September 10, 2026
VFA Pyqs and Connected Facts: Set 5

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിപ്പിക്കാന്‍ കഴിയുന്ന ദ്രവ്യരൂപം

എ) ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
ബി) ക്വാര്‍ക് ഗ്ലുവോണ്‍ പ്ലാസ്മ
സി) ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
ഡി) ജാന്‍ ടെല്ലര്‍ മെറ്റല്‍

    ഉത്തരം ഡി

    • ദ്രവ്യത്തിന്റെ അവസ്ഥകള്‍: 1. ഖരം, 2. ദ്രാവകം, 3. വാതകം, 4. പ്ലാസ്മ, 5. ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്, 6. ഫെര്‍മിയോണിക് കണ്ടന്‍സേറ്റ് 7. ക്വാര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ, 8. റൈഡ്‌ബെര്‍ഗ് മാറ്റര്‍ 9. ജാന്‍ ടെല്ലര്‍ മെറ്റല്‍ 10. ക്വാണ്ടം സ്പിന്‍ ലിക്വിഡ്
    • നിശ്ചിത ആകൃതിയും നിശ്ചിത വ്യാപ്തവുമുള്ള പദാര്‍ഥങ്ങളാണ് ഖരങ്ങള്‍.
    • നിശ്ചിത ആകൃതിയില്ലാത്തതും എന്നാല്‍ നിശ്ചിത വ്യാപ്തമുള്ളതുമായ പദാര്‍ഥങ്ങളാണ് ദ്രാവകം.
    • നിശ്ചിത ആകൃതിയോ, നിശ്ചിത വ്യാപ്തമോ ഇല്ലാത്ത പദാര്‍ഥങ്ങളാണ് വാതകങ്ങള്‍
    • പ്രപഞ്ചത്തില്‍ പദാര്‍ഥങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് പ്ലാസ്മ അവസ്ഥയിലാണ്.
    • സത്യേന്ദ്രനാഥ് ബോസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നീ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടതാണ് ബോസ്-ഐന്‍സ്റ്റിന്‍ കണ്ടന്‍സേറ്റ്.
    • ഫെര്‍മിയോണിക് കണ്ടന്‍സേറ്റില്‍ പദാര്‍ഥങ്ങള്‍ സൂപ്പര്‍ ഫ്‌ളൂയിഡിറ്റി പ്രകടിപ്പിക്കുന്നു.
    • പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങളാണ് ക്വാര്‍ക്കുകള്‍
    • റൈഡ്ബര്‍ഗ് മാറ്ററില്‍ ആറ്റങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ അവ കൂടിച്ചേര്‍ന്ന് ദ്രവ്യമാകുന്നു.
    • ലോഹവും കാന്തവും പ്രതിരോധവും അതിചാലകതയും ഒത്തുചേരുന്ന ദ്രവ്യാവസ്ഥയാണ് ജാന്‍ ടെല്ലര്‍ മെറ്റല്‍.
    • ഗ്രാഫീനുമായി സാമ്യമുള്ള ദ്വിമാന ആകൃതിയുള്ള പദാര്‍ഥത്തില്‍ നിര്‍മ്മിച്ച ദ്രവ്യമാണ് ക്വാണ്ടം സ്പിന്‍ ലിക്വിഡ്.

    2. ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറ്റോമിക കണികളേവ

    എ) ഇലക്ട്രോണ്‍
    ബി) ന്യൂട്രോണ്‍
    സി) പ്രോട്ടോണ്‍
    ഡി) പോസിട്രോണ്‍

      ഉത്തരം എ

      • ഒരു പദാര്‍ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണികയായ ആറ്റത്തെ കണ്ടെത്തിയത് ജോണ്‍ ഡാള്‍ട്ടന്‍ ആണ്.
      • ആറ്റത്തിന്റെ കേന്ദ്രമായ ന്യൂക്ലിയസിനെ കണ്ടെത്തിയത് ഏണസ്റ്റ് റഥര്‍ഫോര്‍ഡ്.
      • ന്യൂക്ലിയസിലെ പ്രധാന കണങ്ങളാണ് പ്രോട്ടോണും ന്യൂട്രോണും.
      • ന്യൂക്ലിയസിനുചുറ്റും കറങ്ങുന്ന കണങ്ങളാണ് ഇലക്ട്രോണ്‍.
      • പ്രോട്ടോണിന് പോസിറ്റീവ് ചാര്‍ജും ഇലക്ട്രോണിന് നെഗറ്റീവ് ചാര്‍ജും ഉണ്ട്. ന്യൂട്രോണിന് ചാര്‍ജില്ല.
      • ഇലക്ട്രോണിനെ ജെ ജെ തോംസണും പ്രോട്ടോണിനെ ഏണസ്റ്റ് റഥര്‍ഫോര്‍ഡും ന്യൂട്രോണിനെ ജയിംസ് ചാഡ്വിക്കും കണ്ടെത്തി.

      3. പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം?

      എ) ടൈഫോയ്ഡ്
      ബി) എംഫിസീമ
      സി) മലേറിയ
      ഡി) ന്യൂമോണിയ

        ഉത്തരം ബി

        • എംഫിസീമ കാരണം വായു അറകളുടെ ഭിത്തി നശിക്കുകയും ശ്വസന പ്രതല വിസ്തീര്‍ണം കുറയും വൈറ്റല്‍ കപ്പാസിറ്റി കുറയുകയും ചെയ്യും.
        • ശക്തമായി നിശ്വസിച്ചശേഷം ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ കഴിയുന്ന പരമാവധി വായുവിന്റെ അളവാണ് വൈറ്റല്‍ കപ്പാസിറ്റി.
        • പുരുഷന്‍മാര്‍ക്ക് 4.5 ലിറ്ററും സ്ത്രീകള്‍ക്ക് 3 ലിറ്ററും ആണ് വൈറ്റല്‍ കപ്പാസിറ്റ്.
        • പാറമട, മണല്‍ തൊഴിലാളികളില്‍ കാണപ്പെടുന്ന രോഗമാണ് സിലിക്കോസിസ്.
        • ശ്വസനിയിലും ശ്വസനികകളിലും ഉണ്ടാകുന്ന നീര്‍ക്കെട്ടിന്റെ ഫലമായി ഉണ്ടാകുന്ന രോഗമാണ് ആസ്ത്മ.

        4. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ അവ നടന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക

        1. വേലുത്തമ്പിയുടെ കലാപം
        2. സന്താള്‍ കലാപം
        3. സന്ന്യാസി കലാപം
        4. ശിപായി ലഹള

        എ) 1, 2, 4, 3
        ബി) 3, 1, 2, 4
        സി) 4, 1, 3, 2
        ഡി) 2, 4, 3, 1

        ഉത്തരം ബി

        • ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഗോത്രകലാപമാണ് 1855-ലെ സാന്താള്‍ കലാപം.
        • സാന്താള്‍ കലാപത്തിന്റെ നേതാക്കളാണ് സിദ്ദുവും കാനുവും.
        • ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് എതിരെ 1770 മുതല്‍ 1820 വരെ ബംഗാളില്‍ നടന്ന കലാപമാണ് സന്യാസി കലാപം.
        • സന്യാസി ലഹളയെ അടിസ്ഥാനമാക്കി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച നോവലാണ് ആനന്ദമഠം (1882)
        • ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ മുഗള്‍ കാലയളവില്‍ മുഗള്‍ ഭരണാധിപനായിരുന്ന ബഹദൂര്‍ഷാ രണ്ടാമനെ കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.
        • 1857-ലാണ് ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിപായി ലഹള നടന്നത്.
        • വേലുത്തമ്പി കുണ്ടറ വിളംബരം നടത്തിയത് 1809 ജനുവരി 11-ന് ആണ്.
        • കുണ്ടറ വിളംബരം നടക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയാണ്.

        5. താഴെ പറയുന്നവയില്‍ തെറ്റായ ബന്ധം ഏത്?

        i. അയ്യങ്കാളി- സാധുജന പരിപാലന സംഘം
        ii. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി- തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ
        iii. വാഗ്ഭടാനന്ദന്‍- സമത്വ സമാജം
        എ) i, iii
        ബി) iii മാത്രം
        സി) ii, iii
        ഡി) i മാത്രം

          ഉത്തരം ബി

          • ശ്രീനാരായണഗുരുവിനെ മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം എന്നുപറഞ്ഞത് അയ്യങ്കാളിയാണ്.
          • പുല്ലാട്ട് ലഹള അയ്യങ്കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
          • സാധുജനപരിപാലന സംഘം സ്ഥാപിച്ചത് 1907-ല്‍ ആണ്.
          • കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്.
          • 1905-ല്‍ സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയാണ്.
          • എന്റെ പത്രാധിപരില്ലാതെ എനിക്കെന്തിന് പത്രവും അച്ചടിശാലയും എന്ന് പറഞ്ഞത് വക്കം മൗലവിയാണ്.
          • വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച സംഘടന ആത്മവിദ്യാസംഘം ആണ്.
          • സമത്വസമാജം സ്ഥാപിച്ചത് വൈകുണ്ഠസ്വാമികള്‍ ആണ്.
          • ഊരാളുങ്കല്‍ ഐക്യനാണയ സംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദന്‍ ആണ്.

          6. താഴെ പറയുന്നവയില്‍ ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ ഏതെല്ലാം

          i. സാമ്പത്തിക വളര്‍ച്ച
          ii. സ്വാശ്രയത്വം
          iii. ആധുനികവല്‍ക്കരണം
          iv. കയറ്റുമതി

            എ) i, ii, iii
            ബി) i, ii, iv
            സി) i, iii, iv
            ഡി) ii, iii, iv

            ഉത്തരം എ

            • ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണ്.
            • മാനവ വികസനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി എട്ടാമത്തേതാണ്.
            • എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ അംഗമായത്.
            • 11-ാം പഞ്ചവത്സര പദ്ധതിയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചത്.
            • മഹാത്മാഗാന്ധി മോഡല്‍ എന്നറിയപ്പെട്ടത് ആറാം പഞ്ചവത്സര പദ്ധതിയാണ്.
            • ഡി ഡി ധര്‍ മോഡല്‍ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി അഞ്ചാമത്തേതാണ്.

            7. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്?

            എ) അംബേദ്കര്‍
            ബി) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
            സി) കെ എം മുന്‍ഷി
            ഡി) ജവഹര്‍ലാല്‍ നെഹ്‌റു

              ഉത്തരം ഡി

              • ഇന്ത്യന്‍ ഭരണഘടനയുടെ പീഠിക തയ്യാറാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു ആണ്.
              • ആമുഖത്തിലെ ഭാഷ കടംകൊണ്ടിരിക്കുന്നത് ഓസ്‌ട്രേലിയയില്‍നിന്നാണ്.
              • ഭരണഘടനയുടെ ജീവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആമുഖം ആണ്.
              • ലോകത്ത് ആദ്യമായി ആമുഖം ഉള്‍പ്പെടുത്തിയത് യുഎസ്എയുടെ ഭരണഘടനയിലാണ്.
              • ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തിലെ ഇംഗ്ലീഷ് വാക്കുകളുടെ എണ്ണം 85 ആണ്.
              • 1973-ല്‍ കേശവാനന്ദ ഭാരതി കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ചത്.

              8. ചെറുകുടലിന്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിന്റെ ആഗിരണം പൂര്‍ണമായി നടപ്പാകുന്നത്?

              എ) വില്ലൈ
              ബി) എന്‍സൈം
              സി) ബാക്ടീരിയ
              ഡി) ഗ്രന്ഥികള്‍

                ഉത്തരം എ

                • ചെറുകുടലിന്റെ ഭിത്തിയില്‍ കാണപ്പെടുന്ന പോഷകാഗിരണത്തിനുള്ള വിരലുകള്‍ പോലുള്ള ഭാഗങ്ങളാണ് വില്ലസുകള്‍.
                • ചെറുകുടലില്‍വച്ചാണ് പോഷക ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത്.
                • ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമാണ് വന്‍കുടല്‍.
                • പോഷണത്തെക്കുറിച്ചുള്ള പഠനം- ട്രോഫോളജി.
                • ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയ ഭാഗം- ഇലിയം
                • ശരീരത്തില്‍ ചെറുകുടലുമായി ബന്ധപ്പെട്ട ഭാഗമാണ് പക്വാശയം.

                9. തലച്ചോറിന്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത്?

                എ) സെറിബ്രം
                ബി) സെറിബല്ലം
                സി) മെഡുല്ല
                ഡി) ഹൈപ്പോത്തലാമസ്

                  ഉത്തരം സി

                  • സുഷുമ്‌നയുടെ തുടര്‍ച്ചയാണ് മെഡുല്ല ഒബ്ലാംഗേറ്റ.
                  • മെഡുല്ലാ ഒബ്ലാംഗേറ്റയ്ക്ക് ദണ്ഡാകൃതിയാണുള്ളത്.
                  • ഹൃദയസ്പന്ദനം, ശ്വസനം എന്നീ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് മെഡുല്ല ഒബ്ലാംഗേറ്റയാണ്.
                  • ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നത് സെറിബല്ലം ആണ്.
                  • മനുഷ്യ ആകെ 43 ജോഡി നാഡികള്‍ ഉണ്ട്.
                  • മനുഷ്യന് ആകെ 12 ജോഡി ക്രേനിയല്‍ നാഡികള്‍ ഉണ്ട്.

                  10. എം സി റോഡിന് സമാന്തരമായ ദേശീയപാത അതോറിറ്റി നിര്‍മ്മിക്കന്ന പാതയുടെ പേര്?

                  എ) ഗ്രീന്‍ഫീല്‍ഡ്
                  ബി) വൈറ്റ് ഫീല്‍ഡ്
                  സി) കേരള ഹൈവേ
                  ഡി) ഇവയൊന്നുമല്ല

                    ഉത്തരം എ

                    • കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പതയാണ് എംസി റോഡ് എന്നറിയപ്പെടുന്ന മെയിന്‍ സെന്‍ട്രല്‍ ബോര്‍ഡ്.
                    • തിരുവന്തപുരത്ത് കേശവദാസപുരത്തേയും എറണാകുളത്ത് അങ്കമാലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എംസി റോഡിന്റെ ദൈര്‍ഘ്യം 240 കിലോമീറ്ററാണ്.
                    • തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നീളം 257 കിലോമീറ്ററാണ്.
                    • തിരുവനന്തപുരത്ത് പുളിമാത്തിനേയും എറണാകുളത്ത് അങ്കമാലിയേയും ഗ്രീന്‍ഫീല്‍ഡ് ഹൈവേ ബന്ധിപ്പിക്കുന്നു.
                    • കേരളത്തിലെ ആദ്യത്തെ ഇരട്ടക്കുഴല്‍ ടണലായ കുതിരാന്‍ കടന്നുപോകുന്ന വന്യജീവി സങ്കേതം പീച്ചി വാഴാനി ആണ്.
                    • ആലപ്പുഴ എലിവേറ്റഡ് ബീച്ച് ഹൈവേ എന്‍എച്ച് 66-ന്റെ ഭാഗമാണ്.

                    VFA Pyqs and Connected Facts: Set 5

                    Leave a Reply

                    Your email address will not be published. Required fields are marked *