ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. 1936-ല്‍ കണ്ണൂരില്‍നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് ആരാണ്?
എ) മുഹമ്മദ് അബ്ദുല്‍ റഹ്മാന് സാഹിബ്
ബി) കെ കേളപ്പന്
സി) എ കെ ഗോപാലന്
ഡി) മന്നത്ത് പത്മനാഭന്
ഉത്തരം സി
- കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് മുഹമ്മദ് അബ്ദുല്‍ റഹ്മാന് സാഹിബ് ആണ്.
- അല്‍ അമീന് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് മുഹ്മമദ് അബ്ദുല്‍ റഹ്മാന് സാഹിബ് ആണ്.
- കേരള ഗാന്ധി എന്നറിയപ്പെടുന്നത് കെ കേളപ്പന് ആണ്
- 1930-ല്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹജാഥയ്ക്ക് കെ കേളപ്പന് നേതൃത്വം നല്കി.
- പാവങ്ങളുടെ പടത്തലവന് എന്നറിയപ്പെടുന്നത് എ കെ ഗോപാലന് ആണ്.
- ആദ്യ ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവാണ് എകെജി
- കേരളത്തിന്റെ മദന്മോഹന് മാളവ്യയെന്ന് മന്നത് പത്മനാഭനെ വിശേഷിപ്പിച്ചത് സര്‍ദാര്‍ കെ എം പണിക്കര്‍ ആണ്.
- മന്നത് പത്മനാഭന് സ്ഥാപിച്ച നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ രൂപം നായര്‍ സമുദായ ഭൃത്യജനസംഘം എന്നാണ്.
2. ചുവടെ തന്നിട്ടുള്ളവയില്‍ തെറ്റായ ജോഡിയേത്?
എ) ദേശീയ ആസൂത്രണ സമിതി- 1938
ബി) ബോംബെ പദ്ധതി- 1944
സി) ആസൂത്രണ കമ്മീഷന്റെ രൂപീകരണം- 1950
ഡി) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക നയം- 1956
ഉത്തരം ഡി
- 1938-ല്‍ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്: സുഭാഷ് ചന്ദ്രബോസ്
- ദേശീയ ആസൂത്രണ സമിതിയുടെ അധ്യക്ഷന്‍: ജവഹര്‍ലാല്‍ നെഹ്റു
- ഇന്ത്യയിലെ എട്ട് വ്യവസായികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി.
- ബോംബൈ പദ്ധതി തയ്യാറാക്കിയവരില്‍ ഉള്‍പ്പെട്ട മലയാളി: ജോണ്‍ മത്തായി
- ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്റുവും ഉപാധ്യക്ഷന്‍ ഗുല്‍സരിലാല്‍ നന്ദയും ആണ്.
- നാഷണല്‍ പ്ലാനിങ് കൗണ്‍സില്‍ നിലവില്‍ വന്ന വര്‍ഷം: 1965
3. താഴെ തന്നിരിക്കുന്നവരില് ആരൊക്കെയാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉപാദ്ധ്യക്ഷന്മാര്
എ) എച്ച് സി മുഖര്‍ജി, വി ടി കൃഷ്ണമാചാരി
ബി) എച്ച് സി മുഖര്‍ജി, ജെ ബി കൃപലാനി
സി) എച്ച് സി മുഖര്‍ജി, ഡോ സച്ചിദാനന്ദ സിന്‍ഹ
ഡി) എച്ച് സി മുഖര്‍ജി, ഡോ രാജേന്ദ്ര പ്രസാദ്
ഉത്തരം എ
- ഭരണഘടനാ നിര്‍മ്മാണ സഭ നിലവില്‍ വന്നത് 1946 ഡിസംബര്‍ 6-ന് ആണ്.
- ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് 1946 ഡിസംബര്‍ 9-ന് ആണ്.
- ഭരണഘടനാ നിര്‍മ്മാണ സഭയുടെ താല്‍ക്കാലിക അധ്യക്ഷന്‍ ഡോ സച്ചിദാനന്ദ സിന്‍ഹ ആണ്.
- ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം അധ്യക്ഷന്‍: ഡോ രാജേന്ദ്ര പ്രസാദ് ആണ്.
- ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉപദേഷ്ടാവ്: ബി എന്‍ റാവു
- ഭരണഘടനാ നിര്‍മ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത്: ജെ ബി കൃപലാനി
4. ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ ഇന്ത്യ കടംകൊണ്ടിട്ടുള്ളത്?
എ) ദക്ഷിണാഫ്രിക്ക
ബി) അയര്‍ലന്‍ഡ്
സി) അമേരിക്ക
ഡി) ഓസ്ട്രേലിയ
ഉത്തരം ബി
- ഇന്ത്യ റിപ്പബ്ലിക് എന്ന ആശയം കടം കൊണ്ട രാജ്യം: ഫ്രാന്‍സ്
- അവശിഷ്ടാധികാരം എന്ന ആശയം കടം കൊണ്ട രാജ്യം: കാനഡ
- ആമുഖം, ലിഖിത ഭരണഘടന, മൗലികാവകാശം എന്നീ ആശയങ്ങള്‍ കടം കൊണ്ട രാജ്യം: അമേരിക്ക
- ഇന്ത്യ ഫെഡറല്‍ സംവിധാനം സ്വീകരിച്ചിട്ടുള്ളത് 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ നിന്നാണ്.
- ഇന്ത്യ യൂണിയന്, സ്റ്റേറ്റ്, ലിസ്റ്റുകള്‍ സ്വീകരിച്ചിട്ടുള്ളത് കാനഡയില്‍നിന്നുമാണ്.
- കണ്‍കറന്റ് ലിസ്റ്റ് എന്ന ആശയം സ്വീകരിച്ചത് ആസ്ട്രേലിയന്‍ ഭരണഘടനയില്‍നിന്നുമാണ്.
5. താഴെ തന്നിരിക്കുന്നതില്‍ ഏത് ജില്ലയിലാണ് മനസ്വിനി എന്ന പേരില്‍ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്?
എ) കാസര്‍ഗോഡ്
ബി) വയനാട്
സി) കോട്ടയം
ഡി) പാലക്കാട്
ഉത്തരം സി
- എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സഹജീവനം സ്നേഹഗ്രാമം പുനരധിവാസഗ്രാമം സ്ഥാപിച്ചത്: കാസര്‍ഗോഡ്
- ഭിന്നശേഷി വിഭാഗത്തില്‍വരുന്ന കലാപ്രതിഭകള്‍ക്ക് പിന്തുണ നല്കാന് രൂപീകരിച്ച ആര്‍ട്ട് ഗ്രൂപ്പ്: റിഥം
- തീവ്രഭിന്നശേഷിയുള്ളവര്ക്ക് 18 വയസ്സുവരെ 20,000 രൂപ സ്ഥിരനിക്ഷേപം നല്കുന്ന പദ്ധതി: ഹസ്തദാനം
- സാഫല്യം ഭിന്നശേഷി വയോജന പരിപാലന കേന്ദ്രം സ്ഥാപിച്ച ജില്ല: തിരുവനന്തപുരം
- ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സുരക്ഷിതഭവനം ഉറപ്പാക്കുന്ന പദ്ധതി: സുഭദ്രം
- ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതി: സാകല്യം
6. താഴെ തന്നിരിക്കുന്നവരില് ആരാണ് 2 തവണ സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?
എ) സുഗതകുമാരി
ബി) എം കമലം
സി) പി സതീദേവി
ഡി) ജസ്റ്റിസ് ഡി ശ്രീദേവി
ഉത്തരം ഡി
- സംസ്ഥാന വനിത കമ്മീഷന്റെ ആദ്യ ചെയര്‍പേഴ്സണ്‍: സുഗതകുമാരി
- സംസ്ഥാന വനിത കമ്മീഷന്റെ രണ്ടാമത്തെ ചെയര്‍പേഴ്സണ്‍: ജസ്റ്റിസ് ഡി ശ്രീദേവി (2001- 2002, 2007- 2012)
- സംസ്ഥാന വനിത കമ്മീഷന്റെ അധ്യക്ഷയേയും അംഗങ്ങളേയും നിയമിക്കുകയും നീക്കുകയും ചെയ്യുന്നത്: സംസ്ഥാന സര്‍ക്കാര്‍
- സംസ്ഥാന വനിത കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണം: സ്ത്രീശക്തി
- സംസ്ഥാന വനിത കമ്മീഷന്റെ ചെയര്‍പേഴ്സന്റെ കാലാവധി അഞ്ച് വര്‍ഷം
- സംസ്ഥാന വനിത കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിനാണ്.
7. കേരളത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സങ്കേതമായത് ഏത് പ്രദേശത്തിലാണ്?
എ) മോട്ടൂര്‍ പുല്ത്തണല്
ബി) ആറളം വന്യജീവി സങ്കേതം
സി) ശൈലോം ദേശീയ ഉദ്യാനം
ഡി) സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്
ഉത്തരം ബി
- ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്: അഗസ്ത്യാര്‍കൂടം
- ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം പദ്ധതി: തെന്മല
- കേരളത്തിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്: തെന്മല
- കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്: റാന്നി
- ഇന്ത്യയിലെ ആദ്യത്തെ തണ്ണീര്‍ത്തട ഗവേഷണ കേന്ദ്രം: കോട്ടയം
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം: പാമ്പാടുംചോല
8. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത രാസഭൗതിക സ്വഭാവവുമുള്ള സംയുക്തങ്ങളെ വിളിക്കുന്ന പേര്
എ) ഐസോമെറുകള്‍
ബി) ഐസോടോപ്പുകള്‍
സി) ഐസോബാറുകള്‍
ഡി) ഐസോടോണുകള്‍
ഉത്തരം എ
- ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങള്‍ ആണ് ഐസോമറുകള്‍.
- ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകള്‍
- ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരും ഉള്ള ആറ്റങ്ങളാണ് ഐസോബാറുകള്‍.
- ന്യൂട്രോണുകളുടെ എണ്ണം തുല്ല്യവും പ്രോട്ടോണുകളുടെ എണ്ണം വ്യത്യസ്തവുമായ ആറ്റങ്ങള്‍ ആണ് ഐസോടോണുകള്‍.
9. ആവര്ത്തനപട്ടികയില് 17-ാം ഗ്രൂപ്പില്‍ വരുന്ന മൂലക കുടുംബത്തിന് പറയുന്ന പേരെന്ത്?
എ) അലസവാതകങ്ങള്‍
ബി) ചാല്‍ക്കോജനുകള്‍
സി) ഹാലോജനുകള്‍
ഡി) ഉത്കൃഷ്ടവാതകങ്ങള്‍
ഉത്തരം സി
- മൂലകങ്ങളെ അവയുടെ രാസഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വിന്യസിച്ചിരിക്കുന്ന പട്ടികയാണ് ആവര്‍ത്തനപട്ടിക.
- മൂലകങ്ങളെ അവയുടെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചത് ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീഫ് ആണ്.
- ആധുനിക ആവര്‍ത്തന പട്ടികയ്ക്ക് രൂപം നല്‍കിയത് ഹെന് റി മോസ്ലി ആണ്.
- ആവര്‍ത്തന പട്ടികയിലെ വിലങ്ങനെയുള്ള നിരകള്‍: പീരിയഡുകള്‍
- ആവര്‍ത്തന പട്ടികയിലെ കുത്തനെയുള്ള കോളങ്ങള്‍: ഗ്രൂപ്പുകള്‍
- ആകെ പീരിയഡുകളുടെ എണ്ണം: ഏഴ്
- ഗ്രൂപ്പുകളുടെ എണ്ണം: 18
- ഗ്രൂപ്പ് 1: ആൽക്കലി ലോഹങ്ങള്‍
- ഗ്രൂപ്പ് 2: ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍
- ഗ്രൂപ്പ് 3 മുതല്‍ 12 വരെ: സംക്രമണ മൂലകങ്ങള്‍
- ഗ്രൂപ്പ് 13: ബോറോണ്‍ കുടുംബം
- ഗ്രൂപ്പ് 14: കാര്‍ബണ്‍ കുടുംബം
- ഗ്രൂപ്പ് 15: നൈട്രജന്‍ കുടുംബം
- ഗ്രൂപ്പ് 16: ഓക്സിജന്‍ കുടുംബം
- ഗ്രൂപ്പ് 17: ഹാലൊജനുകള്‍
- ഗ്രൂപ്പ് 18: ഉല്‍കൃഷ്ട വാതകങ്ങള്‍
10. നമ്മുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശേഖരിച്ചു ഭീഷണിപ്പെടുത്തുന്നത് ഏതുതരം സൈബര്‍ കുറ്റകൃത്യമാണ്?
എ) വൈറസ്
ബി) ക്രിപ്റ്റോ ഹാക്കിങ്
സി) ഫിഷിങ്
ഡി) സൈബര്‍ സ്റ്റാക്കിങ്
ഉത്തരം ഡി
- ഒരാള്‍ക്ക് താങ്ങാനാവുന്നതില്‍ അധിക വിവരങ്ങള്‍ ഉപയോഗിച്ച് പരിക്ഷീണിതനാകുന്ന അവസ്ഥ: ഇന്‍ഫോമാനിയ
- ദുരുദ്ദേശത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടര്‍ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങള്‍ താറാമാറാക്കുന്ന ദുഷ്പ്രവൃത്തി: ക്രാക്കിങ്
- പ്രശസ്തമായ വെബ്സൈറ്റുകളുടെ ഡൊമൈന്‍ നെയിമിനോട് സാദൃശ്യമുള്ളവ ഉപയോഗിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യം: സ്ക്വാട്ടിങ്
- ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവര സാങ്കേതിക രംഗത്തെ കുറ്റകൃത്യങ്ങളെ വിശകലനം ചെയ്ത് കുറ്റവാളികളെ കണ്ടെത്തുന്ന രീതി: സൈബര്‍ ഫോറന്‍സിക്സ്
- ഒരു യൂസറിന്റെ ഫയലുകളും ഡാറ്റയും അവര്‍ അറിയാതെ വായിക്കുന്ന പ്രക്രിയ: സ്നൂപ്പിങ്
- കംപ്യൂട്ടര്‍ കുറ്റവാളികള്‍ ബാങ്കുകളില്‍ നടത്തുന്ന ആക്രമണം: സലാമി അറ്റാക്ക്
കേരള പി എസ് സി ക്വിസ് വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
