See the correct answer as soon as you choose an option, and open the additional facts any time.
Answer all questions, then submit. Results and additional facts appear after you submit.
Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10
Question 1 of 10
മൗലിക അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകള്‍
1. ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു
2. ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു
3. കോടതി നടപടികളിലൂടെ നേടിയെടുക്കാന്‍ കഴിയും
4. ബ്രിട്ടീഷ് ഭരണഘടനയില്‍നിന്നും കടമെടുത്തിരിക്കുന്നു
- ഭരണഘടനയുടെ ആമുഖത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിച്ചിരിക്കുന്നതിനായി ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവ: മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍
- ഒരു വ്യക്തിക്ക് ഒരുകാരണവശാലും നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത അവകാശങ്ങള്‍: മൗലികാവകാശങ്ങള്‍
- മൗലികാവകാശ രൂപീകരണത്തിന് കാരണമായവയാണ് 1928-ലെ നെഹ്റു കമ്മിറ്റി റിപ്പോര്‍ട്ടും അമേരിക്കന്‍ അവകാശ പത്രികയും
- ഇന്ത്യന്‍ ഭരണഘടന 6 മൗലിക അവകാശങ്ങള്‍ ഉറപ്പ് നല്കുന്നു.
- മൗലികാവകാശങ്ങള്‍ കടംകൊണ്ടത്: യുഎസ്എ
- മൗലികാവകാശങ്ങളുടെ ശില്പി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
- ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ അനുച്ഛേദം 12 മുതല്‍ 35 വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Question 2 of 10
ആസൂത്രണ കമ്മീഷന്റെ പുതിയ പേര് എന്താണ്?
- ഒരു പ്രത്യേക മേഖലയ്ക്ക് മുന്‍ഗണന നല്കി അഞ്ച് വര്‍ഷം കൊണ്ട് ലക്ഷ്യം നേടുന്നതിനായി ആസൂത്രണ കമ്മീഷന് പഞ്ചവത്സരപദ്ധതികള്‍ വിഭാവനം ചെയ്തു.
- സാമ്പത്തിക വളര്‍ച്ച, സമത്വം, ആധുനികവല്‍ക്കരണം, സ്വാശ്രയത്വം എന്നിവയാണ് പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍
- സോവിയേറ്റ് യൂണിയനില്‍നിന്നും കടംകൊണ്ട് ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചത്: ജവഹര്‍ലാല്‍ നെഹ്റു
- ദേശീയ പ്ലാനിങ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം: 1938
- ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കിയ തിയതി: 2014 ആഗസ്റ്റ് 17
- ആസൂത്രണ കമ്മീഷന്റെ അവസാനത്തെ അധ്യക്ഷന്‍ നരേന്ദ്രമോദിയും ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയും ആണ്.
Question 3 of 10
ഒരു ചില്ലു പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോള്‍ അത് പൊട്ടി പോകാന്‍ കാരണം
- പദാര്‍ത്ഥങ്ങള്‍ക്ക് താപത്തെ കടത്തിവിടാനോ കൈമാറ്റം ചെയ്യാനോ ഉള്ള കഴിവാണ് താപ ചാലകത
- പദാര്‍ത്ഥങ്ങളുടെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഊര്‍ജരൂപം: താപം
- താപം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ താപപ്രേഷണം എന്ന് പറയുന്നു.
- താപപ്രേഷണം നടക്കുന്ന രീതികളാണ് ചാലനം (ഖരം), സംവഹനം (വാതകങ്ങളിലും ദ്രാവകങ്ങളിലും), വികിരണം.
- മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ് വികിരണം.
Question 4 of 10
ആഗോള താപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഉള്‍പ്പെടാത്ത വാതകം ഏത്
- ഭൂമിയുടെ താപനില കൂടിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രതിഭാസമാണ് ആഗോള താപനം.
- അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് പ്രധാനകാരണം.
- വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും പുറംതള്ളുന്ന നൈട്രജന്റെ ഓക്സൈഡുകള്‍ അമ്ലമഴയ്ക്ക് കാരണമാകുന്നു.
- വിറക്, കല്‍ക്കരി എന്നിവ കത്തുമ്പോള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് ആഗോളതാപനത്തിന് കാരണമാകുന്നു.
- ആഗോളതാപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി: സ്വര്‍ണത്തവള
- 1972-ല്‍ അമേരിക്കയില്‍ ഡിഡിടി നിരോധിക്കുന്നതിന് കാരണമായ പുസ്തകം: സൈലന്റ് സ്പ്രിങ്
Question 5 of 10
കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്
- കേരളത്തിന്റെ സംസ്ഥാന വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയ നാമം: കോക്കസ് ന്യൂസിഫെറ
- സംസ്ഥാന മത്സ്യമായ കരിമീനിന്റെ ശാസ്ത്രീയ നാമം: എട്രൊപ്ലസ് സുറാതെന്സിസ്
- സംസ്ഥാന പുഷ്മായ കണിക്കൊന്നയുടെ ശാസ്ത്രീയനാമം: കാസിയ ഫിസ്റ്റുല
- സംസ്ഥാന മൃഗമായ ആനയുടെ ശാസ്ത്രീയനാമം: എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്
- സംസ്ഥാന ഫലമായ ചക്കയുടെ ശാസ്ത്രീയ നാമം: ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോഫില്ലസ്
- സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം: ബ്യൂസെറസ് ബൈകോര്‍ണിസ്
- സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയുടെ ശാസ്ത്രീയ നാമം: പാപിലിയോ ബുദ്ധ
Question 6 of 10
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സമരം ഏത്
- ഗാന്ധിജി ഇന്ത്യയില്‍ നേതൃപരമായ പങ്കുവഹിച്ച ആദ്യ സമരം: ചമ്പാരന്‍ (1917)
- ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ നിരാഹാര സത്യഗ്രഹം: അഹമ്മദാബാദ് തുണിമില്‍ സമരം (1918)
- ഗാന്ധിജി ആഹ്വാനം ചെയ്ത നികുതി നിഷേധ സമരം: ഖേധ സമരം (1918)
- ഗാന്ധിജി ഇന്ത്യന്‍ ദേശീയ സമരത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായ സംഭവം: റൗലറ്റ് നിയമം (1919)
- ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം: നിസ്സഹകരണ പ്രസ്ഥാനം (1920)
- ബ്രിട്ടീഷുകാരുടെ ജനവിരുദ്ധ സിവില്‍ നിയമങ്ങളെ ലംഘിക്കാന്‍ തീരുമാനിച്ച സമരത്തില്‍ ഗാന്ധിജി സമരായുധമായി തിരഞ്ഞെടുത്തത്: ഉപ്പ്
- ഇന്ത്യന്‍ നാഷണല്‍ ഗ്രോണ്ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം: ക്വിറ്റ് ഇന്ത്യാ സമരം (1942)
Question 7 of 10
പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി കേരള സിംഹം എന്ന ചരിത്ര നോവല്‍ രചിച്ചതാര്
- ബ്രിട്ടീഷ് രേഖകളില്‍ പൈച്ചിരാജ എന്നും കൊട്ട്യോട്ട് രാജ എന്നും വിശേഷിപ്പിച്ചിരുന്ന രാജാവ്: പഴശ്ശിരാജ
- ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ പഴശ്ശി വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതായി പാര്മര്ശിക്കുന്ന നോവല്‍: കേരള സിംഹം
- പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്നത്: മാനന്തവാടി
- പഴശ്ശിയെ യുദ്ധത്തില്‍ സഹായിച്ചവര്‍: ചെമ്പന്‍ പോക്കര്, കൈതേരി അമ്പുനായര്, എടച്ചേനകുങ്കന്നായര്, തലക്കല്‍ ചന്തു
- ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലയളവ്: 1793- 1797
- രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലയളവ്: 1800- 1805
- പോരാട്ടത്തിനിടയില്‍ പഴശ്ശിരാജ വധിക്കപ്പെട്ടത്: 1805 നവംബര്‍ 30
Question 8 of 10
ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ _________ വനങ്ങള്‍ക്ക് പ്രസിദ്ധമാണ്.
- മിതശീതോഷ്ണ സസ്യജാലം ഹിമാലയത്തില്‍ കാണപ്പെടുന്നു
- ഉഷ്ണമേഖലാ മഴക്കാടുകള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു.
- കണ്ടല്‍ക്കാടുകളും മഴക്കാടുകളും ഡെല്‍റ്റകളില്‍ കാണപ്പെടുന്നു.
- കള്ളിമുള്‍ച്ചെടികളും മുള്ളുള്ള ചെടികളും മരുഭൂമിയിലും അര്‍ദ്ധ മരുഭൂമിയിലും കാണപ്പെടുന്നു.
Question 9 of 10
ഹേബിയസ് കോര്‍പസ് റിട്ട് ആദ്യമായി എഴുത്തപ്പെട്ടത് എവിടെയ
- ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്ന് അഭിപ്രായപ്പെട്ടത് ഡോ ബി ആര് അംബേദ്കര്‍
- ശരീരം ഹാജരാക്കുക എന്നര്‍ത്ഥം വരുന്ന റിട്ട്: ഹേബിയസ് കോര്‍പ്പസ്
- വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നര്‍ത്ഥം വരുന്ന റിട്ട്: ഹേബിയസ് കോര്‍പ്പസ്
- നിയമവിധേയമല്ലാതെ തടവില്‍ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കാന്‍ കോടതി പുറപ്പെടുവിക്കുന്ന റിട്ട്: ഹേബിയസ് കോര്‍പ്പസ് റിട്ട്
- 1215 ജൂണ്‍ 15-ന് ജോണ്‍ രാജാവാണ് മാഗ്നാകാര്‍ട്ടയില്‍ ഒപ്പുവച്ചത്
Question 10 of 10
ശബരിഗിരി ജലൈവദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
i. പമ്പ
ii. കക്കി
iii. അച്ചന്‍കോവിലാര്‍
iv. ഇടമലയാര്‍
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ജലവൈദ്യുതിയാണ്.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി: പള്ളിവാസല്‍
- കേരളത്തിലെ ആദ്യ ഭൂഗര്‍ഭ വൈദ്യുതി സബ്സ്റ്റേഷന്: കലൂര്‍
- ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയിലാണ്.
- ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി: 780 മെഗാവാട്ട്
