October 14, 2026

Pyqs and Connected Facts: Set 16

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം

Pyqs and Connected Facts: Set 16

1. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം സ്ഥാപിച്ചത് എവിടെ?

എ) കല്‍പ്പാക്കം
ബി) നറോറ
സി) താരാപൂര്‍
ഡി) കേരളം

ഉത്തരം സി

  • താരാപൂര്‍ അണുശക്തി നിലയം സ്ഥാപിച്ച വര്‍ഷം: 1969
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആണവനിലയങ്ങള്‍ ഉള്ളതും ഏറ്റവും കൂടുതല്‍ ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതുമായ സംസ്ഥാനം: തമിഴ്‌നാട്
  • താരാപൂര്‍ അണുശക്തി നിലയം മഹാരാഷ്ട്രയിലാണ്.
  • കല്‍പാക്കം, കൂടംകുളം അണുശക്തി നിലയങ്ങള്‍ തമിഴ്‌നാട്ടിലാണ്.
  • നറോറ ഉത്തര്‍ പ്രദേശിലും കൈഗ കര്‍ണാടകയിലും കക്രപ്പാറ ഗുജറാത്തിലുമാണ്.

2. വൈറ്റമിന്‍ ബി 1-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമേത്?

എ) പെല്ലഗ്ര
ബി) ബെറിബെറി
സി) സ്‌കര്‍വി
ഡി) വന്ധ്യത

ഉത്തരം ബി

  • വൈറ്റമിന്‍ ബി 2-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: ഗ്ലോസിറ്റിസ്
  • വൈറ്റമിന്‍ ബി 3-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: പെല്ലഗ്ര
  • വൈറ്റമിന്‍ ബി 5-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: പരെസ്‌തേഷ്യ
  • വൈറ്റമിന്‍ ബി 6-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: അനീമിയ
  • വൈറ്റമിന്‍ ബി 7-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: ഡെര്‍മറ്റൈറ്റിസ്
  • വൈറ്റമിന്‍ ബി 9-ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം: വിളര്‍ച്ച
  • വൈറ്റമിന്‍ ബി 12-ന്റെ കുറവുമൂലം ഉണ്ടാകുന്ന രേഗാം: പെര്‍ണീഷ്യസ് അനീമിയ

3. ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനവിഭാഗം ഏത്?

എ) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍
ബി) ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍
സി) ഉഷ്ണമേഖല മുള്‍ക്കാടുകള്‍
ഡി) പര്‍വ്വത വനങ്ങള്‍

ഉത്തരം: എ

  • ഇന്ത്യയിലെ വനങ്ങള്‍: ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അര്‍ധനിത്യഹരിത വനങ്ങളും, ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍, ഉഷ്ണമേഖലാ മുള്‍ക്കാടുകള്‍, പര്‍വതവനങ്ങള്‍, കടലോര ചതുപ്പുനില വനങ്ങള്‍
  • ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍ മണ്‍സൂണ്‍ വനങ്ങള്‍ എന്നും അറിയപ്പെടുന്നു.
  • ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളില്‍ ശരാശരി വര്‍ഷപാതം: 200 സെന്റിമീറ്ററിന് മുകളില്‍.
  • ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവ്: 100 മുതല്‍ 200 വരെ സെന്റിമീറ്റര്‍
  • 50 സെന്റിമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഉഷ്ണമേഖലാ മുള്‍ക്കാടുകള്‍
  • നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണവനങ്ങള്‍ അറിയപ്പെടുന്നത്: ചോലവനങ്ങള്‍

4. ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?

എ) ഭക്ഷ്യധാന്യങ്ങളുടെ വിലകുറഞ്ഞു
ബി) കമ്പോളമിച്ചം വര്‍ധിച്ചു
സി) ഗോതമ്പ് വിപ്ലവം എന്നറിയപ്പെട്ടു
ഡി) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു

ഉത്തരം സി

  • ഹരിതവിപ്ലവം എന്ന പദത്തിന്റെ ഉപജ്ഞാതാവ്: വില്യം എസ് ഗൗഡ്
  • ഹരിതവിപ്ലവം ഇന്ത്യയില്‍ സീഡ്, ഫെര്‍ട്ടിലൈസര്‍, ഇറിഗേഷന്‍ റവല്യൂഷന്‍ എന്ന് അറിയപ്പെടുന്നു
  • ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച ധാന്യം: ഗോതമ്പ്
  • ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയ നാണ്യവിള: കരിമ്പ്
  • ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ ആര്‍ക്കിടെക്ട്: ഡോ എം എസ് സ്വാമിനാഥന്‍

5. 1921-ല്‍ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരാണ്?

എ) ടി പ്രകാശം
ബി) കെ പി കേശവമേനോന്‍
സി) ആനിബസന്റ്
ഡി) ജവഹര്‍ലാല്‍ നെഹ്‌റു

ഉത്തരം എ

  • 1916-ല്‍ പാലക്കാട് നടന്ന മലബാര്‍ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷ: ആനി ബസന്റ്
  • 1917-ല്‍ കോഴിക്കോട് നടന്ന മലബാര്‍ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍: സി പി രാമസ്വാമി അയ്യര്‍
  • 1918-ല്‍ തലശ്ശേരിയില്‍ നടന്ന മലബാര്‍ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍: മിര്‍ ആനന്ദ് അലി ഖാന്‍ ബഹാദൂര്‍
  • 1919-ല്‍ വടകരയില്‍ നടന്ന മലബാര്‍ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍: കെ പി രാമന്‍ മേനോന്‍
  • 1920-ല്‍ മഞ്ചേരിയില്‍ നടന്ന മലബാര്‍ജില്ല രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍: കസ്തൂരി രങ്ക അയ്യങ്കാര്‍

6. താഴെ പറയുന്നവയില്‍ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന?

i. കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു
ii. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു
iii. പുലയര്‍ എന്ന കവിത എഴുതി

എ) i, ii മാത്രം
ബി) ii, iii മാത്രം
സി) i, iii മാത്രം
ഡി) i

ഉത്തരം സി

  • കേരള ലിങ്കണ്‍ എന്നറിയപ്പെടുന്നത്: പണ്ഡിറ്റ് കറുപ്പന്‍
  • 1925-ല്‍ കറുപ്പനെ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
  • കൊച്ചി ഗവണ്‍മെന്റ് അധസ്ഥിത വിഭാഗങ്ങള്‍ക്കായി ആരംഭിച്ച വകുപ്പിന്റെ അസിസ്റ്റന്റ് പ്രൊട്ടക്ടര്‍ ആയിരുന്നു.
  • 1931-ല്‍ കറുപ്പന്‍ വെര്‍ണാക്കുലര്‍ എഡ്യൂക്കേഷന്റെ സൂപ്രണ്ടായി നിയമിതനായി.
  • പണ്ഡിറ്റ് കറുപ്പന് കവിതിലകന്‍ ബഹുമതി നല്‍കിയത് കൊച്ചീരാജാവ് ആണ്.
  • പണ്ഡിറ്റ് കറുപ്പന് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ വിദ്വാന്‍ ബഹുമതി നല്‍കി.

7. ഇന്ത്യയില്‍ നിയോജകമണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ആരാണ്?

എ) അതിര്‍ത്തി നിര്‍ണ്ണയ കമ്മിഷന്‍
ബി) തിരഞ്ഞെടുപ്പ് കമ്മിഷന്‍
സി) ഇന്ത്യന്‍ പാര്‍ലമെന്റ്
ഡി) സംസ്ഥാന നിയമസഭകള്‍

ഉത്തരം എ

  • നിലവില്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണപ്രദമാകുന്ന തരത്തില്‍ നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനെ ജെറിമാന്‍ഡറിംഗ് എന്നറിയപ്പെടുന്നു.
  • ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് 1950 ജനുവരി 25
  • മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും കാലാവധി: ആറ് വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ്
  • ദേശീയ സമ്മതിദായക ദിനം: ജനുവരി 25
  • തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം: 324
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ വനിത: വി എസ് രമാദേവി

8. ഭരണഘടനയുടെ മനസാക്ഷി എന്ന് നിര്‍ദ്ദേശക തത്വങ്ങളേയും മൗലികാവകാശങ്ങളേയും വിശേഷിപ്പിച്ചത്

എ) എച്ച് ആര്‍ ഖന്ന
ബി) ജോണ്‍ ഓസ്റ്റിന്‍
സി) ഓസ്റ്റിന്‍ വാരിയര്‍
ഡി) ഗ്രാന്‍വില്ലെ ഓസ്റ്റിന്‍

ഉത്തരം ഡി

  • ഇന്ത്യന്‍ ഭരണഘടനയെ കോഓപ്പറേറ്റീവ് ഫെഡറലിസം എന്ന് വിശേഷിപ്പിച്ചത്: ഗ്രാന്‍വില്ലെ ഓസ്റ്റിന്‍
  • ഇന്ത്യ ഒരു ക്വാസി ഫെഡറല്‍ സംവിധാനമാണെന്ന് അഭിപ്രായപ്പെട്ടത്: കെ സി വെയര്‍
  • ആമുഖത്തെ ഭരണഘടനയുടെ സംഗ്രഹം എന്ന് വിശേഷിപ്പിച്ചത്: ഏണസ്റ്റ് ബാര്‍ക്കര്‍
  • ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് കോടതി വിധിച്ച കേസ്: ബെറുബാരി കേസ് (1960)
  • ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക ഉപാധ്യക്ഷന്‍: ഫ്രാങ്ക് ആന്റണി

9. കേരളത്തില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കിയ പദ്ധതി

എ) കാരുണ്യം
ബി) ആര്‍ദ്രം
സി) സുകൃതം
ഡി) സ്‌നേഹധാര

  • ഹീമോഫീലിയ രോഗികള്‍ക്കായി ദേശീയ ആരോഗ്യമിഷന്‍- ആരോഗ്യ കേരളം നടപ്പിലാക്കുന്ന പദ്ധതി: ആശാധാര
  • ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി: അമൃതം
  • കുഷ്ഠരോഗനിര്‍മ്മാര്‍ജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി: എല്‍സ്
  • എല്‍സ എന്നാല്‍: എറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിങ് ആന്റ് അവയര്‍നെസ്സ്
  • കിടപ്പുരോഗികളുടെ ശുശ്രൂഷകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി: ആശ്വാസ കിരണം

10. തലയില്‍ ചുമടുമായി നടന്നു നീങ്ങുന്ന ഒരാള്‍ ചെയ്യുന്ന പ്രവൃത്തി എന്തായിരിക്കും?

എ) നെഗറ്റീവ് ആയിരിക്കും
ബി) പൂജ്യമായിരിക്കും
സി) പോസിറ്റീവ് ആയിരിക്കും
ഡി) കൃത്യമായി പറയാന്‍ സാധിക്കില്ല

ഉത്തരം ബി

  • പ്രവൃത്തിയുടെ യൂണിറ്റ്: ന്യൂട്ടന്‍ മീറ്റര്‍
  • പ്രവൃത്തിയുടെ എസ്‌ഐ യൂണിറ്റ്: ജൂള്‍ (J)
  • പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ബലം, സ്ഥാനാന്തരം
  • ഒരു കല്ല് മുകളിലേക്ക് എറിയുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണം കല്ലില്‍ ചെയ്യുന്ന പ്രവൃത്തി നെഗറ്റീവ് പ്രവൃത്തി ആണ്.
  • ഒരു കല്ല് മുകളിലേക്ക് എറിയുമ്പോള്‍ എറിയുന്നയാള്‍ പ്രയോഗിക്കുന്ന ബലം കല്ലില്‍ ചെയ്യുന്ന പ്രവൃത്തി പോസിറ്റീവ് പ്രവൃത്തി ആണ്.

11. താഴെകൊടുത്തിരിക്കുന്നവയില്‍ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത്?

എ) വായു
ബി) പെട്രോള്‍
സി) മണ്ണ്
ഡി) സ്റ്റീല്‍

ഉത്തരം സി

  • ഒന്നിലധികം വസ്തുക്കള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍: മിശ്രിതങ്ങള്‍
  • ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കില്‍ അത്തരം മിശ്രിതങ്ങള്‍ ഏകാത്മക മിശ്രിതങ്ങള്‍.
  • ഏകാത്മക മിശ്രിതത്തിന് ഉദാഹരണങ്ങള്‍: ഉപ്പുലായനി, പഞ്ചസാര ലായനി
  • ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങള്‍ ഒരേ അനുപാതത്തിലല്ല ചേര്‍ന്നിരിക്കുന്നതെങ്കില്‍ ആ മിശ്രിതം ഭിന്നാത്മക മിശ്രിതം എന്നറിയപ്പെടുന്നു.
  • ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണങ്ങള്‍: ചെളിവെള്ളം, മണ്ണെണ്ണയും വെള്ളവും ചേര്‍ന്ന മിശ്രിതം

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം: Join Now

Pyqs and Connected Facts: Set 16

Leave a Reply

Your email address will not be published. Required fields are marked *