ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. കുമാരനാശാന് അന്തരിച്ച വര്‍ഷം ഏത്?
എ) 1922
ബി) 1924
സി) 1926
ഡി) 1928
ഉത്തരം ബി
- വള്ളത്തോളും ഉള്ളൂരും ഉള്‍പ്പെടുന്ന മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളാണ് കുമാരനാശാന്.
- തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1873 ഏപ്രില്‍ 12-നാണ് കുമാരനാശാന്റെ ജനനം.
- പറവൂര്‍ കേശവനാശാന്റെ സുജനാനന്ദിനിയിലാണ് ആശാന്റെ ആദ്യ രചനകള്‍ അച്ചടിച്ചത്.
- എസ് എന്‍ ഡി പി യോഗത്തിന്റെ ആദ്യ സെക്രട്ടറി: കുമാരനാശാന്
- തിരുവിതാംകൂര്‍ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കവിയാണ് കുമാരനാശാന്.
- കുമാരനാശാന്റെ വീണപൂവ് ആദ്യം അച്ചടിച്ചത് മിതവാദിയിലാണ്.
2. കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചന്‍പറമ്പ് സ്ഥിതി ചെയ്യുന്നത്?
എ) പാലക്കാട്
ബി) മലപ്പുറം
സി) കോഴിക്കോട്
ഡി) തൃശൂര്‍
ഉത്തരം ബി
- മലയാള ഭാഷയുടെ പിതാവ്: എഴുത്തച്ഛന്
- തുഞ്ചന്‍പറമ്പ് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്ഥിതി ചെയ്യുന്നു.
- മലയാളം സര്‍വകലാശാല തുഞ്ചത്തെഴുച്ഛന്റെ പേരിലാണ് അറിയപ്പെടുന്നത്.
- ശ്രേഷ്ഠം മലയാളം എന്നതാണ് മലയാള സര്‍വകലാശാലയുടെ ആദര്‍ശം
- സംസ്ഥാന സര്‍ക്കാര്‍ എം ടി വാസുദേവന്‍ നായര്‍ സ്മാരകം നിര്‍മ്മിക്കുന്നത് തുഞ്ചന്‍ പറമ്പിന് സമീപമാണ്.
3. സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (എല്‍1) ന്റെ ദൂരം എത്രയാണ്?
എ) ഭൂമിയില്‍നിന്നും 1.5 ദശലക്ഷം കിലോമീറ്റര്‍
ബി) സൂര്യനില്‍നിന്നും 1.5 ദശലക്ഷം കിലോമീറ്റര്‍
സി) ഭൂമിയില്‍നിന്നും 1.5 ലക്ഷം കിലോമീറ്റര്‍
ഡി) സൂര്യനില്‍നിന്നും 1.5 ലക്ഷം കിലോമീറ്റര്‍
ഉത്തരം എ
- സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യമാണ് ആദിത്യ എല്‍1.
- 2023 സെപ്തംബര്‍ 2-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നും വിക്ഷേപിച്ച ആദിത്യ എല്‍1 സ്ഥിതി ചെയ്യുന്ന പോയിന്റാണ് ലെഗ്രാഞ്ചെ പോയിന്റ് 1 അഥവാ എല്‍1.
- ഭൂമിയില്‍നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലെഗ്രാഞ്ചെ പോയിന്റ് 1-ല്‍ നിന്നും ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴല്‍ തടസ്സമില്ലാതെ സൂര്യനെ നിരീക്ഷിക്കാന്‍ സാധിക്കും.
- എല്‍ 1 പോയിന്റില്‍ ഭൂമി, സൂര്യന് എന്നിവയോടുള്ള ഗുരുത്വാകര്‍ഷണ ബലങ്ങള്‍ തുല്യമായിരിക്കും.
- ഇറ്റാലിയന്‍ ഗണിത ശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാഞ്ചിനോടുള്ള ബഹുമതിയായിട്ടാണ് എല്‍1 പോയിന്റിന് ആ പേര് ലഭിച്ചത്.
- ആദിത്യ എല്‍1-ന്റെ വിക്ഷേപണ വാഹനം: പി എസ് എല്‍ വി സി57
4. ഇംഗ്ലീഷുകാരില്ലാത്ത ഇംഗ്ലീഷ് ഭരണം എന്നാണ് രാഷ്ട്രീയ സ്വരാജ് അര്‍ത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത്?
എ) ഡോ അംബേദ്കര്‍
ബി) ഗാന്ധി
സി) ദാദഭായി നവറോജി
ഡി) ബാലഗംാധര തിലക്
ഉത്തരം ബി
- എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞത്: ഗാന്ധിജി
- ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്കാന് കഴിയില്ല. ക്ഷമ കരുത്തരുടെ ലക്ഷണമാണ്, എന്ന് പറഞ്ഞത്: ഗാന്ധിജി
- സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങള്‍ എന്ന് പറഞ്ഞത്: ഗാന്ധിജി
- ഒന്നുകില്‍ ഞാന്‍ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സുദ്രത്തിന് സംഭാവന നല്‍കും എന്ന് പറഞ്ഞത്: ഗാന്ധിജി
5. ഇന്ത്യന്‍ ഭരണഘടനയില്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍ ഏതാണ് 1949 നവംബര്‍ 26 മുതല്‍ നിലവില്‍ വന്നത്?
എ) മൗലികാവകാശങ്ങള്‍
ബി) നിര്‍ദ്ദേശക തത്വങ്ങള്‍
സി) പൗരത്വം
ഡി) അടിയന്തരാവസ്ഥ
ഉത്തരം സി
ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടന അംഗീകരിച്ച വര്‍ഷം: 1949 നവംബര്‍ 26
ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍വന്ന വര്‍ഷം: 1950 ജനുവരി 26
ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കാനെടുത്ത സമയം: 2 വര്‍ഷവും 11 മാസവും 17 ദിവസവും.
ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം: ആമുഖം, 395 അനുച്ഛേദങ്ങള്‍, 12 പട്ടികകള്‍, 22 ഭാഗങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന ആമുഖം എഴുതിയത്: ജവഹര്‍ലാല്‍ നെഹ്റു
6. താഴെപ്പറയുന്നവയില്‍ ഏതാണ് വിദേശികള്‍ക്ക് ലഭ്യമായ മൗലികാവകാശം
എ) അനുച്ഛേദം 14
ബി) അനുച്ഛേദം 15
സി) അനുച്ഛേദം 16
ഡി) അനുച്ഛേദം 19
ഉത്തരം എ
- ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂര്‍ണ വികസനത്തിനും വേണ്ടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍.
- മൗലികാവകാശങ്ങള്‍ പൗരന്മാര്ക്ക് നിഷേധിക്കാതിരിക്കാനുള്ള ഉത്തരവാദിത്വമുള്ളത് ഗവണ്മെന്റിന് ആണ്.
- മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ പൗരന് സമീപിക്കാവുന്ന കോടതികള്‍: ഹൈക്കോടതി, സുപ്രീംകോടതി.
- വ്യക്തി സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ട എന്നും സ്വാതന്ത്ര്യത്തിന്റെ വിളക്കുകള്‍ എന്നും മൗലികാവകാശങ്ങള്‍ അറിയപ്പെടുന്നു.
- മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആണ്.
- മൗലികാവകാശങ്ങളുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവകാശമാണ് അനുച്ഛേദം 19 മുതല്‍ 22 വരെ പ്രതിപാദിക്കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശം.
7. ഇന്ത്യയുടെ രത്നം എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം
എ) കേരളം
ബി) കശ്മീര്‍
സി) ഹിമാചല്‍പ്രദേശ്
ഡി) മണിപ്പൂര്‍
ഉത്തരം ഡി
- കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്നത് മണിപ്പൂര്‍
- ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്നത് മധ്യപ്രദേശ്
- കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത് ഗോവ
- ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ജമ്മുകശ്മീര്‍
- പൂക്കളുടെ താഴ് വര എന്നറിയപ്പെടുന്നത് ഉത്തരാഖണ്ഡ്
- ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്നത് നാഗാലാന്‍ഡ്
8. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?
എ) ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ
ബി) മാര്‍ത്താണ്ഡവര്‍മ്മ
സി) വിശാഖം തിരുനാള്‍ രാമവര്‍മ്മ
ഡി) ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ
ഉത്തരം എ
- തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവ്: ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ
- തിരുവിതാംകൂറില്‍ ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപരിസഭയും ആവിഷ്കരിച്ച് നിയമനിര്‍മ്മാണസഭയെ ദ്വിമണ്ഡല സംവിധാനമാക്കിയത് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ്.
- കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയായ തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത് ശ്രീചിത്തിര തിരുനാളിന്റെ കാലത്താണ്.
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ ചിത്തിര തിരുനാള്‍ രാജപ്രമുഖനായി.
- 1936 നവംബര്‍ 12-ന് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ശ്രീചിത്തിര തിരുനാള്‍ ആണ്.
- ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ക്ഷേത്ര പ്രവേശന വിളംബരം ആണ്.
9. താഴെപറയുന്നവയില്‍ ഏതാണ് ഇന്‍പുട്ട് ഉപകരണം
എ) സ്പീക്കര്‍
ബി) മോണിറ്റര്‍
സി) പ്രിന്റര്‍
ഡി) സ്കാനര്‍
ഉത്തരം ഡി
- കംപ്യൂട്ടറില്‍ ഇന്‍പുട്ടിനെ ഔട്ട്പുട്ടാക്കുന്ന ഭാഗം സിപിയു ആണ്.
- ഒരേ സമയം തന്നെ ഇന്‍പുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകരണമായും ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണാണ് ടച്ച് സ്ക്രീന്‍.
- ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ പോയിന്റിങ്ങിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ടച്ച് പാഡ്.
- മറ്റ് ഉപഭോക്താക്കളുടെ ഫയലുകളും വിവരങ്ങളും അവര്‍ അറിയാതെ വായിക്കുന്ന പ്രക്രിയയാണ് സ്നൂപ്പിങ്.
- ബിറ്റ് എന്നത് ബൈനറി ഡിജിറ്റിന്റെ ചുരുക്കപ്പേരാണ്.
- ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ബോസ് വികസിപ്പിച്ചത് സി-ഡാക്ക് ആണ്.
10. _____________ ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് പെല്ലഗ്ര.
എ) അസ്കോര്‍ബിക് ആസിഡ്
ബി) റിബോഫ്ളേവിന്
സി) തയാമിന്‍
ഡി) നിയാസിന്
ഉത്തരം ഡി
- ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡില്‍ നിന്നാണ് നിയാസിന് നിര്‍മ്മിക്കുന്നത്.
- പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ടെറ്റനി.
- രക്തം കട്ടപിടിക്കാതാകുന്ന രോഗം: ഹീമോഫീലിയ
- അഡിസണ്സ് രോഗം ബാധിക്കുന്നത് അഡ്രിനല്‍ ഗ്രന്ഥിയാണ്.
- രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ: അതിരോസ്ക്ലീറോസിസ്
- അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം: അനീമിയ
11. ഓട്ടിസം ബാധിച്ചവര്‍ക്കായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ആരംഭിച്ച പദ്ധതിയുടെ പേര് നല്‍കുക
എ) ആവാസ്
ബി) സ്പെക്ട്രം
സി) ശുഭയാത്ര
ഡി) സുകൃതം
ഉത്തരം ബി
- സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ നേത്ര പരിശോധന നടത്തുകയും സൗജന്യമായി കണ്ണട നല്‍കുകയും ചെയ്യുന്ന പദ്ധതി: മിഴി
- കൗമാരക്കാരായ സ്കൂള്‍ കുട്ടികളെ ജീവിതശൈലീ രോഗങ്ങളില്‍നിന്നും രക്ഷിക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്കരിച്ച പദ്ധതി: കൗമാര സാഫല്യം
- അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ക്ഷേമ വകുപ്പിന്റെ പദ്ധതി: അമ്മത്തൊട്ടില്‍
- കുട്ടികളില്‍ യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്തുന്നതിന് കേരള സാംസ്കാരിക വകുപ്പിന്റെ പദ്ധതി: ബാലകേരളം
- കേരള കായിക വകുപ്പിന്റെ നീന്തല്‍ പരിശീലന പദ്ധതി: സ്പ്ളാഷ്
