Young student making notes while reading book
1. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
എ) ഒഡീഷ
ബി) ബംഗാള്‍
സി) നാഗ്പൂര്‍
ഡി) ഡല്‍ഹി
ഉത്തരം ബി
- ബംഗാള്‍ വിഭജനം നടന്ന വര്‍ഷം: 1905
- ബംഗാളിനെ വിഭജിച്ച വൈസ്രോയി: കഴ്സണ് പ്രഭു
- ബംഗാള്‍ വിഭജനം നിലവില്‍ വരുമ്പോള്‍ വൈസ്രോയി: മിന്റോ രണ്ടാമന്
- ബംഗാള്‍ വിഭജനം റാക്കിയ വൈസ്രോയി: ഹാര്‍ഡിഞ്ച് രണ്ടാമന്
- ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന് ഉദാഹരണമാണ് ബംഗാള്‍ വിഭജനം.
- ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ സ്വദേശി പ്രസ്ഥാനം ഉണ്ടായി.
2. 15 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള എത്ര നദികള്‍ കേരളത്തിലുണ്ട്?
എ) മുപ്പത്തിയെട്ട്
ബി) നാല്പ്പത്തിനാല്
സി) മുപ്പത്
ഡി) നാല്‍പ്പത്തിയൊന്ന്
ഉത്തരം ബി
- കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററില്‍ അധികം നീളമുള്ള ജലപ്രവാഹങ്ങളെ നദികളായി കണക്കാക്കുന്നു.
- കേരളത്തില്‍ 41 നദികള്‍ പടിഞ്ഞാറോട്ടും 3 നദികള്‍ കിഴക്കോട്ടും ഒഴുകുന്നു.
- കേരളത്തിലെ 40 നദികള്‍ മൈനര്‍ നദികളും 4 എണ്ണം മീഡിയം നദികളും ആണ്.
- പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍ എന്നിവയാണ് മീഡിയം നദികള്‍.
- നൂറ് കിലോമീറ്ററില്‍ അധികം നീളമുള്ള 10 നദികള്‍ കേരളത്തിലുണ്ട്.
- ഏറ്റവും നീളം കൂടിയ നാല് നദികള്‍: പെരിയാര്‍ (244 കിലോമീറ്റര്‍), ഭാരതപ്പുഴ (209 കിലോമീറ്റര്‍), പമ്പ (176 കിലോമീറ്റര്‍), ചാലിയാര്‍ (169 കിലോമീറ്റര്‍)
3. പൊയ്കയില്‍ യോഹന്നാന് സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേരെന്ത്?
എ) എസ് എന്‍ ഡി പി
ബി) സാധുജന പരിപാലന സംഘം
സി) പ്രത്യക്ഷ രക്ഷ ദൈവസഭ
ഡി) വാലസമുദായ പരിഷ്കാരിണി സഭ
ഉത്തരം സി
- എസ് എന്‍ ഡി പിയുടെ സ്ഥാപകന്‍: ശ്രീനാരായണഗുരു
- സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകന്‍: അയ്യങ്കാളി
- വാലസമുദായ പരിഷ്കാരിണി സഭയുടെ സ്ഥാപകന്‍: പണ്ഡിറ്റ് കറപ്പന്
- പത്തനംതിട്ടയിലെ ഇരവിപേരൂരില്‍ മന്നിക്കല്‍ പൊയ്കയില്‍ കണ്ടന്റേയും ളേച്ചിയുടേയും മകനാണ് പൊയ്കയില്‍ യോഹന്നാന്
- ദ്രാവിഡനായ ദളിതന് എന്ന ആശയം ഉയര്‍ത്തിയ നവോത്ഥാന നായകന് ആണ് പൊയ്കയില്‍ യോഹന്നാന്.
- തിരുവിതാംകൂറില്‍ സര്‍ക്കാര്‍ അനുമതിയോടെ അയിത്ത ജാതിക്കാര്‍ക്കുവേണ്ടി ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചത് പൊയ്കയില്‍ യോഹന്നാന് ആണ്.
4. വാസ്കോഡഗാമയുടെ പിന്‍ഗാമിയായി ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന് ആരാണ്?
എ) പെഡ്രോ അല്‍വാരസ് കബ്രാള്‍
ബി) അല്‍ബുക്കര്‍ക്ക്
സി) അല്‍മേഡ
ഡി) ബര്‍ത്തലോമിയ ഡയസ്
ഉത്തരം എ
- വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോര്‍ച്ചുഗീസ് രാജാവ്: മാനുവല്‍ ഒന്നാമന്
- വാസ്കോഡഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്: സെന്റ് ഗബ്രിയേല്‍
- 1500-ല്‍ ഇന്ത്യയിലെത്തിയ പെഡ്രോ അല്‍വാരസ് കബ്രാളിന്റെ പ്രതിനിധിയായ സാമൂതിരിയുമായി ധാരണയിലെത്തിയത് ഐറെസ് കൊറിയ ആണ്.
- കരമാര്‍ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ പോര്‍ച്ചുഗീസ് സഞ്ചാരി: പെറോ ഡി കോവില്‍ഹ
- കൊച്ചിയില്‍ പണ്ടകാശല സ്ഥാപിച്ച പോര്‍ച്ചുഗീസ് നാവികന്: പെഡ്രോ അല്‍വാരസ് കബ്രാള്‍ ആണ്.
- ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയിയാണ് ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
5. മനുഷ്യ രക്തത്തിന്റെ പിഎച്ച് മൂല്യം എത്ര?
എ) 7.4
ബി) 7
സി) 6.3
ഡി) 8.2
ഉത്തരം എ
- രക്തത്തെക്കുറിച്ചുള്ള പഠനം: ഹെമറ്റോളജി
- ദ്രാവകരൂപത്തിലുള്ള സംയോജക കല: രക്തം
- രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര: ഗ്ലൂക്കോസ്
- രക്തത്തില്‍ 45 ശതമാനം ഭാഗം രക്തകോശങ്ങളാണ്.
- രക്തത്തില്‍ 55 ശതമാനം ഭാഗം പ്ലാസ്മയാണ്.
- പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ് 90 മുതല്‍ 92 ശതമാനം വരെയാണ്.
6. താഴെ തന്നിരിക്കുന്നവയില്‍ ശുദ്ധജല തടാകമല്ലാത്തതേത്?
എ) വൂളാര്‍ തടാകം
ബി) ദാല്‍ തടാകം
സി) ലോക്തക് തടാകം
ഡി) സംഭാര്‍ തടാകം
ഉത്തരം ഡി
- സംഭാര്‍ തടാകം സ്ഥിതി ചെയ്യുന്നത്: രാജസ്ഥാന്
- വൂളാര്‍, ദാല്‍ തടാകങ്ങള്‍ സ്ഥിതി ചെയ്യുന്നത്: ജമ്മുകശ്മീര്‍
- ലോക്തക് തടാകം സ്ഥിതി ചെയ്യുന്നത്: മണിപ്പൂര്‍
- ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം ബീഹാറിലെ കന്‍വര്‍ തടാകം ആണ്.
- ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഒഡീഷയിലെ ചില്‍ക്ക ആണ്.
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആണ് വൂളാര്‍
7. താഴെപ്പറയുന്നവയില്‍ ജര്‍മ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിര്മ്മാണശാലയേത്?
എ) ബൊക്കാറോ
ബി) ദുര്‍ഗാപൂര്‍
സി) റൂര്‍ക്കേല
ഡി) ഭിലായ്
ഉത്തരം സി
- രണ്ടാം പദ്ധതിക്കാലത്ത് നിര്‍മ്മാണ അനുമതി ലഭിച്ച ഇരുമ്പുരുക്ക് ശാലകളാണ് ദുര്‍ഗാപ്പൂര്‍, ഭിലായ്, റൂര്‍ക്കേല എന്നിവ.
- രണ്ടാം പഞ്ചവത്സര പദ്ധതി വ്യവസായവല്‍ക്കരണത്തിന് മുന്‍തൂക്കം നല്കിയതിനാല് വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു.
- രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ച വര്‍ഷം: 1956
- ബൊക്കാറോയും ഭിലായിയും റഷ്യയുടേയും ദുര്‍ഗാപ്പൂര്‍ യുകെയുടേയും സഹായത്തോടെ സ്ഥാപിച്ചു.
- ബൊക്കാറോ ഝാര്‍ഖണ്ഡിലും ദുര്‍ഗാപൂര്‍ പശ്ചിമബംഗാളിലും റൂര്‍ക്കേല ഒഡീഷയിലും ഭിലായ് ഛത്തീസ്ഗഢിലും സ്ഥിതി ചെയ്യുന്നു.
- പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി ആണ്.
8. മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം ഏത്?
എ) പെരികാര്‍ഡിയം
ബി) മെനിഞ്ജസ്
സി) പ്ലൂറ
ഡി) മയലിന്‍ ഉറ
ഉത്തരം ബി
- മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ കേന്ദ്രമാണ് മസ്തിഷ്കം
- മനുഷ്യമസ്തിഷ്കത്തിന്റെ ശരാശരി ഭാരം 1300 ഗ്രാം മുതല്‍ 1400 ഗ്രാം വരെയാണ്.
- തലച്ചോര്‍, സുഷുമ്ന എന്നിവയെ പൊതിഞ്ഞു കാണുന്ന മൂന്ന് സ്തരപാളികളുള്ള ആവരണമാണ് മെനിഞ്ജസ്
- മെനിഞ്ജസിനുള്ളില് സെറിബ്രോസ്പൈനല്‍ ദ്രവം സ്ഥിതി ചെയ്യുന്നു.
- മസ്തിഷ്കത്തിലെ കലകള്‍ക്ക് പോഷകങ്ങള്‍, ഓക്സിജന്‍ എന്നിവ നല്‍കുന്നത് സെറിബ്രോസ്പൈനല്‍ ദ്രവം ആണ്.
- സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ലാംഗേറ്റ, തലാമസ്, ഹൈപ്പോതലാമസ് എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങള്‍.
9. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
എ) കാസര്‍ഗോഡ്
ബി) തൃശൂര്‍
സി) കോട്ടയം
ഡി) തിരുവനന്തപുരം
ഉത്തരം ഡി
- മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്: ഒളവണ്ണ, കോഴിക്കോട്
- കയര്‍ബോര്‍ഡ് ആസ്ഥാനം: കൊച്ചി
- പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം: കോട്ടയം
- റബ്ബര്‍ ബോര്‍ഡ് ആസ്ഥാനം: കോട്ടയം
- നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാനം: കൊച്ചി
- സ്പൈസസ് ബോര്‍ഡിന്റെ ആസ്ഥാനം അറിയപ്പെടുന്ന പേര്: സുഗന്ധഭവന്‍, കൊച്ചി
10. സോണാര്‍ എന്ന ഉപകരണത്തില്‍ ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങള്‍ ഏത്?
എ) അള്‍ട്രാസോണിക്
ബി) സൂപ്പര്‍സോണിക്
സി) ഇന്‍ഫ്രാസോണിക്
ഡി) അക്വാസ്റ്റിക്
ഉത്തരം എ
- സാധാരണ അന്തരീക്ഷ താപനിലയില്‍ ശബ്ദത്തിന്റെ വായുവിലുള്ള വേഗം: 340 മീറ്റര്‍/സെക്കന്റ്
- ശബ്ദം വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം ഖരവും വേഗം കുറഞ്ഞ മാധ്യമം വാതകവും ആണ്.
- കടലിന്റെ ആഴം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ആണ് സോണാര്‍.
- ശബ്ദത്തിന്റെ എക്കോലൊക്കേഷന്‍ എന്ന സവിശേഷതയാണ് സോണാറില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
- അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ച് തരംഗം സഞ്ചരിക്കുന്ന പാതയിലെ തടസ്സങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രതിഭാസമാണ് എക്കോലൊക്കേഷന്‍.
- ശബ്ദത്തിന്റെ വായുവിലുള്ള വേഗത്തേക്കാള്‍ അഞ്ചിരട്ടി കൂടിയ വേഗമാണ് ഹൈപ്പര്‍ സോണിക്.
11. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സ്ഥിരം അധ്യക്ഷന്‍ ആരാണ്?
എ) ഡോ ബി ആര് അംബേദ്കര്‍
ബി) ഡോ രാജേന്ദ്ര പ്രസാദ
സി) ഡോ സച്ചിദാനന്ദ സിന്‍ഹ
ഡി) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം ബി
- ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി: ഡോ ബി ആര് അംബേദ്കര്‍
- കാബിനറ്റ് മിഷന്റെ ശിപാര്‍ശ പ്രകാരമാണ് ഭരണഘടന നിര്‍മ്മാണസമിതി രൂപീകരിച്ചത്.
- ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകൃതമായത്: 1946 ഡിസംബര്‍ 6
- ആകെ അംഗങ്ങളുടെ എണ്ണം: 389
- ഭരണഘടനാ നിര്‍മ്മാണസഭയില്‍ 17 മലയാളികള്‍ അംഗങ്ങളായിരുന്നു.
- ആനി മസ്ക്രീന്, അമ്മു സ്വാമിനാഥന്, ദാക്ഷായണി വേലായുധന് എന്നിവരായിരുന്ന സമിതിയില്‍ അംഗങ്ങളായ മലയാളികള്‍.
12. പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ഊര്‍ജ്ജ രൂപമാണ്?
എ) രാസോര്‍ജം
ബി) പ്രകാശോര്‍ജം
സി) വൈദ്യുതോര്‍ജം
ഡി) ഒന്നുമല്ല
ഉത്തരം എ
- പ്രകാശ സംശ്ലേഷണത്തില്‍ പ്രകാശോര്‍ജം രാസോര്‍ജമായി മാറുന്നു.
- ലൗഡ് സ്പീക്കറില്‍ വൈദ്യുതോര്‍ജം ശബ്ദോര്‍ജമായി മാറുന്നു.
- ഗ്യാസ് സ്റ്റൗവില്‍ രാസോര്‍ജം താപോര്‍ജവും പ്രകാശോര്‍ജവും ആയിമാറുന്നു.
- ഇലക്ട്രിക് മോട്ടോറില്‍ വൈദ്യുതോര്‍ജം യാന്ത്രികോര്‍ജമായി മാറുന്നു.
- ജനറേറ്ററില്‍ യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമായി മാറുന്നു.
- മൈക്രോഫോണില്‍ ശബ്ദോര്‍ജം വൈദ്യുതോര്‍ജമായി മാറുന്നു.
13. കരക്കാറ്റിനും കടല്‍ക്കാറ്റിനും കാരണമായ താപസംപ്രേഷണം ഏത്?
എ) വിസരണം
ബി) വികിരണം
സി) സംവഹനം
ഡി) ചാലനം
ഉത്തരം സി
- താപപ്രേഷണം നടക്കുന്ന മൂന്ന് രീതികളാണ് ചാലനം, സംവഹനം, വികിരണം.
- തന്മാത്രകളുടെ സ്ഥാനമാറ്റത്തിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് സംവഹനം.
- ദ്രാവകങ്ങളിലും വാതകങ്ങളിലും താപ പ്രേഷണം നടക്കുന്നത് സംവഹനത്തിലൂടെയാണ്.
- തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന രീതിയാണ് ചാലനം.
- ഒരു മാധ്യമത്തിന്റേയും സഹായമില്ലാതെ താപ പ്രേഷണം നടക്കുന്ന രീതിയാണ് വികരണം.
- സൂര്യനില്‍നിന്നും താപം ഭൂമിയിലെത്തുന്നത് വികിരണം മൂലമാണ്.
