September 8, 2026
Bevco LDC Pyqs and Connected Facts: Set 2

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. താഴെപ്പറയുന്നവയില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് ഏതാണ്?

എ) ജലവൈദ്യുതി
ബി) താപവൈദ്യുതി
സി) ആണവവൈദ്യുതി
ഡി) സൗരോര്‍ജ്ജം

    ഉത്തരം ഡി

    • പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഊര്‍ജ സ്രോതസ്സുകളാണ് പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍.
    • പരമ്പരാഗതമായി ഉപയോഗിക്കാത്ത ഊര്‍ജ സ്രോതസ്സുകളാണ് പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍.
    • ജല വൈദ്യുതി, താപ വൈദ്യുതി, ആണവോര്‍ജം എന്നിവ പരമ്പരാഗത വൈദ്യുതോര്‍ജ സ്രോതസ്സുകളാണ്.
    • ആണവോര്‍ജം ബ്രൗണ്‍ എനര്‍ജി എന്ന വിഭാഗത്തില്‍ വരുന്ന ഊര്‍ജ സ്രോതസ്സാണ്.
    • സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുത, തിരമാലയില്‍നിന്നുള്ള വൈദ്യുതി, ഗീസറുകള്‍, ബയോഗ്യാസ് എന്നിവ പാരമ്പര്യേതര വൈദ്യുത സ്രോതസ്സുകളാണ്.
    • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകശേഖരമുള്ളത് മുംബൈ ഹൈയിലാണ്.
    • ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാന ആണവധാതുക്കളാണ് യുറേനിയം, തോറിയം, ഇല്‍മനൈറ്റ്, സിര്‍ക്കോണിയം.

    2. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്?

    എ) ലാക്ടിക്കാസിഡ്
    ബി) ഹൈഡ്രോക്ലോറിക്ക് ആസിഡ്
    സി) അസറ്റിക് ആസിഡ്
    ഡി) ഓക്‌സാലിക് ആസിഡ്

      ഉത്തരം ബി

      • ആമാശയഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ദഹന രസമാണ് ആമാശയരസം.
      • പെപ്‌സിന്‍, എന്‍സൈം, ഗാസ്ട്രിക് ലിപ്പേസ്, ഹൈഡ്രോക്ലോറിക്ക് ആസിഡ്, ശ്‌ളേഷ്മം എന്നിവ ആമാശയരസത്തിലെ ഘടകങ്ങള്‍.
      • ആമാശയ ഭിത്തിയില്‍ കാണപ്പെടുന്ന ഗ്രന്ഥികളാണ് ആമാശയ ഗ്രന്ഥികള്‍.
      • ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കുന്നത് ഗ്യാസ്ട്രിക് ഗ്രന്ഥിയിലെ പറൈറ്റല്‍ കോശങ്ങള്‍ അഥവാ ഓക്‌സിന്റിക് കോശങ്ങള്‍ ആണ്.
      • ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ നിര്‍വീര്യമാക്കുന്നത് ക്ഷാരമായ ബൈകാര്‍ബണേറ്റ് ആണ്.
      • ദഹനത്തിന്റെ ഫലമായി പ്രോട്ടീന്‍ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകമാണ് അമിനോ ആസിഡുകള്‍.

      3. കാക്രപ്പാറ ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്തിലാണ്?

      എ) ഗുജറാത്ത്
      ബി) കര്‍ണ്ണാടക
      സി) രാജസ്ഥാന്‍
      ഡി) തമിഴ്‌നാട്

        ഉത്തരം എ

        • കൂടംകൂളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ ആണ്.
        • കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്നത് കര്‍ണാടകയില്‍ ആണ്.
        • നറോറ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ ആണ്.
        • കല്‍പ്പാക്കം ആണവനിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ ആണ്.
        • റാപ്‌സ് ആണവ നിലയം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനില്‍ ആണ്.
        • താരാപ്പൂര്‍ ആണവ നിലയം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയില്‍ ആണ്.

        4. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്?

        എ) പാലക്കാട്
        ബി) തിരുവനന്തപുരം
        സി) കാസര്‍ഗോഡ്
        ഡി) ഇടുക്കി

          ഉത്തരം സി

          • സപ്തഭാഷ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ലയാണ് കാസര്‍ഗോഡ്.
          • മലയാളം, കന്നഡ, തുളു, ബ്യാരി, കൊങ്കണി, ഉര്‍ദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ കാസര്‍ഗോഡ് സംസാരിക്കുന്നു.
          • കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ലയാണ് കാസര്‍ഗോഡ്.
          • കേരളത്തില്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്.
          • ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ലയാണ് കാസര്‍ഗോഡ്.
          • കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപീകൃതമായ ജില്ലയാണ് കാസര്‍ഗോഡ്.
          • യക്ഷഗാനത്തിന് പ്രചാരമുള്ള കേരളത്തിലെ ഏക ജില്ല.

          5. ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്?

          എ) ശ്രീനാരായണഗുരു
          ബി) വൈകുണ്ഠസ്വാമികള്‍
          സി) കുമാര ഗുരുദേവന്‍
          ഡി) സഹോദരന്‍ അയ്യപ്പന്‍

            ഉത്തരം ഡി

            • ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവാണ് വൈകുണ്ഠ സ്വാമികള്‍.
            • ഇന്ത ഉലകിലേ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍ എന്ന് പറഞ്ഞത് തൈക്കാട് അയ്യ.
            • ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത് ശ്രീനാരായണഗുരു.
            • സഹോദര പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് സഹോദരന്‍ അയ്യപ്പന്‍.
            • മിശ്രഭോജനം നടത്തിയത് സഹോദരന്‍ അയ്യപ്പന്‍ ആണ്.
            • മിശ്രഭോജനത്തിന്റെ മറ്റൊരു പേരാണ് കോസ്‌മോപൊളിറ്റന്‍ ഡിന്നര്‍.
            • അയ്യപ്പന്‍ ആരംഭിച്ച പ്രസിദ്ധീകരണങ്ങളാണ് സഹോദരന്‍, വേലക്കാരന്‍ എന്നിവ.

            6. ഹരിത വിപ്ലവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായ വിള ഏത്?

            എ) നെല്ല്
            ബി) ഗോതമ്പ്
            സി) പയറുവര്‍ഗങ്ങള്‍
            ഡി) ചോളം

              ഉത്തരം ബി

              • കല്യാണ്‍സോന, സോണാലിക എന്നിവ ഗോതമ്പിന്റെ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ്.
              • സീഡ്, ഫെര്‍ട്ടിലൈസര്‍, ഇറിഗേഷന്‍ റവല്യൂഷന്‍ എന്ന് ഇന്ത്യയില്‍ അറിയപ്പെടുന്നത് ഹരിത വിപ്ലവമാണ്.
              • ഹരിത വിപ്ലവം ആരംഭിച്ചത് മെക്‌സിക്കോയില്‍ ആണ്.
              • ഹരിത വിപ്ലവം ഏഷ്യയില്‍ ആരംഭിച്ചത് ഫിലിപ്പൈന്‍സില്‍ ആണ്.
              • ഇന്ത്യയില്‍ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം പഞ്ചാബ് ആണ്.
              • ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായ നാണ്യവിള കരിമ്പ് ആണ്.
              • ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ ആര്‍ക്കിടെക്ട് എന്നറിയപ്പെടുന്നത് ഡോ എം എസ് സ്വാമിനാഥന്‍ ആണ്.
              • ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ ഹീറോ എന്നറിയപ്പെടുന്നത് ഡോ എം പി സിങ്.

              7. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?

              എ) 208
              ബി) 206
              സി) 209
              ഡി) 210

                ഉത്തരം ബി

                • അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം 80 ആണ്.
                • അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം 126 ആണ്.
                • അക്ഷാസ്ഥികൂടത്തില്‍ ഉള്‍പ്പെടുന്ന അസ്ഥികള്‍ തലയോട്, മാറെല്ല്, വാരിയെല്ലുകള്‍, നട്ടെല്ല് എന്നിവയാണ്.
                • കൈകാലുകളിലെ അസ്ഥികള്‍, തോളെല്ല്, ഇടുപ്പെല്ല് എന്നിവ അനുബന്ധാസ്ഥികൂടത്തില്‍ ഉള്‍പ്പെടുന്നു.
                • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ലിന് ശരാശരി 50 സെന്റിമീറ്റര്‍ നീളമുണ്ട്.
                • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ചെവിയിലെ സ്റ്റേപിസ് ആണ്.

                8. മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?

                എ) വരയാട്
                ബി) ആന
                സി) കടുവ
                ഡി) കാട്ടുപോത്ത്
                ഉത്തരം: എ

                  • വരയാടിന്റെ ശാസ്ത്രീയ നാമം നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്നാണ്.
                  • രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്.
                  • കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഇരവികുളം ആണ്.
                  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ ഇരവികുളം (1978) ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
                  • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ദേവികുളം ആണ്.
                  • ഇരവികുളം ദേശീയോദ്യാനത്തിന്റെ വലിപ്പം 97 ചതുരശ്ര കിലോമീറ്റര്‍ ആണ്.

                  9. മനുഷ്യനില്‍ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു?

                  എ) കുടല്‍
                  ബി) ആമാശയം
                  സി) പക്വാശയം
                  ഡി) വായ

                    ഉത്തരം ഡി

                    • സങ്കീര്‍ണമായ ആഹാരപദാര്‍ത്ഥങ്ങളെ ലഘുഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
                    • ദഹനവ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളാണ് വായ്, ഗ്രസനി, അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, മലാശയം എന്നിവ.
                    • വായയുടെ മേല്‍ത്തട്ട് അറിയപ്പെടുന്നത് പാലറ്റ് എന്നാണ്.
                    • ഭക്ഷണത്തെ വായില്‍ വച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ദഹനരസമാണ് സലൈവറി അമിലേസ്.
                    • വായില്‍വച്ച് അന്നജം മാള്‍ട്ടോസായി മാറുന്നു.
                    • വായില്‍ നാല് ജോഡി ഉമിനീര്‍ ഗ്രന്ഥികള്‍ ഉണ്ട്.
                    • മനുഷ്യനിലെ ഏറ്റവും വലിയ ഉമിര്‍നീര്‍ ഗ്രന്ഥി പരോട്ടിഡ് ഗ്രന്ഥിയും എറ്റവും ചെറുത് സബ് ലിംഗ്വല്‍ ഗ്രന്ഥികളും ആണ്.

                    10. ഭൂമിയെ രണ്ട് അര്‍ദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖയേത്?

                    എ) ഉത്തരായന രേഖ
                    ബി) ദക്ഷിണായന രേഖ
                    സി) ഭൂമധ്യരേഖ
                    ഡി) ആര്‍ട്ടിക് വൃത്തം

                      ഉത്തരം സി

                      • ഇന്ത്യയുടെ മാനക രേഖാംശം 82.5 ഡിഗ്രി പൂര്‍വരേഖാംശം.
                      • ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന രേഖാംശ രേഖയാണ് 82.5 ഡിഗ്രി പൂര്‍വരേഖാംശം.
                      • മാനക രേഖാശം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.
                      • അലഹബാദിന് സമീപത്തെ മിര്‍സാപൂര്‍ പ്രദേശത്തിലൂടെ കടന്നു പോകുന്ന 82.5 ഡിഗ്രി രേഖാംശരേഖയിലെ പ്രാദേശിക സമയമാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം.
                      • ഇന്ത്യയില്‍ ഒരു സമയമേഖയാണ് ഉള്ളത്.
                      • ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ അഞ്ചര മണിക്കൂര്‍ മുന്നിലാണ്.

                      11. വയനാട്ടിലെ കുറിച്യ കലാപം നയിച്ചതാര്?

                      എ) കൈതേരി അമ്പു
                      ബി) തലയ്ക്കല്‍ അമ്പു
                      സി) എടച്ചേന കുങ്കന്‍
                      ഡി) രാമമ്പി

                        ഉത്തരം ഡി

                        • കുറിച്യ കലാപം നടന്ന വര്‍ഷം 1812
                        • ദക്ഷിണേന്ത്യയില്‍ നടന്ന ഏക ഗിരിവര്‍ഗ കലാപമാണ് കുറിച്യ കലാപം.
                        • വയനാട് ജില്ലയില്‍ നടന്ന കുറിച്യ കലാപത്തില്‍ കുറിച്യരെക്കൂടാതെ കുറുമ്പര്‍ എന്ന ആദിവാസി വിഭാഗവും പങ്കെടുത്തു.
                        • നികുതി പരിഷ്‌കരണമാണ് കലാപത്തിന് കാരണം.
                        • വട്ടത്തൊപ്പിക്കാരെ പുറത്താക്കുക എന്നതാണ് കുറിച്യ കലാപത്തിന്റെ മുദ്രാവാക്യം.
                        • ഒരു മാസം കൂടിപിടിച്ചു നില്‍ക്കാന്‍ കലാപകാരികള്‍ക്ക് കഴിയുമായിരുന്നുവെങ്കില്‍ രാജ്യം അവരുടെ നിയന്ത്രണത്തില്‍ ആയേനെ എന്ന് ബ്രിട്ടീഷുകാരാനായ ടി എച്ച് ബേബര്‍ അഭിപ്രായപ്പെട്ടു.

                        12. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്?

                        എ) വി എസ് അച്യുതാനന്ദന്‍
                        ബി) പി കെ വാസുദേവന്‍ നായര്‍
                        സി) ഇ കെ നായനാര്‍
                        ഡി) ഇഎംഎസ് നമ്പൂതിരിപ്പാട്

                          ഉത്തരം എ

                          • എന്റെ ജീവിത കഥ എ കെ ഗോപാലന്റെ ആത്മകഥയാണ്.
                          • കഴിഞ്ഞ കാലം കെ പി കേശവമേനോന്റെ ആത്മകഥയാണ്.
                          • ജീവിതസമരം സി കേശവന്റെ ആത്മകഥയാണ്.
                          • ആത്മകഥയെന്നത് അന്നാചാണ്ടിയുടെ ആത്മകഥയാണ്.
                          • കനലെരിയും കാലം എന്നത് കൂത്താട്ടുകുളം മേരിയുടെ ആത്മകഥയാണ്.
                          • ആത്മകഥയ്ക്ക് ഒരു ആമുഖം എന്നത് ലളിതാംബിക അന്തര്‍ജനത്തിന്റെ ആത്മകഥയാണ്.
                          • ജീവിതം ഒരു സമരം എന്നത് അക്കാമ്മ ചെറിയാന്റെ ആത്മകഥയാണ്.
                          • എന്റെ ജീവിത സ്മരണകള്‍ എന്നത് മന്നത്ത് പത്മനാഭന്റെ ആത്മകഥയാണ്.
                          • കണ്ണീരുംകിനാനും എന്നത് വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയാണ്.

                          Bevco LDC Pyqs and Connected Facts: Set 2

                          Leave a Reply

                          Your email address will not be published. Required fields are marked *