September 8, 2026

VFA PYQs and Connected Facts: Set 2

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.

VFA PYQs and Connected Facts: Set 2

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?

എ) വിജയലക്ഷ്മി പണ്ഡിറ്റ്
ബി) അരുണ ആസഫലി
സി) സരോജിനി നായിഡു
ഡി) മാഡം ഭിക്കാജി കാമ

ഉത്തരം സി

  • കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത വിദേശിയായ ആനി ബസന്റ് ആണ്.
  • 1917-ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ ആനി ബസന്റ് അധ്യക്ഷത വഹിച്ചു.
  • കോണ്‍ഗ്രസ് അധ്യക്ഷയായ ആദ്യ ഇന്ത്യന്‍ വനിതയായ സരോജിനി നായിഡു ആണ്.
  • 1925-ലെ കാണ്‍പൂര്‍ സമ്മേളനത്തിലാണ് സരോജിനി നായിഡു അധ്യക്ഷ പദവിയിലെത്തിയത്.
  • കോണ്‍ഗ്രസിന്റെ അധ്യക്ഷയായ മൂന്നാമത്തെ വനിതയാണ് നെല്ലി സെന്‍ഗുപ്ത.
  • 1933-ല്‍ കല്‍ക്കട്ട സമ്മേളനത്തില്‍ നെല്ലി സെന്‍ഗുപ്ത അധ്യക്ഷ പദവിയിലെത്തി.
  • സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ വനിത ഇന്ദിരാഗാന്ധിയാണ് (1959).
  • ആര്‍ജ്ജിത ഇന്ത്യന്‍ പൗരത്വമുള്ള ഏക കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ്.

2. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് ആരാണ്?

എ) പ്രധാനമന്ത്രി
ബി) രാഷ്ട്രപതി
സി) ഉപരാഷ്ട്രപതി
ഡി) ലോകസഭ സ്പീക്കര്‍

ഉത്തരം ബി

  • സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 108 ആണ്.
  • ഒരു ബില്ലിനെ സംബന്ധിച്ച് ലോകസഭയും രാജ്യസഭയും തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിനാണ് സംയുക്ത സമ്മേളനം വിളിക്കുന്നത്.
  • സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് ലോകസഭ സ്പീക്കറാണ്.
  • ലോകസഭാ സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷത വഹിക്കും.
  • ഇതുവരെ നാല് തവണ സംയുക്ത സമ്മേളനം നടന്നിട്ടുണ്ട്.
  • സ്ത്രീധന നിരോധന നിയമം (1961), ബാങ്കിങ് സര്‍വീസ് കമ്മീഷന്‍ റദ്ദാക്കല്‍ നിയമം (1978), പോട്ട നിയമം (2002) എന്നീ പാസാക്കുന്നതിനും 2008-ല്‍ വനിത സംവരണ ബില്‍ പരിഗണിക്കുന്നതിനും സംയുക്ത സമ്മേളനം നടന്നു. വനിത സംവരണ ബില്‍ പാസാക്കിയില്ല.
  • സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കര്‍ എം എ അയ്യങ്കാര്‍ ആണ്.
  • സംയുക്ത സമ്മേളനത്തിന്റെ ക്വോറം ലോകസഭയുടേയും രാജ്യസഭയുടേയും ആകെ അംഗങ്ങളുടെ പത്തിലൊന്നാണ്.

3. സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് ആരാണ്?

എ) ശ്രീനാരായണഗുരു
ബി) സഹോദരന്‍ അയപ്പന്‍
സി) ചട്ടമ്പി സ്വാമികള്‍
ഡി) വൈകുണ്ഠ സ്വാമികള്‍

ഉത്തരം ഡി

  • കേരള നവോത്ഥാനത്തിന്റെ വഴികാട്ടി: വൈകുണ്ഠസ്വാമികള്‍.
  • കേരള നവോത്ഥാനത്തിന്റെ പിതാവ്: ശ്രീനാരായണഗുരു
  • വൈകുണ്ഠസ്വാമികളുടെ ജനനസ്ഥലം: കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പ്
  • മേല്‍മുണ്ട് സമരത്തിന് പ്രചോദനം നല്‍കിയ നവോത്ഥാന നായകനാണ് വൈകുണ്ഠസ്വാമികള്‍
  • അച്ഛനമ്മമാര്‍ ഇട്ട മുടിചൂടുംപെരുമാള്‍ എന്ന പേരിന്റെ അര്‍ത്ഥം: കിരീടം ചൂടിയ മഹാവിഷ്ണു
  • കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ സമത്വ സമാജം സ്ഥാപിച്ച വര്‍ഷം: 1836
  • എല്ലാ ജാതിക്കാര്‍ക്കും വെള്ളമെടുക്കുന്നതിനായി വൈകുണ്ഠസ്വാമികള്‍ നിര്‍മ്മിച്ച കിണര്‍ മുതിരിക്കിണര്‍ എന്നും സ്വാമിക്കിണര്‍ എന്നും അറിയപ്പെടുന്നു.

4. വലിപ്പത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?

എ) അഞ്ചാം സ്ഥാനം
ബി) ആറാം സ്ഥാനം
സി) ഏഴാം സ്ഥാനം
ഡി) എട്ടാം സ്ഥാനം

ഉത്തരം സി

  • ഇന്ത്യയേക്കാള്‍ വലിയ രാജ്യങ്ങള്‍ റഷ്യ, കാനഡ, ചൈന, യുഎസ്എ, ബ്രസീല്‍, ഓസ്‌ട്രേലിയ എന്നിവയാണ്.
  • ഇന്ത്യയിലെ ജനസംഖ്യ ലോക ജനസംഖ്യയുടെ 17.5 ശതമാനമാണ്.
  • ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ 2.42 ശതമാനമാണ്.
  • ഇന്ത്യ ഉത്തരപൂര്‍വ്വാര്‍ദ്ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്നു.
  • ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്.
  • ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ: ഉത്തരായനരേഖ
  • ഇന്ത്യയുടെ മാനക രേഖാംശം: 82.5 ഡിഗ്രി കിഴക്ക്

5. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏതാണ്?

എ) ഉത്തര പര്‍വ്വത മേഖല
ബി) ഉപദ്വീപീയ പീഠഭൂമി
സി) ഉത്തര മഹാസമതലം
ഡി) തീരസമതലം

ഉത്തരം സി

  • ഇന്ത്യന്‍ കൃഷിയുടെ നട്ടെല്ല് എന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നും ഇന്ത്യയുടെ ഭക്ഷ്യക്കലവറയെന്നും ഉത്തരമഹാസമതലം അറിയപ്പെടുന്നു.
  • ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയേറിയ ഭൂവിഭാഗമെന്നും അറിയപ്പെടുന്ന പ്രദേശമാണ് ഉത്തരമഹാസമതലം.
  • ഹിമാലയന്‍ നദികളായ സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളും വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങള്‍ നിക്ഷേപിച്ച് രൂപപ്പെട്ടതാണ് ഉത്തരമഹാസമതലം.
  • സിന്ധു- ഗംഗ- ബ്രഹ്മപുത്ര സമതലം എന്നും ഉത്തരമഹാസമതലം അറിയപ്പെടുന്നു.
  • ഉത്തരമഹാസമതലം ഉത്തരപര്‍വ്വത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്നു.
  • ഉത്തരമഹാസമതലത്തിന്റെ ഇന്ത്യയിലെ നീളം 2400 കിലോമീറ്ററാണ്.

6. പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

എ) പെരിയാര്‍
ബി) നെയ്യാര്‍
സി) ഭാരതപ്പുഴ
ഡി) പമ്പ

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി: പള്ളിവാസല്‍ (1940)
  • കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത നിലയം: ശബരിഗിരി
  • ശബരിഗിരി പദ്ധതിയുടെ ജലസംഭരണികള്‍ പമ്പാ, കക്കി നദികളില്‍ സ്ഥിതി ചെയ്യുന്നു.
  • ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല: പത്തനംതിട്ട
  • കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതികള്‍ക്ക് സഹായം നല്‍കിയ രാജ്യം ചൈനയാണ്.

ഉത്തരം ഡി

7. അസ്ഥികള്‍ കനംകുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിന്റെ ലക്ഷണമാണ്?

എ) സ്‌കര്‍വി
ബി) ഗോയിറ്റര്‍
സി) കണ
ഡി) അനീമിയ

ഉത്തരം സി

  • ജീവകം ഡിയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗമാണ് കണ അഥവാ റിക്കറ്റ്‌സ്.
  • ജീവകം എയുടെ അപര്യാപ്തത മൂലം നിശാന്ധത, സിറോഫ്താല്‍മിയ, കെരാറ്റോമലാസിയ എന്നിവ ഉണ്ടാകുന്നു.
  • ജീവകം ബി1-ന്റെ അപര്യാപ്തത മൂലം ബെറിബെറി ഉണ്ടാകുന്നു.
  • ജീവകം ബി3-യുടെ അപര്യാപ്തത പെല്ലഗ്രയ്ക്ക് കാരണമാകുന്നു.
  • ജീവകം ബി 6-ന്റെ അപര്യാപ്തത മൂലം അനീമിയ ഉണ്ടാകുന്നു.
  • ജീവകം ബി9-ന്റെ അപര്യാപ്ത മൂലം വിളര്‍ച്ച ഉണ്ടാകുന്നു.
  • ജീവകം ഇ-യുടെ അപര്യാപ്തത വന്ധ്യതയ്ക്ക് കാരണമാകുന്നു.

8. മൂലകങ്ങളെ ആദ്യമായി വര്‍ഗീകരിച്ചത് ആരാണ്?

എ) മെന്‍ഡലീവ്
ബി) മോസ്ലി
സി) ന്യൂലാന്‍ഡ്‌സ്
ഡി) ലാവോസിയ

ഉത്തരം ഡി

  • ആവര്‍ത്തന പട്ടികയുടെ പിതാവ് ദിമിത്രി മെന്‍ഡലിയേവും ആധുനിക ആവര്‍ത്തന പട്ടികയുടെ പിതാവ് ഹെന്റി മോസ്ലിയും ആണ്.
  • മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ലാവോസിയ വര്‍ഗീകരിച്ചു.
  • മൂലകങ്ങളെ ത്രികങ്ങള്‍ എന്ന് വര്‍ഗീകരിച്ചത് ജെ ഡബ്ല്യു ഡൊബറൈനര്‍ ആണ്.
  • അഷ്ടക നിയമം ആവിഷ്‌കരിച്ചത് ന്യൂലാന്‍ഡ്‌സ് ആണ്.
  • ന്യൂലാന്‍ഡ്‌സിന്റെ ആവര്‍ത്തന പട്ടികയില്‍ 56 മൂലകങ്ങള്‍ ഉണ്ടായിരുന്നു.
  • മൂലകങ്ങളെ അറ്റോമിക നമ്പരിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്ന ആധുനിക ആവര്‍ത്തന പട്ടിക ആവിഷ്‌കരിച്ചത് ഹെന്‍ റി മോസ്ലി ആണ്.
  • ആധുനിക പീരിയോഡിക് നിയമം അനുസരിച്ച് മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവര്‍ത്തന ഫലങ്ങളാണ്.

9. ഇന്ത്യയുടേയും ശ്രീലങ്കയുടേയും ഇടയിലുള്ള കടലിടുക്ക് ഏതാണ്?

എ) സിലോണ്‍ കടലിടുക്ക്
ബി) മാന്നാര്‍ കടലിടുക്ക്
സി) അറബി കടലിടുക്ക്
ഡി) പാക് കടലിടുക്ക്

ഉത്തരം ഡി

  • ഇന്ത്യയുടെ വടക്കേയറ്റം: ഇന്ദിരാകോള്‍
  • ഇന്ത്യയുടെ തെക്കേയറ്റം: ഇന്ദിരാപോയിന്റ്
  • ഉപദ്വീപീയ ഇന്ത്യയുടെ തെക്കേയറ്റം: കന്യാകുമാരി
  • ഇന്ത്യയുടെ കിഴക്കേയറ്റം: കിബിത്തു
  • ഇന്ത്യയുടെ പടിഞ്ഞാറേയറ്റം: ഗുഹാര്‍മോത്തി

10. ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ്?

എ) പ്രകീര്‍ണനം
ബി) വിസരണം
സി) ഡിഫ്രാക്ഷന്‍
ഡി) അപവര്‍ത്തനം

ഉത്തരം ബി

  • അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളില്‍ തട്ടി പ്രകാശത്തിന് ക്രമരഹിതവും ഭാഗികവുമായി പ്രതിപതനം സംഭവിക്കുന്നതാണ് വിസരണം.
  • ഏറ്റവും കൂടുതല്‍ വിസരണത്തിന് വിധേയമാകുന്ന നിറം വയലറ്റും ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്നത് ചുവപ്പും ആണ്.
  • സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം: വിസരണം
  • അന്തരീക്ഷ വായുവിന്റെ അഭാവത്തില്‍ ആകാശത്തിന്റെ നിറം കറുപ്പായിരിക്കും.
  • ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍: ലോര്‍ഡ് റാലെ
  • കടലിന്റെ നീല നിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍: സി വി രാമന്‍

11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലം ഏത്?

എ) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍
ബി) ശൈത്യകാലം
സി) ഉഷ്ണകാലം
ഡി) തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍

ഉത്തരം ഡി

  • ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അനുഭവപ്പെടുന്ന മാസങ്ങള്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം മേഘാലയയിലെ മൗസന്‍ട്രവും ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ലഡാക്കിലെ ലേയും ആണ്.
  • ഇന്ത്യയുടെ യഥാര്‍ത്ഥ ധനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത് മണ്‍സൂണ്‍ കാറ്റുകളെയാണ്.
  • മണ്‍സൂണിന്റെ ആരംഭത്തിനുള്ള കാരണം കിഴക്കന്‍ ജെറ്റ് പ്രവാഹം ആണ്.
  • തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ശാഖകളാണ് അറബിക്കടല്‍ ശാഖയും ബംഗാള്‍ ഉള്‍ക്കടല്‍ ശാഖയും.

12. താഴെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹ വാതകം ഏതാണ്?

എ) കാര്‍ബണ്‍ ഡൈയോക്‌സൈഡ്
ബി) ഹൈഡ്രജന്‍
സി) ഹീലിയം
ഡി) ഓക്‌സിജന്‍

ഉത്തരം എ

  • ഭൂമിയില്‍നിന്നും പ്രതിപതിക്കുന്ന താപകിരണങ്ങള്‍ വീണ്ടും ഭൂമിയിലെത്തുന്ന പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം.
  • ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ജോസഫ് ഫോറിയര്‍ ആണ്.
  • ഹരിതഗൃഹ പ്രഭാവത്തിനും ആഗോള താപനത്തിനും കാരണമാകുന്ന പ്രധാന വാതകം കാര്‍ബണ്‍ ഡൈയോക്‌സൈഡും മറ്റ് വാതകങ്ങള്‍ മീതെയ്ന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയുമാണ്.
  • ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി ഭൂമിയുടെ താപനില വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ആഗോള താപനം.
  • ആഗോളതാപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി സ്വര്‍ണത്തവളയാണ്.

13. മുതിര്‍ന്ന വ്യക്തികളില്‍ സൊമാറ്റോട്രോപ്പിന്റെ അമിത ഉല്‍പ്പാദനം മൂലം ഉണ്ടാകുന്ന അവസ്ഥയേത്?

എ) ക്രെറ്റിനിസം
ബി) മിക്‌സെഡിമ
സി) അക്രോമെഗലി
ഡി) ഭീമാകാരത്വം

ഉത്തരം സി

  • സൊമാറ്റോട്രോപ്പിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി: പീയുഷഗ്രന്ഥി
  • സൊമാറ്റോട്രോപ്പിനിന്റെ അളവ് കുറയുന്നത് മൂലം വാമനത്വം ഉണ്ടാകുന്നു.
  • ശരീരവളര്‍ച്ചയുടെ ഘട്ടത്തില്‍ സൊമാറ്റോട്രോപ്പിന്റെ ഉല്‍പാദനം അമിതമാകുന്നതിന്റെ ഫലമായി അമിതമായ ശരീരവളര്‍ച്ച ഉണ്ടാകുന്ന അവസ്ഥ: ഭീമാകാരത്വം
  • മുതിര്‍ന്നവരില്‍ സൊമാറ്റോട്രോപ്പിന്റെ ഉല്‍പാദനം വര്‍ദ്ധിക്കുന്നത് മൂലം താടിയെല്ല്, വിരലുകള്‍ എന്നിവയിലെ അസ്ഥികള്‍ വളരുന്ന അവസ്ഥയാണ് അക്രോമെഗലി.

Leave a Reply

Your email address will not be published. Required fields are marked *