്ശിരാജയാണ്.
- പഴശ്ശിയുടെ യഥാര്‍ത്ഥ പേര് കോട്ടം കേരളവര്‍മ്മ പഴശ്ശിരാജ.
- ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങള്‍ ആണ് പഴശ്ശി വിപ്ലവങ്ങള്‍ക്ക് കാരണം.
- ഒന്നാം പഴശ്ശി വിപ്ലവം 1793 മുതല്‍ 1797 വരെയും രണ്ടാം പഴശ്ശി വിപ്ലവം 1800 മുതല്‍ 1805 വരെയും നടന്നു.
- ബ്രിട്ടീഷ് രേഖകളില്‍ പഴശ്ശിയെ പൈച്ചിരാജയെന്നും കൊട്ട്യോട്ട് രാജയെന്നും വിശേഷിപ്പിക്കുന്നു.
- ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധമുറ നടപ്പിലാക്കിയ രാജാവാണ് പഴശ്ശി.
8. ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തി രേഖയ്ക്ക് പറയുന്ന പേര്
എ) മക്മഹോന് രേഖ
ബി) ഡ്യൂറന്റ് രേഖ
സി) റാഡ്ക്ലിഫ് രേഖ
ഡി) സിവാലിക് രേഖ
ഉത്തരം സി
- ഇന്ത്യ-പാക് അതിര്‍ത്തി നിര്‍ണയിച്ചത് സിറിള്‍ റാഡ്ക്ലിഫ് ആണ്.
- ഇന്ത്യ-ചൈന അതിര്‍ത്തിയായ മക്മഹോന് രേഖ നിര്‍ണ്ണയിച്ചത് ഹെന്‍ട്രി മക്മഹോന് ആണ്.
- ഇന്ത്യ-അഫ്ഗാന് അതിര്‍ത്തിയായ ഡ്യൂറന്റ് രേഖ നിര്ണ്ണിയച്ചത് മോര്‍ട്ടിമര്‍ ഡ്യൂറന്റ് ആണ്.
- ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ പാക് കടലിടുക്കും ഗള്‍ഫ് ഓഫ് മാന്നാറും വേര്‍തിരിക്കുന്നു.
- ഇന്ത്യയേയും മാലിദ്വീപിനേയും തമ്മില്‍ 8 ഡിഗ്രി ചാനല്‍ വേര്‍തിരിക്കുന്നു.
9. സര്‍വ വിദ്യാധിരാജ എന്നറിയപ്പെട്ടതാരെയാണ്?
എ) ചട്ടമ്പിസ്വാമികള്‍
ബി) ബ്രഹ്മാനന്ദ ശിവയോഗി
സി) ശ്രീനാരായണഗുരു
ഡി) വാഗ്ഭടാനന്ദന്
ഉത്തരം എ
- ചട്ടമ്പി സ്വാമികളുടെ ജന്മദിനം: 1853 ആഗസ്റ്റ് 25
- ജന്മസ്ഥലം കണ്ണമൂലയിലെ കൊല്ലൂര്‍
- ബാല്യകാല നാമം കുഞ്ഞന്‍പിള്ളയും യഥാര്‍ത്ഥ നാമം അയപ്പനും ആണ്.
- പട്ടി സദ്യ നടത്തിയ നവോത്ഥാന നായകന് ആണ് ചട്ടമ്പി സ്വാമികള്‍
- കാഷായം ധരിക്കാത്ത സന്ന്യാസി എന്നറിയപ്പെടുന്നത് ചട്ടമ്പി സ്വാമികള്‍ ആണ്.
10. ഇന്ത്യയുടെ ദേശീയ നദി
എ) ഗംഗ
ബി) യമുന
സി) ബ്രഹ്മപുത്ര
ഡി) കാവേരി
ഉത്തരം എ
- ഹിമാലയത്തിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയില്‍ നിന്നാണ് ഗംഗ ആരംഭിക്കുന്നത്.
- ഗംഗയുടെ പ്രഭവ സ്ഥാനത്തെ പേര് ഭാഗീരഥി എന്നാണ്.
- ഭാഗീരഥിയും അളകനന്ദയും ദേവപ്രയാഗില്‍ സംഗമിച്ചശേഷം ഗംഗാ നദിയായി ഒഴുകുന്നു.
- ഹരിദ്വാറില്‍വച്ച് ഉത്തരേന്ത്യന്‍ സമതലത്തില്‍ പ്രവേശിക്കുന്ന ഗംഗ അലഹബാദില്‍ വച്ച് യമുനയമായി ചേരുന്നു.
- യമുന, അളകനന്ദ, കോസി, സോണ്‍, ഗോമതി തുടങ്ങിയവയാണ് ഗംഗയുടെ പ്രധാന പോഷക നദികള്‍.
- ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയ്ക്ക് 2500 കിലോമീറ്റര്‍ നീളമുണ്ട്.
11. തോല്‍വിറക് സമരം നടന്നത് ഏത് ജില്ലയിലാണ്
എ) കാസര്‍ഗോഡ്
ബി) ഇടുക്കി
സി) പത്തനംതിട്ട
ഡി) പാലക്കാട്
ഉത്തരം എ
- കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയിലെ കാട്ടില്‍നിന്നും തോലും വിറകും ശേഖരിക്കുന്നതിനെ ജന്മിമാര് എതിര്‍ത്തതിനെ തുടര്‍ന്ന് നടന്ന സമരമാണ് തോല്‍വിറക് സമരം.
- തോല്‍വിറക് സമര നായിക കാര്‍ത്യായനി അമ്മ
- തോല്‍വിറക് സമരം നടന്ന തിയതി: 1946 നവംബര്‍ 15
- ജന്മിമാര് നെല്ല് പൂഴ്ത്തിവച്ചതിനെ തുടര്‍ന്ന് 1946-ല്‍ സമരം നടന്ന കരിവെള്ളൂര്‍ കണ്ണൂര്‍ ജില്ലയിലാണ്.
- കണ്ടകൈ കുഞ്ഞാക്കാമയുടെ നേതൃത്വത്തില്‍ 1946-ല്‍ മേച്ചില്‍ പുല് സമരം നടന്ന കണ്ടകൈ ഗ്രാമം കണ്ണൂരിലാണ്.
- തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സിപി രാമസ്വാമിക്ക് എതിരെ 1946-ല്‍ നടന്ന സമരമാണ് പുന്നപ്ര-വയലാര്‍.
12. കുണ്ടറ വിളംബരം നടന്ന വര്‍ഷം
എ) 1906
ബി) 1809
സി) 1808
ഡി) 1807
ഉത്തരം ബി
- തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് 1809 ജനുവരി 11-ന് ആണ്.
- ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലാണ് നടന്നത്.
- ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ കലാപം 1697-ലെ അഞ്ചുതെങ്ങ് കലാപം.
- കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യ സംഘടിത കലാപമാണ് 1721-ലെ ആറ്റിങ്ങല്‍ കലാപം.
- ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന് ആണ് ഗിഫോഡ്.
- തലശ്ശേരിയില്നിന്നുമെത്തിയ സൈനികരാണ് ആറ്റിങ്ങല്‍ കലാപത്തെ അടിച്ചമര്‍ത്തിയത്.
- ആറ്റിങ്ങല്‍ കലാപത്തിനുശേഷം 1723-ല്‍ മാര്‍ത്താണ്ഡവര്‍മ്മയും ബ്രിട്ടീഷുകാരനായ അലക്സാണ്ടര്‍ ഓമും വേണാട് ഉടമ്പടിയില്‍ ഒപ്പുവച്ചു.
