October 13, 2026

Pyqs and Connected Facts: Set 15

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം

Pyqs and Connected Facts: Set 15

1. കാബൂളില്‍ സ്ഥാപിതമായ ദി പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതുമായി ബന്ധമില്ലാത്ത വ്യക്തിത്വങ്ങളെ കണ്ടെത്തുക

i. ക്യാപ്റ്റന്‍ ലക്ഷ്മി
ii. മഹേന്ദ്ര പ്രതാപ്
iii. ചെമ്പകരാമന്‍ പിള്ള
iv. സുഭാഷ് ചന്ദ്രബോസ്
എ) i, ii
ബി) ii, iii
സി) iii, iv
ഡി) i, iv

    ഉത്തരം ഡി

    • 1915-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ദി പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
    • ഇന്ത്യയില്‍ വിപ്ലവം നടത്തുക എന്നതായിരുന്നു ലക്ഷ്യം
    • ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റെജിമെന്റിന്റെ കമാന്റിങ് ഓഫീസറായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി
    • 1943 ഒക്ടോബര്‍ 21-ന് നേതാജി രൂപംകൊടുത്ത ആസാദ് ഹിന്ദ് ഗവണ്‍മെന്റിലെ ഏക വനിതാ അംഗമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.
    • രാജ്യസ്‌നേഹികളുടെ രാജകുമാരന്‍ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്: ഗാന്ധിജി
    • ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്: സുഭാഷ് ചന്ദ്രബോസ്
    • സുഭാഷ് ചന്ദ്രബോസിന്റെ അപൂര്‍ണമായ ആത്മകഥ: ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം
    • സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്ക കമ്മീഷന്‍: എം കെ മുഖര്‍ജി

    2. ചേരുംപടി ചേര്‍ക്കുക

    പട്ടിക I
    a. ചിനാബ്
    b. ചമ്പല്‍
    c. ബ്രഹ്മപുത്ര
    d. നര്‍മ്മദ

      പട്ടിക ii
      i. സാങ്‌പോ
      ii. ധുവാന്ധര്‍ വെള്ളച്ചാട്ടം
      iii. ബരാ ലാച്ച പാസ്
      iv. ബാഡ് ലാന്‍ഡ് ഭൂപ്രകൃതി

      എ) a-iv, b-iii, c-i, d-ii
      ബി) a-iii, b-iv, c-i, d-ii
      സി) a-ii, b-i, c-iv, d-iii
      ഡി) a-i, b-iv, c-iii, d-ii

      ഉത്തരം ബി

      • സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് ചിനാബ്
      • ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം സ്ഥിതി ചെയ്യുന്നത് ചിനാബിലാണ്.
      • മധ്യപ്രദേശിലെ മാള്‍വ പീഠഭൂമിയിലെ മൗവില്‍ നിന്നാണ് ചമ്പല്‍ ഉല്‍ഭവിക്കുന്നത്.
      • ചമ്പലിന്റെ പ്രധാന പോഷകനദി ക്ഷിപ്രയാണ്.
      • ചെമയുങ്ദുങ് ഹിമാനിയില്‍നിന്നാണ് ബ്രഹ്മപുത്ര ഉല്‍ഭവിക്കുന്നത്.
      • ബ്രഹ്മപുത്രയുടെ ആകെ നീളം 2900 കിലോമീറ്റര്‍.
      • മധ്യപ്രദേശിലെ അമര്‍ഖണ്ഡക് പീഠഭൂമിയിലെ മൈക്കലാ നിരകളില്‍നിന്നാണ് നര്‍മ്മദ നദി ഉല്‍ഭവിക്കുന്നത്.
      • വിന്ധ്യ-സാത്പുര പര്‍വതങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയാണ് നര്‍മ്മദ.

      3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സൈറ്റ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?

      എ) ഒഡിഷ
      ബി) ഛത്തീസ്ഗഢ്
      സി) മഹാരാഷ്ട്ര
      ഡി) മധ്യപ്രദേശ്

        ഉത്തരം എ

        • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി നിക്ഷേപമുള്ള സംസ്ഥാനം: ജാര്‍ഖണ്ഡ്
        • ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി പാടം ജാര്‍ഖണ്ഡിലെ ജാറിയ ആണ്.
        • ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി മുംബൈ ഖനി ആണ്.
        • ഇരുമ്പയിര്, ക്രോമൈറ്റ്, ബോക്‌സൈറ്റ് എന്നിവ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം: ഒഡിഷ
        • മോണോസൈറ്റ്, സിര്‍ക്കോണിയം എന്നിവ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

        4. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സുവരെയാണ്?

        എ) 10 വര്‍ഷം
        ബി) 14 വര്‍ഷം
        സി) 15 വര്‍ഷം
        ഡി) 18 വര്‍ഷം

          ഉത്തരം ബി

          • ആറു മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ അനുച്ഛേദം 21 A-ല്‍ ആണ്.
          • അനുച്ഛേദം 21 A പ്രകാരം 2009 ഓഗസ്റ്റ് 26 പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് വിദ്യാഭ്യാസ അവകാശ നിയമം.
          • വിദ്യാഭാസ അവകാശ നിയമം നിലവില്‍ വന്നത് 2010 ഏപ്രില്‍ 1-ന് ആണ്.
          • അനുച്ഛേദം 21-നെ മൗലികാവകാശങ്ങളുടെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നു.
          • ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് അനുച്ഛേദം 21-ല്‍ പ്രതിപാദിക്കുന്നു.

          5. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്?

          എ) പട്ടികജാതിക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന്‍
          ബി) ദേശീയ വനിതാ കമ്മീഷന്‍
          സി) ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍
          ഡി) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

            ഉത്തരം എ

            • ദേശീയ പട്ടിക ജാതി കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ്.
            • ദേശീയ പട്ടിക ജാതി കമ്മീഷന്‍ നിലവില്‍ വന്നത് 2004-ല്‍ ആണ്.
            • ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നത് 1992 ജനുവരി 31.
            • ദേശീയ വനിത കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ: ജയന്തി പട്‌നായിക്
            • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നിലവില്‍ വന്നത് 1993 ഓഗസ്റ്റ് 14-ന് ആണ്.
            • 2018-ലെ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ഭരണഘടനാ പദവി ലഭിച്ചു.
            • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 338 B.
            • മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത് മനുഷ്യാവകാശ കമ്മിഷന്‍ ആണ്.
            • ഇന്ത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചത് യുഎന്നിന്റെ 1993-ലെ പാരീസ് ഉടമ്പടി പ്രകാരം ആണ്.

            6. കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?

            i. ലക്ഷ്യം പൂര്‍ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
            ii. ഗാന്ധിജി കോണ്‍ഗ്രസിന്റെ പ്രസിഡന്റായി
            iii. സിവില്‍ നിയമലംഘന പ്രസ്ഥാനം തുടങ്ങാന്‍ തീരുമാനിച്ചു
            എ i മാത്രം
            ബി) ii മാത്രം
            സി) i, ii
            ഡി) i, iii

              ഉത്തരം ബി

              • കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം 1929-ലെ ലാഹോര്‍ സമ്മേളനം പാസാക്കി.
              • കോണ്‍ഗ്രസിന്റെ നേതൃത്വം പുതുതലമുറയിലേക്ക് കൈമാറിയ സമ്മേളനമാണ് 1929-ലെ ലാഹോര്‍ സമ്മേളനം.
              • ജവഹര്‍ലാല്‍ നെഹ്‌റു 1929-ല്‍ ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി.
              • 1929 ഡിസംബര്‍ 31-ന് ലാഹോറിലെ രവി നദിക്കരയില്‍ ഇന്ത്യയുടെ ദേശീയ പതാക ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തി.
              • 1930 ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ ലാഹോര്‍ സമ്മേളനം തീരുമാനിച്ചു.

              7. ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെര്‍ക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?

              എ) ബോക്‌സൈറ്റ്
              ബി) കോപ്പര്‍ ഗ്ലാന്‍സ്
              സി) ഹേമറ്റൈറ്റ്
              ഡി) സിന്നബാര്‍

                ഉത്തരം ഡി

                • വ്യാവസായികമായി ലോഹം ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹ ധാതുവാണ് അയിര്.
                • എല്ലാ അയിരുകളും ധാതുക്കളാണ്. എന്നാല്‍ എല്ലാ ധാതുക്കളും അയിരുകളല്ല.
                • ഒരു അയിരില്‍നിന്നും ശുദ്ധമായ ലോഹത്തെ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയെ ലോഹനിഷ്‌കര്‍ഷണം എന്ന് പറയുന്നു.
                • അയിരില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളായ ഗാങ്ങിനെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് സാന്ദ്രണം.
                • ജലപ്രവാഹത്തില്‍ കഴുകിയെടുക്കല്‍, പ്ലവനപ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ് എന്നിവ സാന്ദ്രണത്തിലുള്ള രീതികള്‍ ആണ്.

                8. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?

                എ) സ്റ്റേപിസ്
                ബി) മാലിയസ്
                സി) റേഡിയസ്
                ഡി) അള്‍ന

                  ഉത്തരം എ

                  • ശരീരത്തിലെ ഏറ്റവും ബലമുള്ള അസ്ഥി: കീഴത്താടിയെല്ല്
                  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ലിന്റെ ശരാശരി നീളം: 50 സെന്റിമീറ്റര്‍
                  • മനുഷ്യരിലെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം: 80
                  • അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം: 126
                  • നവജാതശിശുവിന്റെ കശേരുക്കളുടെ എണ്ണം: 33

                  9. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

                  എ) ശ്രീകാര്യം
                  ബി) പട്ടാമ്പി
                  സി) മണ്ണുത്തി
                  ഡി) മങ്കൊമ്പ്

                    ഉത്തരം സി

                    • കേരള സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്റെ ആസ്ഥാനം: പുനലൂര്‍
                    • കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്റെ ആസ്ഥാനം: അത്താണി
                    • സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ആസ്ഥാനം: തിരുവനന്തപുരം
                    • ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസ്സിങ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്: ആറ്റിങ്ങല്‍, തിരുവനന്തപുരം
                    • മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്: ഒളവണ്ണ, കോഴിക്കോട്

                    10. പുകവലി മൂലം ഉണ്ടാകുന്ന രോഗം?

                    എ) പ്രമേഹം
                    ബി) ബ്രോങ്കൈറ്റിസ്
                    സി) മഞ്ഞപ്പിത്തം
                    ഡി) കരള്‍വീക്കം

                      ഉത്തരം ബി

                      • അയഡൈഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാന്‍ കഴിയുന്ന രോഗം: ഗോയിറ്റര്‍
                      • ഗര്‍ഭിണിയായ അമ്മ മദ്യപിക്കുന്നതുകാരണം ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന രോഗം: ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം
                      • വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം: ജപ്പാന്‍
                      • രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗം: ഗൗട്ട്
                      • ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടി വൈറ്റല്‍ കപ്പാസിറ്റി കുറയുന്ന രോഗം: എംഫിസീമ
                      • വെളുത്ത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന രോഗം: ലൂക്കോപിനിയ

                      11. താഴെ തന്നിരിക്കുന്നവയില്‍നിന്നും ഒരു വിസര്‍ജനാവയവം തിരഞ്ഞെടുക്കുക?

                      എ) തലച്ചോറ്
                      ബി) ഹൃദയം
                      സി) ആമാശയം
                      ഡി) വൃക്ക

                        ഉത്തരം ഡി

                        • മനുഷ്യന്റെ വൃക്കയുടെ ശരാശരി ഭാരം: 130 ഗ്രാം
                        • ശരീരത്തെ ശുചിയാക്കുന്ന കെമിക്കല്‍ ലാബ്: വൃക്ക
                        • നെഫ്രോണ്‍ കാണപ്പെടുന്നത്: വൃക്കയില്‍
                        • മനുഷ്യശരീരത്തില്‍ ഒരു ദിവസം ഉല്‍പാദിപ്പിക്കുന്ന മൂത്രത്തിന്റെ അളവ്: 1.5 ലിറ്റര്‍ മുതല്‍ 1.8 ലിറ്റര്‍ വരെ
                        • വൃക്കയില്‍ രക്തം എത്തിക്കുന്ന രക്തക്കുഴല്‍: റീനല്‍ ആര്‍ട്ടറി
                        • മനുഷ്യശരീരത്തില്‍ പിഎച്ച് മൂല്യം ക്രമീകരിക്കുന്ന അവയവം: വൃക്ക

                        12. താഴെക്കൊടുത്തിരിക്കുന്നവയില്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ഏത്?

                        എ) വിറ്റാമിന്‍ എ
                        ബി) വിറ്റാമിന്‍ ഇ
                        സി) വിറ്റാമിന്‍ ഡി
                        ഡി) വിറ്റാമിന്‍ ബി

                          ഉത്തരം ഡി

                          • രോഗപ്രതിരോധത്തിന് ആവശ്യമായ വിറ്റാമിന്‍: സി
                          • പാലിലും മുട്ടയിലും ഇല്ലാത്ത വിറ്റാമിന്‍: സി
                          • പച്ചക്കറികളില്‍നിന്നും ലഭിക്കാത്ത വിറ്റാമിന്‍: ഡി
                          • ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വൈറ്റമിന്‍: സി
                          • വെറ്റിന്‍ ഡി നിര്‍മ്മിക്കുന്നത്: ത്വക്കില്‍
                          • സ്‌കര്‍വി എന്ന രോഗം ഉണ്ടാകുന്നത് വൈറ്റമിന്‍ സിയുടെ കുറവ് മൂലം

                          കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം: Join Now

                          Pyqs and Connected Facts: Set 15

                          Leave a Reply

                          Your email address will not be published. Required fields are marked *