September 9, 2026

VFA Pyqs and Connected Facts: Set 4

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.

VFA Pyqs and Connected Facts: Set 4

സുഭാഷ് ചന്ദ്രബോസ്‌ | Pyq Explained

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയ രാഷ്ട്രീയപാര്‍ട്ടി ഏത്?

എ) ഇന്ത്യന്‍ നാഷണല്‍ ആര്‍മി
ബി) സത്യശോധക് സമാജ്
സി) അഭിനവ് ഭാരത് സൊസൈറ്റി
ഡി) ഫോര്‍വേഡ് ബ്ലോക്ക്

    ഉത്തരം ഡി

    • ഫോര്‍വേഡ് ബ്ലോക്ക് പത്രത്തിന്റെ സ്ഥാപകന്‍- സി ആര്‍ ദാസ്
    • 1940-ല്‍ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിച്ചത്- എം എന്‍ റോയ്
    • 1897-ല്‍ രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്- സ്വാമി വിവേകാനന്ദന്‍
    • നവവിധാന്‍ ബ്രഹ്മസമാജം സ്ഥാപിച്ചത്- കേശവ ചന്ദ്രസെന്‍
    • പഞ്ചാബ് നൗജവാന്‍ സഭയുടെ ആദ്യ സെക്രട്ടറി- ഭഗത് സിങ്
    • അനുശീലന്‍ സമിതി പ്രവര്‍ത്തിച്ചിരുന്നത്- ബംഗാളില്‍
    • എഐടിയുസിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം- മുംബൈ
    • സത്യശോധക് സമാജം രൂപവല്‍ക്കരിച്ചത്- ജ്യോതിബ ഫുലെ

    2. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?

    എ) മൗലികാവകാശങ്ങളില്‍
    ബി) നിര്‍ദ്ദേശക തത്വങ്ങളില്‍
    സി) ആമുഖത്തില്‍
    ഡി) മൗലിക കടമകളില്‍

      ഉത്തരം ബി

      • ഇന്ത്യയിലെ ആസൂത്രണം ഉരുത്തിരിഞ്ഞിരിക്കുന്നത് രാഷ്ട്ര നയ നിര്‍ദ്ദേശക തത്വങ്ങളില്‍നിന്നാണ്.
      • നിര്‍ദ്ദേശക തത്വങ്ങളെ സോഷ്യലിസ്റ്റ്, ഗാന്ധിയന്‍, ലിബറല്‍- ഇന്റലക്ച്വല്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
      • ഇന്ത്യ നിര്‍ദ്ദേശകതത്വങ്ങളുടെ ആശയത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത് ഐറിഷ് ഹോംറൂള്‍ പ്രസ്ഥാനത്തില്‍നിന്നാണ്.
      • മിനിമം വേജസ് ആക്ട് 43-ാം ഭരണഘടനാ അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്ന നിര്‍ദ്ദേശ തത്വത്തിന്റെ നിര്‍വഹണമായി വിലയിരുത്തുന്നു.
      • യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്നത് 44-ാം ഭരണഘടനാ അനുച്ഛേദത്തില്‍ ആണ്.
      • പുരാതന സ്മാരകങ്ങളുടെ സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം 49 ആണ്.
      • ഭരണഘടനയില്‍ നിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്ത കമ്മിറ്റി സപ്രു കമ്മിറ്റി ആണ്.
      • രാജ്യം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാര്‍ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിക്കുന്നത് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ആണ്.

      3. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കെ2 സ്ഥിതി ചെയ്യുന്നത്?

      എ) ലഡാക്ക്
      ബി) സസ്‌കാര്‍
      സി) കാരക്കോറം
      ഡി) സിവാലിക്

        ഉത്തരം സി

        • കാരക്കോറത്തിന്റെ തെക്ക് ഭാഗത്തായി പിര്‍ പഞ്ചല്‍ സ്ഥിതി ചെയ്യുന്നു.
        • കിഴക്കന്‍ കാരക്കോറം മലനിരകളിലാണ് സിയാച്ചിന്‍ മഞ്ഞുമല.
        • ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതം- വിന്ധ്യ
        • പഴനി മലകളിലാണ് കൊഡൈക്കനാല്‍ സ്ഥിതി ചെയ്യുന്നത്.
        • നര്‍മദയ്ക്കും തപ്തിക്കും ഇടയിലുള്ള പര്‍വതനിരയാണ് സാത്പുര.
        • ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഖാസി മലനിരകളിലാണ്.
        • ഭൂമുഖത്ത് ഇന്നുള്ളതില്‍ ഏറ്റവും പ്രാചീനമായ പര്‍വതനിര- ആരവല്ലി.
        • റുഡ്യാര്‍ഡ് കിപ്ലിങ്ങിന്‍രെ കിം എന്ന നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന പര്‍വത നിര കാരക്കോറമാണ്.

        4. കേരളത്തിന്റെ വനമേഖലയുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ തിരിച്ചറിയുക

        1. കേരളത്തില്‍ വനഭൂമി ഏറ്റവും കുറവുള്ള ജില്ല എറണാകുളമാണ്
        2. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം കൊച്ചിയാണ്
        3. സൈലന്റ് വാലി ഒരു ഉഷ്ണമേഖലാ നിത്യഹരിത വനപ്രദേശമാണ്
        4. കേരളത്തില്‍ വനഭൂമി ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്
          എ) മൂന്നും നാലും ശരിയാണ്
          ബി) രണ്ടും മൂന്നും ശരിയാണ്
          സി) ഒന്നും നാലും ശരിയാണ്
          ഡി) രണ്ടും നാലും ശരിയാണ്

        ഉത്തരം എ

        • കേരളത്തിലെ ആദ്യത്തെ ബയോസ്പിയര്‍ റിസര്‍വ്- നീലഗിരി
        • കേരളത്തില്‍ സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം- മംഗളവനം
        • കേരളത്തില്‍ വനവല്‍ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതല്‍ വളര്‍ത്തുന്ന വൃക്ഷം- തേക്ക്
        • കണ്ണൂരിന്റെ സൈലന്റ് വാലി എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം- ആറളം
        • ആകെ ഭൂവിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ശതമാനം വനമുള്ള കേരളത്തിലെ ജില്ല- വയനാട്
        • ചെന്തുരണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല- കൊല്ലം
        • ചന്ദനമരം കാണപ്പെടാത്ത കേരളത്തിലെ വന്യജീവി സങ്കേതം- ചെന്തുരുണി
        • ദക്ഷിണേന്ത്യയില്‍ കാണുന്ന ഏക വരയാട് ഇനം- നീലഗിരി താര്‍

        5. രവീന്ദ്രനാഥ ടാഗോര്‍ കേരളത്തിന്റെ രാജാറാം മോഹന്‍ റോയ് എന്നു വിശേഷിപ്പിച്ചത്?

        എ) ഡോ അയ്യത്താന്‍ ഗോപാലന്‍
        ബി) ബ്രഹ്മാനന്ദ ശിവയോഗി
        സി) വാഗ്ഭടാനന്ദന്‍
        ഡി) ചട്ടമ്പി സ്വാമികള്‍

          ഉത്തരം എ

          • അയ്യത്താന്‍ ഗോപാലന്‍ 1898-ല്‍ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചത് – കോഴിക്കോട്
          • സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ്- അയ്യത്താന്‍ ഗോപാലന്‍
          • അയ്യത്താന്‍ ഗോപാലന് റാവു സാഹേബ് എന്ന ഓണററി പുരസ്‌കാരം നല്‍കിയ ഭരണകൂടം- ബ്രിട്ടീഷ്
          • സുഗുണവര്‍ധിന എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍- അയ്യത്താന്‍ ഗോപാലന്‍
          • കാരാട്ട് ഗോവിന്ദമേനോന് ബ്രഹ്മാനന്ദശിവയോഗി എന്ന പേര് നല്‍കിയത്- അയ്യത്താന്‍ ഗോപാലന്‍
          • ബ്രഹ്മസമാജത്തിന്റെ ബൈബിളായ ബ്രഹ്മ ധര്‍മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- അയ്യത്താന്‍ ഗോപാലന്‍
          • ബ്രഹ്മസമാജത്തിന് കേരളത്തില്‍ പ്രചാരം നല്‍കിയത്- അയ്യത്താന്‍ ഗോപാലന്‍
          • അയ്യത്താന്‍ ഗോപാലന്‍ ജനിച്ച സ്ഥലം- തലശ്ശേരി.

          6. മണ്‍പാത്ര നിര്‍മ്മാണം ഏത് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്നു?

          എ) പ്രാഥമിക മേഖല
          ബി) ദ്വിതീയ മേഖല
          സി) ത്രിതീയ മേഖല
          ഡി) പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും

            ഉത്തരം ബി

            • ഖനനം സമ്പദ് വ്യവസ്ഥയുടെ പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്നു.
            • വ്യവസായം സമ്പദ് വ്യവസ്ഥയുടെ ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുന്നു.
            • റിയല്‍ എസ്‌റ്റേറ്റ് സമ്പദ് വ്യവസ്ഥയുടെ തൃതീയ മേഖലയില്‍ ഉള്‍പ്പെടുന്നു.
            • വനപരിപാലനം സമ്പദ് വ്യവസ്ഥയുടെ പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്നു
            • വൈദ്യുതി, ഗ്യാസ്, ജല വിതരണം എന്നിവ സമ്പദ് വ്യവസ്ഥയുടെ ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുന്നു.
            • ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സമ്പദ് വ്യവസ്ഥയുടെ തൃതീയ മേഖലയില്‍ ഉള്‍പ്പെടുന്നു.
            • ഇന്ത്യയുടെ ദേശീയവരുമാനത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്നത് തൃതീയ മേഖലയാണ്.
            • ഇന്ത്യയുടെ ദേശീയ വരുമാനത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്ന രണ്ടാമത്തെ മേഖല ദ്വിതീയ മേഖലയാണ്.
            • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭ്യതയുള്ളത് പ്രാഥമിക മേഖലയിലാണ്.

            7. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജമാണ് ഗതികോര്‍ജം. ഗതികോര്‍ജം താഴെ തന്നിരിക്കുന്നവയില്‍ എന്തിനെയെല്ലാം ആശ്രയിക്കുന്നു?

            i. ഉയരം
            ii. മാസ്
            iii. പ്രവേഗം
            iv. ഗുരുത്വാകര്‍ഷണ ബലം
            എ) i, ii
            ബി) iii, iv
            സി) ii, iii
            ഡി) i, iv

              ഉത്തരം സി

              • പ്രവേഗ മാറ്റത്തിന്റെ നിരക്ക്- ത്വരണം
              • ഉയരം കൂടുന്നതിന് അനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജം വര്‍ദ്ധിക്കുന്നു.
              • പ്രപഞ്ചത്തിലെ ഏറ്റവും ശക്തി കുറഞ്ഞ ബലം- ഗുരുത്വാകര്‍ഷണ ബലം
              • പ്രപഞ്ചത്തിലെ ഏറ്റവും ശക്തി കൂടിയ ബലം- ന്യൂക്ലിയര്‍ ബലം
              • ഭൂമിയുടെ അന്തരീക്ഷ പാളിയെ പിടിച്ചുനിര്‍ത്തുന്ന ബലം- ഗുരുത്വാകര്‍ഷണ ബലം.
              • ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകര്‍ഷണ ബലം കുറയുന്നു.
              • ഭൂകേന്ദ്രത്തിലെ ആകര്‍ഷണബലം പൂജ്യമാണ്.
              • ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് പിണ്ഡം എന്നറിയപ്പെടുന്നു.

              8. താഴെപ്പറയുന്ന പദാര്‍ത്ഥങ്ങളില്‍ ഏതില്‍നിന്നാണ് വളരെ എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും സിങ്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നത്?

              എ) ബോക്‌സൈറ്റ്
              ബി) ടിന്‍സ്റ്റോണ്‍
              സി) കലാമിന്‍
              ഡി) ഇവയൊന്നുമല്ല

                ഉത്തരം സി

                • കണ്ണിന്റെ തിളക്കത്തിന് കാരണമായ ലോഹം- സിങ്ക്
                • കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലോഹം- സിങ്ക്
                • ബോക്‌സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാര്‍ഗം- ലീച്ചിങ്
                • അലുമിനിയം ലോഹത്തിന്റെ അയിര്- ബോക്‌സൈറ്റ്
                • കാല്‍സ്യം ലോഹത്തിന്റെ അയിര്- കാല്‍സൈറ്റ്
                • പൊട്ടാസ്യം ലോഹത്തിന്റെ അയിര്- കാര്‍ണലൈറ്റ്
                • നിക്കല്‍ ലോഹത്തിന്റെ അയിര്- ഗാര്‍നിയെറ്റൈറ്റ്
                • ഏറ്റവും കാഠിന്യം കുറഞ്# ലോഹം- സീസിയം

                9. രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ അളവ് എത്ര?

                എ) 70-110 മില്ലിഗ്രാം
                ബി) 9-11 മില്ലിഗ്രാം
                സി) 200- 400 മില്ലിഗ്രാം
                ഡി) 12-17 മില്ലിഗ്രാം

                  ഉത്തരം ബി

                  • രക്തത്തിന്റെ 45 ശതമാനം രക്തകോശങ്ങള്‍ ആണ്.
                  • രക്തത്തിന്റെ 55 ശതമാനം പ്ലാസ്മ ആണ്.
                  • പ്ലാസ്മയുടെ 90-92 ശതമാനം ജലവും 7-8 ശതമാനം വരെ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
                  • ചുവന്ന രക്താണുക്കളുടെ ആയുസ്സ്- 120 ദിവസം
                  • ഒരു മനുഷ്യന് ഒരു പ്രാവശ്യം ദാനം ചെയ്യാന്‍ കഴിയുന്ന രക്തത്തിന്റെ സാധാരണ അളവ്- 300 മില്ലി ലിറ്റര്‍ ആണ്.
                  • ഏറ്റവും വലിയ ആര്‍ട്ടറി അഥവാ ധമനി- അയോര്‍ട്ട
                  • ഏറ്റവും ചെറിയ ശ്വേത രക്താണു- ലിംഫോസൈറ്റ്
                  • ഏറ്റവും ആയുസ്സ് കൂടിയ രക്തകോശം- ചുവന്ന രക്താണു

                  10. ഏത് വിളയുടെ സങ്കരയിനമാണ് സല്‍ക്കീര്‍ത്തി?

                  എ) വെണ്ട
                  ബി) നെല്ല്
                  സി) പയര്‍
                  ഡി) തെങ്ങ്

                    ഉത്തരം എ

                    • വെണ്ടയുടെ സങ്കര ഇനങ്ങള്‍: കിരണ്‍, അര്‍ക്ക, അരുണ, അനാമിക, സല്‍ക്കീര്‍ത്തി
                    • വഴുതന: സൂര്യ, ശ്വേത, ഹരിത, നീലിമ, നവനീത്, അണ്ണാമലൈ
                    • തക്കാളി: മുക്തി, അനഘ, അക്ഷയ, ശക്തി, അര്‍ക്കവിശാല്‍, രശ്മി, നവീന്‍, വൈശാലി.
                    • കുരുമുളക്: പന്നിയൂര്‍ 1, കരിമുണ്ട, കല്ലുവള്ളി, കുതിരവാലി, ശ്രീകര, ശുഭകര, പൗര്‍ണമി, പഞ്ചമി
                    • പച്ചമുളക്: ഉജ്വല, ജ്വാലാമുഖി, അനുഗ്രഹ, ജ്വാല, ജ്വാലാസഖി
                    • പയര്‍: ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക, അര്‍ക്ക, സുഗുണ
                    • നെല്ല്: പവിത്ര, ഹ്രസ്വ, അന്നൂപൂര്‍ണ, ജയ, ജ്യോതി, അശ്വതി, രോഹിണി, ഭാരതി, പൊന്നാര്യന്‍, കനകം, ത്രിവേണി
                    • തെങ്ങ്: ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷഗംഗ

                    11. മെലിഞ്ഞ രോഗം എന്നറിയപ്പെടുന്ന അസുഖം

                    എ) കുതിര സന്നി
                    ബി) പ്ലേഗ്
                    സി) പോളിയോ
                    ഡി) എയ്ഡ്‌സ്

                      ഉത്തരം ഡി

                      • കാല്‍സ്യത്തിന്റെ അപര്യാപ്തത മൂലമാണ് ഓസ്റ്റിയോപോറോസിസ് ഉണ്ടാകുന്നത്.
                      • അമിത മദ്യപാന ശീലമുള്ളവരില്‍ വിറ്റാമിനായ തയമിന്റെ അഭാവം കണ്ടുവരുന്നു.
                      • ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പച്ചിലക്കറികളില്‍ ആണ്.
                      • വര്‍ണാന്ധതയുള്ള ആളിന് ചുവപ്പ്, പച്ച നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല.
                      • ലിംഫിന്റെ ഒഴുക്ക് കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ലിംഫഡിമ.
                      • ടൈഫോയ്ഡിന്റെ ചികിത്സയ്ക്കായി ക്ലോറോമൈസെറ്റിന്‍ ഉപയോഗിക്കുന്നു.
                      • രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് ഗൗട്ട്.
                      • രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് മൂലം ടെറ്റനി ഉണ്ടാകുന്നു.

                      VFA Pyqs and Connected Facts: Set 4

                      Leave a Reply

                      Your email address will not be published. Required fields are marked *