September 9, 2026

Bevco LDC Pyqs and Connected Facts: Set 4

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.

Bevco LDC Pyqs and Connected Facts: Set 4

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ സമരം നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം

എ) പൂനെ കരാര്‍
ബി) ചൗരിചൗരാ സംഭവം
സി) ഒന്നാം വട്ടമേശ സമ്മേളനം
ഡി) രണ്ടാം വട്ടമേശ സമ്മേളനം

    ഉത്തരം ബി

    • 1922 ഫെബ്രുവരി 5-ന് ഉത്തര്‍പ്രദേശിലെ ചൗരിചൗര ഗ്രാമത്തില്‍ കോണ്‍ഗ്രസ് ജാഥയ്ക്കുനേരെ പൊലീസ് വെടിവച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീവച്ചു. 22 പൊലീസുകാര്‍ കൊല്ലപ്പെട്ടു.
    • ജനങ്ങള്‍ക്ക് അഹിംസയുടെ മാര്‍ഗം ശരിയായി മനസ്സിലായില്ലെന്ന് വിശേഷിപ്പിച്ചു കൊണ്ട് ഗാന്ധിജി നിസ്സഹകരണ സമരം പിന്‍വലിച്ചു
    • ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ പ്രസ്ഥാനം.
    • 1920 ഓഗസ്റ്റ് 1-ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചു.
    • 1920-ല്‍ കല്‍ക്കട്ടയില്‍ വച്ച് നടന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
    • 1920-ല്‍ നാഗ്പൂരില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍വച്ച് നിസ്സഹകരണ പ്രസ്ഥാനത്തന് കോണ്‍ഗ്രസ് അംഗീകാരം നല്‍കി.

    2. ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?

    എ) സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍
    ബി) വി പി മേനോന്‍
    സി) കെ എം പണിക്കര്‍
    ഡി) എസ് എന്‍ ഭട്‌നാഗര്‍

      ഉത്തരം ബി

      • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായിരുന്ന മലയാളിയാണ് വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി പി മേനോന്‍.
      • ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷന്‍ ഓപ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ് എന്ന പുസ്തകവും വി പി മേനോന്‍ എഴുതിയിട്ടുണ്ട്.
      • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആണ്.
      • സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
      • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഉണ്ടായിരുന്ന 560 ഓളം നാട്ടുരാജ്യങ്ങളില്‍ കശ്മീര്‍, ജുനഗഢ്, ഹൈദരാബാദ് എന്നിവ ഇന്ത്യയില്‍ ലയിക്കാന്‍ തയ്യാറായില്ല.
      • കശ്മീര്‍ ലയനക്കരാര്‍ വഴിയും ഹൈദരാബാദിനെ ഓപ്പറേഷന്‍ പോളോയിലൂടെയും ജുനഗഢ് ജനഹിത പരിശോധനയിലൂടെയും ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
      • ജുനഗഢിനെ ഇന്ത്യയില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സമല്‍ദാസ് ഗാന്ധിയാണ്.

      3. ധനബില്‍ ആദ്യം അവതരിപ്പിക്കുന്നത് പാര്‍ലമെന്റിലെ ഏത് സഭയിലാണ്?

      എ) രാജ്യസഭയില്‍
      ബി) ലോകസഭയില്‍
      സി) ലോകസഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം
      ഡി) ഭരണഘടനയില്‍ ഈ കാര്യം പ്രത്യേകം അനുശാസിക്കുന്നില്ല

        ഉത്തരം ബി

        • ഒരു ബില്‍ ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോകസഭ സ്പീക്കര്‍ ആണ്.
        • ധനബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്.
        • ഭരണഘടനയിലെ അനുച്ഛേദം 110-ല്‍ ധനബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്നു.
        • ലോകസഭ ഒരു ധനബില്‍ പാസാക്കി പരിണനയ്ക്കായി രാജ്യസഭയിലേക്ക് അയച്ചാല്‍ 14 ദിവസത്തിനുള്ളില്‍ ആ ബില്‍ രാജ്യസഭ തിരിച്ചയക്കണം. തിരിച്ചയച്ചില്ലെങ്കില്‍ രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ആ ധനബില്‍ പാസായതായി കണക്കാക്കും.
        • ഖജനാവിലേക്കുള്ള ധനസമാഹരണം, പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളാണ് ധനബില്‍.

        4. നിസാം സാഗര്‍ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

        എ) ഗംഗ
        ബി) കാവേരി
        സി) കൃഷ്ണ
        ഡി) ഗോദാവരി

          ഉത്തരം ഡി

          • ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേഷ്യറിലെ ഗായ്മുഖ് ഗുഹയാണ് ഗംഗയുടെ പ്രഭവ സ്ഥാനം.
          • ഗംഗയില്‍ കാണപ്പെടുന്ന ഗംഗാ ഡോള്‍ഫിന്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ്.
          • ഇന്ത്യയുടെ ദേശീയ ജലജീവി ഗംഗാ ഡോള്‍ഫിന്‍ ആണ്.
          • ഗംഗാ സംരക്ഷണ പദ്ധതിയാണ് നമാമി ഗംഗ
          • കര്‍ണാടകയിലെ ബ്രഹ്മഹിരി കുന്നുകളിലെ തലക്കാവേരിയില്‍നിന്നാണ് കാവേരി ഉല്‍ഭവിക്കുന്നത്.
          • മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ കുന്നുകളില്‍നിന്നാണ് കൃഷ്ണ നദി ഉല്‍ഭവിക്കുന്നത്.
          • മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയമ്പക് കുന്നുകളില്‍നിന്നാണ് ഗോദാവരി ഉല്‍ഭവിക്കുന്നത്.

          5. കേരളത്തിലെ ആദ്യ തീവണ്ടി യാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?

          എ) കൊല്ലം- തിരുവനന്തപുരം
          ബി) കൊച്ചി- കൊല്ലം
          സി) ഷൊര്‍ണൂര്‍- തിരൂര്‍
          ഡി) തിരൂര്‍- ബേപ്പൂര്‍

            ഉത്തരം ഡി

            • കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത തിരൂരിനേയും ബേപ്പൂരിനേയും ബന്ധിപ്പിച്ചു കൊണ്ട് 1861-ല്‍ നിലവില്‍വന്നു.
            • തിരുവിതാംകൂറിലെ ആദ്യ റെയില്‍പ്പാത കൊല്ലത്തേയും തിരുനെല്‍വേലിയേയും ബന്ധിപ്പിച്ചു കൊണ്ട് 1904-ല്‍ നിലവില്‍വന്നു.
            • തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം തിരുവനന്തപുരത്തെ തൈക്കാട് ആണ്.
            • പാലക്കാട് റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം ഒലവക്കോട് ആണ്.
            • കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷന്‍ ഷൊര്‍ണൂര്‍ ആണ്.
            • കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് റെയില്‍പ്പാത എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെയാണ്.
            • കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍ കം റോഡ് ബ്രിഡ്ജ് 4.62 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വല്ലാര്‍പ്പാടം റെയില്‍ ബ്രിഡ്ജ് ആണ്.

            6. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക?

            1. ഗുരുവായൂര്‍ സത്യഗ്രഹം
            2. ഈഴവ മെമ്മോറിയല്‍
            3. പാലിയം സത്യഗ്രഹം
            4. വൈക്കം സത്യഗ്രഹം
              എ) 2, 1, 3, 4
              ബി) 2, 4, 1, 3
              സി) 3, 2, 1, 4
              ഡി) 3, 1, 2, 4

            ഉത്തരം ബി

            • എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യവുമായി കെപിസിസിയുടെ നേതൃത്വത്തില്‍ 1931 നവംബര്‍ 1-ന് ആരംഭിച്ച് 1932 ഒക്ടോബര്‍ 2-ന് അവസാനിച്ച പ്രക്ഷോഭമാണ് ഗുരുവായൂര്‍ സത്യഗ്രഹം.
            • ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വോളന്റിയര്‍ ക്യാപ്റ്റന്‍ എ കെ ഗോപാലന്‍ ആണ്.
            • സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക് അവസരം ആവശ്യപ്പെട്ട് 13176 പേര്‍ ഒപ്പിട്ട് 1896 സെപ്തംബര്‍ 3-ന് ഡോ പല്‍പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഹര്‍ജിയാണ് ഈഴവ മെമ്മോറിയല്‍.
            • ഹര്‍ജിയിലെ ആവശ്യങ്ങള്‍ അന്നത്തെ ദിവാനായിരുന്ന ശങ്കരസുബ്ബയ്യര്‍ തള്ളിയതിനെ തുടര്‍ന്ന് 1900-ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി കഴ്‌സണ്‍ പ്രഭുവിന് രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചു.
            • സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നടന്ന ആദ്യത്തെ സത്യഗ്രഹമാണ് പാലിയം സത്യഗ്രഹം (1947- 48).
            • കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിന് മുന്നിലുള്ള പൊതുനിരത്തിലൂടെ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നടത്തിയ സത്യഗ്രഹമാണ് പാലിയം സത്യഗ്രഹം.
            • ഇന്ത്യയില്‍ അയിത്തത്തിന് എതിരായി കോണ്‍ഗ്രസ് നടത്തിയ ആദ്യ പ്രക്ഷോഭമാണ് വൈക്കം സത്യഗ്രഹം (1924- 1925)
            • വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം നല്‍കിയ നേതാക്കള്‍: ടി കെ മാധവന്‍, കെ കേളപ്പന്‍, സി വി കുഞ്ഞിരാമന്‍, കെ പി കേശവ മേനോന്‍.

            7. ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത്?

            എ) ആദിത്യ എല്‍1
            ബി) മംഗള്‍യാന്‍
            സി) ചന്ദ്രയാന്‍
            ഡി) ഗഗന്‍യാന്‍

              ഉത്തരം എ

              • ഇന്ത്യയുടെ ആദ്യത്തെ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എല്‍1 2023 സെപ്തംബര്‍ 2-ന് വിക്ഷേപിച്ചു.
              • വിക്ഷേപണ വാഹനം: പിഎസ്എല്‍വി സി57
              • ഭൂമിയില്‍നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍നിന്നും സൂര്യനെ പഠിക്കുകയാണ് ആദിത്യ എല്‍1-ന്റെ ദൗത്യം
              • ഈ ഭ്രമണപഥം ലഗ്രാഞ്ചെ പോയിന്റെ (എല്‍1) എന്നറിയപ്പെടുന്നു.
              • 2024 ജനുവരി 6-ന് ലക്ഷ്യസ്ഥാനത്ത് എത്തിയ ആദിത്യ എല്‍1-ന്റെ പ്രോജക്ട് ഡയറക്ടര്‍ നിഗര്‍ ഷാജിയും മിഷന്‍ ഡയറക്ടര്‍ എസ് ആര്‍ ബിജുവും ആണ്.

              8. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍?

              എ) പരമേശ്വര അയ്യര്‍
              ബി) നരേന്ദ്ര മോദി
              സി) സുമന്‍ ബെറി
              ഡി) റാവു ഇന്ദ്രജിത്ത് സിംഗ്

                ഉത്തരം സി

                • ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍: ഗ്യാനേഷ് കുമാര്‍
                • കേന്ദ്ര വിവരാവകാശ കമ്മീഷണര്‍: രാജ് കുമാര്‍ ഗോയല്‍
                • കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ: വിജയ കെ രഹത്കര്‍
                • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍: എ ഷാജഹാന്‍
                • സംസ്ഥാന വിവരാവകാശ കമ്മീഷണര്‍: വി ഹരിനായര്‍
                • സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ: അഡ്വി പി സതീദേവി
                • സംസ്ഥാന വയോജന കമ്മീഷന്‍ അധ്യക്ഷന്‍: കെ സോമപ്രസാദ്

                9. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ പരിധി

                എ) 20 ഹെര്‍ട്‌സിന് താഴെ
                ബി) 20000 ഹെര്‍ട്‌സിന് മുകളില്‍
                സി) 20 ഹെര്‍ട്‌സിനും 20000 ഹെര്‍ട്‌സിനും ഇടയില്‍
                ഡി) പരിധിയില്ല

                  ഉത്തരം സി

                  • ശബ്ദമുണ്ടാകാന്‍ കാരണം കമ്പനമാണ്.
                  • ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി.
                  • ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്: ഹെര്‍ട്‌സ്
                  • ശബ്ദ തീവ്രതയുടെ യൂണിറ്റ്: ഡെസിബെല്‍
                  • ശൂന്യതയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത ഊര്‍ജ്ജരൂപമാണ് ശബ്ദം.
                  • ശബ്ദത്തെക്കുറിച്ചുള്ള പഠനമാണ് അക്കൗസ്റ്റിക്‌സ്.
                  • പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ് കാറ്റക്കോസ്റ്റിക്‌സ്

                  10. തന്നിരിക്കുന്നവയില്‍ ക്രിസ്റ്റലാകൃതിയില്ലാത്ത കാര്‍ബണിന്റെ രൂപാന്തരമേത്?

                  എ) വജ്രം
                  ബി) ഗ്രാഫൈറ്റ്
                  സി) കല്‍ക്കരി
                  ഡി) ഫുള്ളറിന്‍

                    ഉത്തരം സി

                    • വജ്രം, കാര്‍ബണ്‍, ഫുള്ളറീന്‍, ഗ്രാഫീന്‍, അമോര്‍ഫസ്, കാര്‍ബണ്‍ എന്നിവയാണ് കാര്‍ബണിന്റെ വിവിധ രൂപാന്തരങ്ങള്‍.
                    • കാര്‍ബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ് വജ്രം.
                    • ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാര്‍ഥം വജ്രവും രണ്ടാമത്തെ പദാര്‍ഥം കൊറണ്ടവും ആണ്.
                    • വജ്രം മികച്ച താപചാലകം ആണ്.
                    • വജ്രത്തിന്റെ കാഠിന്യം 10 മൊഹ്‌സ് ആണ്.
                    • പദാര്‍ഥങ്ങളുടെ കാഠിന്യം അളക്കാന്‍ ഉപയോഗിക്കുന്ന സ്‌കെയില്‍ ആണ് മൊഹ്‌സ്.

                    12. ഒരു കാര്‍ഡിയാക് സൈക്കിള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സമയം എത്ര?

                    എ) 0.2 സെക്കന്റുകള്‍
                    ബി) 0.6 സെക്കന്റുകള്‍
                    സി) 0.9 സെക്കന്റുകള്‍
                    ഡി) 0.8 സെക്കന്റുകള്‍

                      ഉത്തരം ഡി

                      • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം: ഹൃദയം
                      • മനുഷ്യ ഹൃദയത്തിന്റെ ഏകദേശ ഭാരം: 250-300 ഗ്രാം
                      • മനുഷ്യ ഹൃദയത്തിലെ അറകള്‍: 4
                      • ഹൃദയ സ്പന്ദനത്തിനുവേണ്ട സമയം: 0.8 സെക്കന്റ്
                      • ഹൃദയം ഒരു തവണ സങ്കോചിക്കുമ്പോള്‍ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്: ഏകദേശം 70 മില്ലി ലിറ്റര്‍
                      • മനുഷ്യന്റെ സിസ്റ്റളിക് മര്‍ദ്ദം: 120 എംഎം/ മെര്‍ക്കുറി
                      • മനുഷ്യന്റെ ഡയസ്റ്റളിക് മര്‍ദ്ദം: 80 എംഎം/ മെര്‍ക്കുറി

                      13. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏവ?

                      i. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെടാത്ത ഭരണഘടന
                      ii. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ ബി ആര്‍ അംബേദ്കര്‍ ആയിരുന്നു.
                      iii. സ്വതന്ത്ര്യമായ നീതിന്യായ വ്യവസ്ഥ ഉറപ്പ് വരുത്തുന്നു
                      iv. ആറ് മൗലിക അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നു

                        എ) i, iii
                        ബി) ii, iv
                        സി) ii, iii, iv
                        ഡി) iii, iv

                        ഉത്തരം സി

                        • മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാസാക്കിയ ഏക അനുച്ഛേദം: 17
                        • അനുച്ഛേദം 17-ല്‍ തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നു.
                        • അനുച്ഛേദം 19 (1)-ല്‍ ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
                        • നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യ നിയമപരിരക്ഷ നല്‍കണമെന്നും പ്രതിപാദിക്കുന്ന അനുച്ഛേദം: 14
                        • പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പു നല്‍കുന്നത് അനുച്ഛേദം 16-ല്‍ ആണ്.
                        • ഭരണഘടനയിലെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്ന അനുച്ഛേദങ്ങള്‍ 14, 19, 21 എന്നിവയാണ്.

                        14. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ്?

                        എ) ഓക്‌സിജന്‍
                        ബി) ഹീലിയം
                        സി) ഹൈഡ്രജന്‍
                        ഡി) നൈട്രജന്‍

                          ഉത്തരം സി

                          • ആവര്‍ത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം: ഹൈഡ്രജന്‍
                          • ഹൈഡ്രജന്‍ കണ്ടുപിടിച്ചത് ഹെന്‍ റി കാവന്‍ഡിഷ് ആണ്. എന്നാല്‍ ഹൈഡ്രജന്‍ എന്ന പേര് നല്‍കിയത് ലാവോസിയ ആണ്.
                          • കത്തുന്ന വായുവെന്നാണ് ഹെന്‍ റി കാവന്‍ഡിഷ് ഹൈഡ്രജന്‍ വാതകത്തിന് നല്‍കിയ വിശേഷണം.
                          • ഹൈഡ്രജന്‍ എന്ന വാക്കിന് അര്‍ത്ഥം ജലം ഉല്‍പ്പാദിപ്പിക്കുന്നത് എന്നാണ്.
                          • സ്വയം കത്തുന്ന മൂലകമാണ് ഹൈഡ്രജന്‍.
                          • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഹൈഡ്രജന്‍ ആണ്.

                          Bevco LDC Pyqs and Connected Facts: Set 4

                          Leave a Reply

                          Your email address will not be published. Required fields are marked *