September 12, 2026

VFA Pyqs and Connected Facts: Set 6

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.

VFA Pyqs and Connected Facts: Set 6

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. തീവ്രദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാര്‍ ആരെല്ലാമായിരുന്നു?

i. ബാലഗംഗാധര തിലക്
ii. ദാദാഭായ് നവറോജി
iii. ലാല ലജ്പത് റായി
iv. ഗോപാലകൃഷ്ണ ഗോഖലെ
എ) i, iv
ബി) ii, iii
സി) i, iii
ഡി) iii, iv

    ഉത്തരം സി

    • മിതവാദികളുടെ നേതാവ്- ഗോപാല കൃഷ്ണ ഗോഖലെ
    • മിതവാദികളായ മറ്റ് നേതാക്കള്‍- എസ് എന്‍ ബാനര്‍ജി, ദാദാഭായ് നവറോജി, ബദ്‌റുദ്ദീന്‍ ത്യാബ്ജി, ഫിറോസ് ഷാ മേത്ത
    • തീവ്രദേശീയതയുടെ നേതാവ്- ബാല ഗംഗാധര തിലക്
    • തീവ്രദേശീയ വാദികളായ മറ്റ് നേതാക്കള്‍- അരബിന്ദോഘോഷ്, ലാല ലജ്പത് റായ്, ബിബിന്‍ ചന്ദ്രപാല്‍
    • കോണ്‍ഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും പിളര്‍ന്ന സമ്മേളനം- സൂററ്റ് സമ്മേളനം, 1907
    • സൂററ്റ് വിഭജനം നടന്ന സമയത്തെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍- റാഷ് ബിഹാരി ഘോഷ്

    2. പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷം

    എ) 1984
    ബി) 1948
    സി) 1968
    ഡി) 1986

      ഉത്തരം ഡി

      • പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും സ്‌കൂളിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടി നടപ്പിലാക്കിയ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിരുന്നു.
      • 1986-ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം നവോദയ വിദ്യാലയങ്ങള്‍ രൂപീകൃതമായി.
      • പ്രൈമറിതലത്തിലെ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച പദ്ധതിയാണ് സര്‍വശിക്ഷ അഭിയാന്‍.
      • സെക്കന്ററി, ഹയര്‍സെക്കന്റി തലത്തിലെ വിദ്യാഭാസം സാര്‍വത്രികമാക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍.
      • 1948-ലെ ഡോ രാധാകൃഷ്ണന്‍ കമ്മീഷന്‍ സര്‍വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ചു.
      • 1952-ലെ ഡോ ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിച്ചു.
      • 1964-ലെ ഡോ ഡി എസ് കോത്താരി കമ്മീഷന്‍ വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

      3. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ അംഗമല്ലാത്ത ആള്‍ ആരാണ്?

      എ) ഡോ ബി ആര്‍ അംബേദ്കര്‍
      ബി) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
      സി) കെ എം മുന്‍ഷി
      ഡി) ഡോ രാജേന്ദ്ര പ്രസാദ്

        ഉത്തരം ഡി

        • ഭരണഘടനാ നിര്‍മ്മാണസഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ പിന്തുണച്ചത് പുരുഷോത്തംദാസ് ടണ്ഠന്‍
        • 1948 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഇനിഷ്യല്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയത് ബി എന്‍ റാവു ആണ്.
        • ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്തത് നന്ദലാല്‍ ബോസ് ആണ്.
        • ഇന്ത്യന്‍ ഭരണഘടനയുടെ ഹിന്ദി പതിപ്പ് എഴുതി തയ്യാറാക്കിയ കാലിഗ്രാഫര്‍ വസന്ത് കൃഷന്‍ വൈദ്യ ആണ്.
        • ഇന്ത്യയുടെ ഒറിജിനല്‍ ഭരണഘടന ഇറ്റാലിക്‌സ് ശൈലിയില്‍ എഴുതി തയ്യാറാക്കിയത് പ്രേം ബിഹാരി നാരായണന്‍ റൈസാദ ആണ്.
        • ഭരണഘടന നിലവില്‍ വന്നപ്പോള്‍ 395 അനുച്ഛേദങ്ങളും 8 ഷെഡ്യൂളുകളും ഉണ്ടായിരുന്നു

        4. 102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ അനുച്ഛേദം ഏതാണ്?

        എ) അനുച്ഛേദം 338 ബി
        ബി) അനുച്ഛേദം 336
        സി) അനുച്ഛേദം 302
        ഡി) അനുച്ഛേദം 332 എ

          ഉത്തരം എ

          • ഇന്ത്യ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമം കടം കൊണ്ടത് ദക്ഷിണാഫ്രിക്കയില്‍നിന്നാണ്
          • ഇന്ത്യന്‍ ഭരണഘടന ഭേഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭാഗം ഇരുപതിലെ അനുച്ഛേദം 368-ല്‍ ആണ്.
          • 102-ാം ഭരണഘടനാ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു.
          • മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭേദഗതി- 103
          • നിയമ നിര്‍മ്മാണസഭകളില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന സംവരണം നീക്കം ചെയ്ത ഭേദഗതി- 104
          • സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അവകാശം പുനസ്ഥാപിച്ച ഭരണഘടന ഭേദഗതി: 105

          5. ഹിമാചല്‍ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?

          എ) ബാരാലച്ചാ ലാ ചുരം
          ബി) നാഥുലാ ചുരം
          സി) റോഹ് താങ് ചുരം
          ഡി) ബനിഹാല്‍ ചുരം

            ഉത്തരം എ

            • ബാരാലച്ചാ ലാ ചുരം സസ്‌കര്‍ പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്നു
            • റോഹ്താങ് ചുരം പീര്‍ പാഞ്ചല്‍ പര്‍വത നിരയില്‍ സ്ഥിതി ചെയ്യുന്നു
            • ബനിഹാല്‍ ചുരം പീര്‍ പാഞ്ചല്‍ പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്നു
            • ബോര്‍ഘട്ട് ചുരം മുംബൈയേയും പൂനെയേയും ബന്ധിപ്പിക്കുന്നു
            • താല്‍ഘട്ട് ചുരം നാസിക്കിനേയും മുംബൈയേയും ബന്ധിപ്പിക്കുന്നു

            6. കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം?

            എ) തങ്കശ്ശേരി
            ബി) വിഴിഞ്ഞം
            സി) കായംകുളം
            ഡി) നീണ്ടകര

              ഉത്തരം ഡി

              • നീണ്ടകര ഫിഷിങ് ഹാര്‍ബര്‍ കൊല്ലം ജില്ലയിലാണ്.
              • കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത് നൂറനാട് ആണ്.
              • കേരളത്തില്‍ ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ല കൊല്ലം ആണ്.
              • കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത് മണ്‍റോ തുരുത്തില്‍
              • നീരാളിയുടെ ആകൃതിയില്‍ കാണപ്പെടുന്ന കായല്‍ അഷ്ടമുടി ആണ്.
              • അറബിക്കടലിന്റെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പട്ടണം കൊല്ലം ആണ്.

              7. പുനര്‍ഗേഹം പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആര്?

              എ) മലയോരമേഖലകളിലെ ദുരന്തബാധിതര്‍
              ബി) മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍
              സി) വയോജനങ്ങള്‍
              ഡി) ഭിന്നശേഷിക്കാര്‍

                ഉത്തരം ബി

                • കേള്‍വി പരിമിതി നേരിടുന്നവര്‍ക്ക് ശ്രവണ സഹായികള്‍ ലഭ്യമാക്കുന്നതിനായി കേരള വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ആരംഭിച്ച പദ്ധതിയാണ് ശ്രവണ്‍.
                • കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് എലിസ
                • ശാരീരിക/ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
                • കോളെജ് വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാപ്രവണത കുറയ്ക്കാനും വേണ്ടി കേരളത്തില്‍ ആരംഭിച്ച പദ്ധതിയാണ് ജീവനി.
                • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്‌നേഹസാന്ത്വനം.
                • സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ നവജാത ശിശുക്കളേയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണ് ശലഭം.

                8. ഇ വി രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?

                എ) വൈക്കം സത്യാഗ്രഹം
                ബി) ഗുരുവായൂര്‍ സത്യാഗ്രഹം
                സി) അമരാവതി സത്യാഗ്രഹം
                ഡി) ബര്‍ദോളി സത്യാഗ്രഹം

                  ഉത്തരം എ

                  • വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മധുരയില്‍നിന്നും വൈക്കത്തേക്ക് ജാഥ നയിച്ച ദേശീയ നേതാവാണ് ഇ വി രാമസ്വാമി നായ്ക്കര്‍.
                  • ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം വൈക്കം സത്യാഗ്രഹത്തില്‍ നിരീക്ഷകനായി പങ്കെടുത്തത് വിനോബ ഭാവെ ആണ്.
                  • നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത് ഡോ എം ഇ നായിഡു ആണ്.
                  • വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത് മന്നത്ത് പത്മനാഭന്‍ ആണ്.
                  • ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം മന്നം നടത്തിയ സവര്‍ണ ജാഥ നടന്നത് 1924 നവംബര്‍ 1-നാണ്.
                  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ശ്രീനാരായണഗുരുവിന്റെ ആശ്രമം വെല്ലൂര്‍ മഠം ആണ്.

                  9. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ ഇരിക്കുകയും ചെയ്ത മലയാളി ആരാണ്?

                  എ) ജി പി പിള്ള
                  ബി) കെ മാധവന്‍ നായര്‍
                  സി) ചേറ്റൂര്‍ ശങ്കരന്‍ നായര്‍
                  ഡി) കെ കേളപ്പന്‍

                    ഉത്തരം സി

                    • കോണ്‍ഗ്രസ് പ്രസിഡന്റായ ഏക മലയാളിയാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍
                    • കോണ്‍ഗ്രസ് പ്രസിഡന്റായ രണ്ടാമത്ത ദക്ഷിണേന്ത്യക്കാരനും സി ശങ്കരന്‍ നായര്‍ ആണ്.
                    • ഗാന്ധിജിയും അരാജകത്വും എന്ന പുസ്തകം രചിച്ചത് സി ശങ്കരന്‍ നായര്‍ ആണ്.
                    • റൗലറ്റ് ആക്ടിനെതിരെ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നടന്ന ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചാണ് സി ശങ്കരന്‍ നായര്‍ ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്നും രാജിവച്ചത്.

                    10. തെരുവ് വിളക്കുകളില്‍ റിഫ്‌ളക്ടറായി ഉപയോഗിക്കുന്ന ദര്‍പ്പണം ഏത്?

                    എ) കോണ്‍വെക്‌സ് ദര്‍പ്പണം
                    ബി) കോണ്‍കേവ് ദര്‍പ്പണം
                    സി) സമതല ദര്‍പ്പണം
                    ഡി) ഇവയൊന്നുമല്ല

                      ഉത്തരം എ

                      • പ്രതിപതനതലം പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഗോളീയ ദര്‍പ്പണങ്ങള്‍ ആണ് കോണ്‍വെക്‌സ് ദര്‍പ്പണങ്ങള്‍.
                      • പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയ ദര്‍പ്പണങ്ങള്‍ ആണ് കോണ്‍കേവ് ദര്‍പ്പണങ്ങള്‍.
                      • വാഹനങ്ങളില്‍ റിയര്‍വ്യൂ മിററായി ഉപയോഗിച്ചരിക്കുന്ന ദര്‍പ്പണമാണ് കോണ്‍വെക്‌സ് ദര്‍പ്പണം.
                      • ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തിന് ലംബമായി ഫോക്കസിലൂടെ കടന്നു പോകുന്ന തലമാണ് ഫോക്കസ് തലം.
                      • ദര്‍പ്പണത്തിന്റെ പ്രതിപതനതലത്തിന്റെ മധ്യബിന്ദു ആണ് പോള്‍.
                      • വക്രതാ കേന്ദ്രത്തില്‍നിന്നും ദര്‍പ്പണത്തിലേക്ക് വരയ്ക്കുന്ന എല്ലാ രേഖകളും ദര്‍പ്പണത്തിന് ലംബമായിരിക്കും.
                      • ഒരു ദര്‍പ്പണത്തിന്റെ പോളില്‍നിന്നും അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസ് ദൂരം.
                      • ഷേവിങ് മിറര്‍, മേക്കപ്പ് മിറര്‍, ഡോക്ടര്‍മാരുടെ ഹെഡ് മിറര്‍, സിനിമാ പ്രൊജക്ടറുകള്‍ എന്നിവയില്‍ കോണ്‍വെക്‌സ് ദര്‍പ്പണങ്ങള്‍ ഉപയോഗിക്കുന്നു.

                      11. വനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം ഏത്?

                      എ) 2007
                      ബി) 2006
                      സി) 2005
                      ഡി) 2008

                        ഉത്തരം ബി

                        • ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമം നിലവില്‍വന്നത് 1972-ല്‍ ആണ്.
                        • വന്യജീവി സംരക്ഷണത്തിനായി സ്വതന്ത്ര്യ ഇന്ത്യയില്‍ നടപ്പിലാക്കിയ ആദ്യത്തെ സമഗ്ര നിയമം ആണ് 1972-ലെ വന്യജീവി സംരക്ഷണ നിയമം.
                        • വനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത വ്യക്തികളെ ആദരിക്കുന്നതിന് ഫോറസ്റ്റ് ഹീറോ അവാര്‍ഡ് നല്‍കുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്.
                        • ഇന്ത്യന്‍ ജൈവ വൈവിധ്യ നിയമം പാസാക്കിയ വര്‍ഷം-2002
                        • ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്ന തിയതി- 1986 നവംബര്‍ 19 ആണ്.
                        • ഇന്ത്യന്‍ ഭരണഘടനയുടെ 253-ാം അനുച്ഛേദ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കിയത്.

                        VFA Pyqs and Connected Facts: Set 6

                        Leave a Reply

                        Your email address will not be published. Required fields are marked *