October 6, 2026

Pyqs and Connected Facts: Set 12

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം

Pyqs and Connected Facts: Set 12

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. ഏത് ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്?

എ) 41-ാം ഭേദഗതി
ബി) 86-ാം ഭേദഗതി
സി) 42-ാം ഭേദഗതി
ഡി) 44-ാം ഭേദഗതി

    ഉത്തരം സി

    • 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി സരണ്‍സിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപ്പിലാക്കിയത്.
    • 42-ാം ഭരണഘടനാ ഭേദഗതിയില്‍ ഒപ്പുവച്ച രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ആണ്.
    • അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി.
    • ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.
    • 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകള്‍, ഭാഗം IV- A, അനുച്ഛേദം 51 A എന്നിവ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.

    2. വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം

    എ) 1924-25
    ബി) 1930-31
    സി) 1932-32
    ഡി) 1936-37

      ഉത്തരം എ

      • കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ നിരത്തുകളില്‍ അവര്‍ണഹിന്ദുക്കള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന സമരം.
      • വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് ശ്രീമൂലം തിരുനാളും സത്യഗ്രഹം അവസാനിക്കുമ്പോള്‍ ഭരിച്ചിരുന്നത് റീജന്റ് റാണിയും ആയിരുന്നു.
      • ആദ്യദിവസത്തെ സത്യഗ്രഹികള്‍: ഗോവിന്ദപ്പണിക്കര്‍, കുഞ്ഞപ്പി, ബാഹുലേയന്‍. ഇവര്‍ യഥാക്രമം നായര്‍, പുലയ, ഈഴവ യുവാക്കള്‍ ആണ്.
      • ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം സത്യഗ്രഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.
      • ജോര്‍ജ് ജോസഫ്, പി എം സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹിമാന്‍ എന്നീ അഹിന്ദുക്കളും സത്യഗ്രഹത്തില്‍ പങ്കെടുത്തു.

      3. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചതാര്?

      എ) അക്കാമ്മ ചെറിയാന്‍
      ബി) പണ്ഡിത രമാബായി
      സി) സ്വാമി വിവേകാനന്ദന്‍
      ഡി) ആനി ബസന്റ്

        ഉത്തരം ബി

        • തിരുവിതാംകൂറിലെ ജോവാന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്നത് അക്കാമ്മ ചെറിയാന്‍ ആണ്.
        • 1938-ലെ രാജധാനി മാര്‍ച്ചിന് നേതൃത്വം നല്‍കിയത് അക്കാമ്മ ചെറിയാന്‍ ആണ്.
        • രമാബായിക്ക് പണ്ഡിത എന്ന പദവി നല്‍കിയത് കല്‍ക്കട്ട സര്‍വകലാശാല
        • പൂനെയില്‍ ആര്യമഹിളാസഭയും മുക്തി സദനും സ്ഥാപിച്ച പണ്ഡിത രമാബായി മുംബൈയില്‍ ശാരദാ സദനും സ്ഥാപിച്ചിട്ടുണ്ട്.
        • ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാവെന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസ്.
        • ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്: സ്വാമി വിവേകാന്ദന്‍
        • ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക: ആനി ബസന്റ്
        • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്: ആനി ബസന്റ്

        4. താഴെ തന്നിരിക്കുന്ന സൂചനകള്‍ ഏത് സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?

        i. 1885-ല്‍ ബോംബൈയില്‍ ആദ്യ സമ്മേളനം
        ii. ആദ്യത്തെ അധ്യക്ഷന്‍ ഡബ്ല്യു സി ബാനര്‍ജി
        iii. ജാതിമതപ്രാദേശിക ചിന്തകള്‍ക്കതീതമായി ദേശീയബോധം വളര്‍ത്തുക
        iv. മിതവാദികള്‍, തീവ്രവാദികള്‍ എന്നിങ്ങനെ രണ്ട് ചിന്താധാരകള്‍ ഉടലെടുത്തു

        എ) ഹോംറൂള്‍ ലീഗ്
        ബി) ഇന്ത്യന്‍ അസോസിയേഷന്‍
        സി) മദ്രാസ് മഹാജന്‍സഭ
        ഡി) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

          ഉത്തരം ഡി

          • 1884-ല്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടനയാമ് 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ യൂണിയനായി മാറിയത്.
          • കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് വുമേഷ് ചന്ദ്ര ബാനര്‍ജിയാണ്.
          • കോണ്‍ഗ്രസിന്റെ ആദ്യ ജനറല്‍ സെക്രട്ടറി: അലന്‍ ഒക്ടേവിയന്‍ ഹ്യൂം
          • മുബൈയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളെജില്‍ വച്ചാണ്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്.
          • 1885 ഡിസംബര്‍ 28 മുതല്‍ 31 വരെ നടന്ന കോണ്‍ഗ്രസ് രൂപീകരണ സമ്മേളനത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു.
          • കോണ്‍ഗ്രസ് രൂപീകരിച്ച സമയത്തെ വൈസ്രോയി: ഡഫറിന്‍ പ്രഭു

          5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയേത്?

          എ) കോഴിക്കോട്
          ബി) പാലക്കാട്
          സി) വയനാട്
          ഡി) കാസര്‍ഗോഡ്

            ഉത്തരം സി

            • കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ് വയനാട്
            • തമിഴ്‌നാടുമായും കര്‍ണാകയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്.
            • സമുദ്ര നിരപ്പില്‍നിന്നും ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകമാണ് പൂക്കോട് തടാകം.
            • ഇന്ത്യയില്‍ മണ്ണു കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍
            • കബനി നദിയുടെ പോഷകനദിയായ കരമനത്തോടിലാണ് ബാണാസുര സാഗര്‍ സ്ഥിതി ചെയ്യുന്നത്.

            6. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ റബ്ബര്‍ക്കൃഷി മുണ്ടക്കയത്ത് ആരംഭിച്ചതാര്?

            എ) പി ജെ തോമസ്
            ബി) പി ജെ ജോസഫ്
            സി) ജോണ്‍ ജോസഫ് മര്‍ഫി
            ഡി) ജേക്കബ് ജോസഫ് മര്‍ഫി

              ഉത്തരം സി

              • റബ്ബര്‍ ഏറ്റവും കൂടുതലായി ഉല്‍പാദിപ്പിക്കുന്ന ജില്ല: കോട്ടയം
              • റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റബ്ബര്‍ ബോര്‍ഡും സ്ഥിതി ചെയ്യുന്നത് കോട്ടയത്താണ്.
              • പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ ആസ്ഥാനം കോട്ടയം
              • കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ആസ്ഥാനം കോട്ടം.
              • കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് തൃശൂര്‍.

              7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വനമേത്?

              എ) ചോലവനങ്ങള്‍
              ബി) ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍
              സി) ഉഷ്ണമേഖലാ മഴക്കാടുകള്‍
              ഡി) കണ്ടല്‍വനങ്ങള്‍

                ഉത്തരം സി

                • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് സൈലന്റ് വാലിയാണ്.
                • കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം സൈലന്റ് വാലിയാണ്.
                • കേരളത്തില്‍ ഏറ്റവും ജൈവവൈവിദ്ധ്യമുള്ള വനം സൈലന്റ് വാലിയാണ്.
                • ഇന്ദിരാഗാന്ധിയാണ് സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
                • സൈലന്റ് വാലി ദേശീയോദ്യാനം രാജീവ് ഗാന്ധി 1985 സെപ്തംബര്‍ 7-ന് ഉദ്ഘാടനം ചെയ്തു.

                8. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശമേത്?

                എ) ഡക്കാന്‍ പീഠഭൂമി
                ബി) ഉത്തര പര്‍വ്വത മേഖല
                സി) ഉത്തര മഹാസമതലം
                ഡി) തീരസമതലങ്ങള്‍

                  ഉത്തരം സി

                  • ഇന്ത്യയുടെ ധാന്യപ്പുരയെന്നും ഉത്തര മഹാസമതലം അറിയപ്പെടുന്നു.
                  • ഉത്തര മഹാസമതലത്തെ വടക്കുനിന്നും തെക്കോട്ട് ഭാബര്‍, ടെറായ്, എക്കല്‍ സമതലങ്ങള്‍ എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.
                  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കല്‍ സമതലം ഉത്തര മഹാസമതലം ആണ്.
                  • പര്‍വ്വതഭാഗത്തുനിന്നും നദികള്‍ കൊണ്ടുവരുന്ന ഭാരമേറിയ കല്ലുകള്‍ നിക്ഷേപിക്കുന്ന ഭാഗമാണ് ഭാബര്‍.
                  • സമ്പുഷ്ടമായ സ്വാഭാവിക സസ്യജാലങ്ങലും വന്യജീവി വര്‍ഗങ്ങളും ടെറായ് മേഖലയില്‍ കാണപ്പെടുന്നു.

                  9. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സന്ധിക്കുന്ന പ്രദേശമേത്?

                  എ) ആനൈമലൈ കുന്നുകള്‍
                  ബി) പളനി കുന്നുകള്‍
                  സി) കാര്‍ഡമം കുന്നുകള്‍
                  ഡി) നീലഗിരി കുന്നുകള്‍

                    ഉത്തരം ഡി

                    • പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങള്‍: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്‌നാട്
                    • പൂര്‍വഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങള്‍: ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്ടനാട്
                    • നീലഗിരി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
                    • പശ്ചിമഘട്ടം വടക്ക് താപ്തി നദി മുതല്‍ തെക്ക് കന്യാകുമാരി വരെ നീളുന്നു.
                    • പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം: നീലക്കുറിഞ്ഞി.
                    • പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം നീലക്കുറിഞ്ഞി.

                    10. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?

                    എ) ശ്വാസകോശം
                    ബി) കരള്‍
                    സി) ത്വക്ക്
                    ഡി) വൃക്ക

                      ഉത്തരം എ

                      • സാര്‍സ് രോഗം ബാധിക്കുന്ന അവയവം: ശ്വാസകോശം
                      • ജലദോഷം ബാധിക്കുന്നത് ശ്വസന വ്യവസ്ഥയെയാണ്.
                      • ട്രാക്കോമ ബാധിക്കുന്നത് കണ്ണിനെയാണ്.
                      • മലേറിയ ബാധിക്കുന്നത് പ്ലീഹയേയും കരളിനേയും ആണ്.
                      • ഹണ്ടിങ്‌സണ്‍ രോഗം ബാധിക്കുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെയാണ്.
                      • മെനിഞ്ചൈറ്റിസ് രോഗം ബാധിക്കുന്നത് തലച്ചോറിനെയാണ്.

                      11. ക്ഷീണിതനും വിളറിയ മുഖത്തോടും കൂടി കാണപ്പെട്ട രാജുവിന്റെ രക്തപരിശോധനയില്‍, ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. താഴെപ്പറയുന്നവയില്‍ ഏത് ഭക്ഷണക്രമമായിരിക്കും രാജുവിന് അനുയോജ്യമായത്?

                      എ) പാലും പാലുല്‍പന്നങ്ങളും
                      ബി) അയഡിന്‍ അടങ്ങിയ ഉപ്പ്
                      സി) ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍
                      ഡി) ഓറഞ്ച് ജ്യൂസ്

                        ഉത്തരം സി

                        • രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് ആവശ്യമായ ഇരുമ്പ് ഇലക്കറികള്‍, മത്തന്‍കുരു, മുതിര, ശര്‍ക്കര, കരള്‍ എന്നിവയില്‍നിന്നും ലഭിക്കുന്നു.
                        • എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവര്‍ത്തനത്തിനും ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ ഏത്തപ്പഴം, മരച്ചീനി, ചേന, ഇലക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്നു.
                        • ശരീരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന സോഡിയം കറിയുപ്പില്‍നിന്നും ലഭിക്കുന്നു.
                        • തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിനും മാനസിക വളര്‍ച്ചയ്ക്കും ആവശ്യമായ അയഡിന്‍ കടല്‍ വിഭവങ്ങള്‍, അയഡിന്‍ ചേര്‍ത്ത ഉപ്പ്, കടല്‍മത്സ്യങ്ങളുടെ തല എന്നിവയില്‍നിന്നും ലഭിക്കുന്നു.

                        12. ഹൈഡ്രജന്‍ എന്ന വാക്കിന്റെ അര്‍ത്ഥം

                        എ) ആസിഡ് ഉല്‍പ്പാദിപ്പിക്കുന്നത്
                        ബി) ജലം ഉല്‍പ്പാദിപ്പിക്കുന്നത്
                        സി) ലവണം ഉല്‍പ്പാദിപ്പിക്കുന്നത്
                        ഡി) ഇവയൊന്നുമല്ല

                          ഉത്തരം ബി

                          • സൂര്യനിലേയും നക്ഷത്രങ്ങളിലേയും മുഖ്യഘടകമാണ് ഹൈഡ്രജന്‍.
                          • ഭൂമിയിലെ അന്തരീക്ഷവായുവില്‍ ഹൈഡ്രജന്റെ അളവ്: 0.00005%
                          • ഹൈഡ്രജനെ കണ്ടെത്തിയത് ഹെന്‍ട്രി കാവന്‍ഡിഷ്.
                          • കത്തുന്ന വായുവെന്ന് ഹൈഡ്രജനെ വിശേഷിപ്പിച്ചത് ഹെന്‍ട്രി കാവന്‍ഡിഷ്.
                          • ലോഹങ്ങള്‍ നേര്‍പ്പിച്ച ആസിഡുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഹൈഡ്രജന്‍ വാതകം ഉണ്ടാകുന്നു.

                          Pyqs and Connected Facts: Set 12

                          Leave a Reply

                          Your email address will not be published. Required fields are marked *