See the correct answer as soon as you choose an option, and open the additional facts any time.
Answer all questions, then submit. Results and additional facts appear after you submit.
Marking: +1 for each correct answer, −1/3 for each wrong answer, no deduction for unanswered questions. Total marks: 10
Question 1 of 10
അടിയന്തരാവസ്ഥ എന്ന വ്യവസ്ഥ ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ് ഇന്ത്യ കടംകൊണ്ടത്?
- മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യ കടംകൊണ്ടത്: മുന്‍ സോവിയറ്റ് യൂണിയന്
- ഭരണഘടനാ ഭേദഗതി ഇന്ത്യ കടംകൊണ്ടത്: ദക്ഷിണാഫ്രിക്ക
- ശക്തമായ കേന്ദ്രത്തോടു കൂടിയ ഫെഡറേഷന് എന്ന ആശയം ഇന്ത്യ കടംകൊണ്ടത്: കാനഡ
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ ഇന്ത്യ കടംകൊണ്ടത്: ഫ്രാന്‍സ്
- രാജ്യസഭയിലേക്ക് രാഷ്ട്രപതി 12 പേരെ നാമനിര്‍ദ്ദേശം ചെയ്യുന്ന രീതി ഇന്ത്യ കടംകൊണ്ടത്: അയര്‍ലന്‍ഡ്
- ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഇന്ത്യ കടംകൊണ്ടത്: യുഎസ്എ
Question 2 of 10
ഇന്ത്യന്‍ ഭരണഘടനയില്‍ വിദ്യാഭ്യാസം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക
- ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലെ അധികാര വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടികകളാണ് യൂണിയന് ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്
- ഈ ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ പട്ടിക: ഏഴ്
- മൂന്ന് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം: പതിനൊന്ന്
- ഇന്ത്യയുടെ മര്‍മപ്രധാനമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ലിസ്റ്റ്: യൂണിയന് ലിസ്റ്റ്
Question 3 of 10
കേരള സര്‍ക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ 'ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളേയും മാനസിക വെല്ലുവിളി നേരിടുന്നവരേയും ഗുരുതര രോഗമുള്ളവരേയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധസഹായം നല്കുന്നു'. ഏതാണ് പദ്ധതി?
- മംഗല്യ: വിധവകളുടേയും വിവാഹമോചിതരായ സ്ത്രീകളുടേയും പുനര്‍വിവാഹത്തിന് സാമ്പത്തിക സഹായം നല്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതി.
- സ്നേഹസ്പര്‍ശം: ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി
- വയോമിത്രം: നഗരപ്രദേശങ്ങളിലെ 65 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-സാമൂഹിക സുരക്ഷാ പദ്ധതി.
- എല്‍സ: കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി. എറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിങ് ആന്‍ഡ് അവയര്നെസ്റ്റ് എന്നതാണ് എല്സയുടെ പൂര്‍ണരൂപം.
- മൃതസഞ്ജീവനി: മസ്തിഷകമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി.
- ആശ്വാസകിരണം: കിടപ്പുരോഗികളുടെ ശുശ്രൂഷകര്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന പദ്ധതി.
Question 4 of 10
4 മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെന്‍ട്രിക്കിളിനും ഇടയില്‍ കാണപ്പെടുന്ന വാല്‍വിന്റെ പേരെഴുതുക
- മനുഷ്യ ഹൃദയത്തിലെ നാല് അറകള്‍: ഇടത് ഏട്രിയം, വലത് ഏട്രിയം, ഇടത് വെന്‍ട്രിക്കിള്‍, വലത് വെന്‍ട്രിക്കിള്‍.
- ശ്വാസകോശത്തില്‍നിന്നും സിരകള്‍ വഴി ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയഭാഗമാണ് ഇടത് ഏട്രിയം.
- ഇടത് ഏട്രിയം സങ്കോചിക്കുമ്പോള്‍ രക്തം ഇടത് ഏട്രിയത്തില്നിന്നും ഇടത് വെന്ട്രിക്കിളിലേക്ക് പ്രവേശിക്കും.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടിയ രക്തം വലത് ഏട്രിയത്തിലാണ് എത്തുന്നത്.
- വലത് ഏട്രിയം സങ്കോചിക്കുമ്പോള്‍ രക്തം വലത് ഏട്രിയത്തില്നിന്നും വലത് വെന്ട്രിക്കിളിലേക്ക് പ്രവേശിക്കും.
- വലത് ഏട്രിയത്തിനും വലത് വെന്‍ട്രിക്കിളിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന വാല്‍വ്: ട്രൈകസ്പിഡ് വാല്‍വ്
Question 5 of 10
5 ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിര്‍ണയ രീതിയേത്
- നേവ, എലീസ ടെസ്റ്റുകള്‍ എയ്ഡ്സ് രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.
- ഇഷിഹാര ടെസ്റ്റ് കണ്ണിന്റെ പ്രവര്‍ത്തനവൈകല്യം മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്നു.
- ഷിക് ടെസ്റ്റ് ഡിഫ്തീരിയ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ടൈന് ടെസ്റ്റ് അഥവ ആപ്ലി ടെസ്റ്റ് ക്ഷയ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.
- റോസ് ബംഗാള്‍ ടെസ്റ്റിലൂടെ സിറോഫ്താല്‍മിയ നിര്‍ണയിക്കുന്നു.
- പാപ്സ്മിയര്‍ ടെസ്റ്റ് ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.
Question 6 of 10
6 താഴെ തന്നിരിക്കുന്നവയില്നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം തെരഞ്ഞെടുക്കുക.
- അടിസ്ഥാന പ്രകൃതി ബലങ്ങളില്‍ ഏറ്റവും ശക്തി കുറഞ്ഞ ബലമാണ് ഗുരുത്വബലം.
- ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത് ഭൂമധ്യരേഖയിലും ഏറ്റവും കൂടുതലുള്ള ധ്രുവങ്ങളിലും ആണ്.
- ഭൂമിയുടെ അന്തരീക്ഷപാളിയെ പിടിച്ചുനിര്‍ത്തുന്ന ബലമാണ് ഗുരുത്വാകര്‍ഷണം.
- ഭൂകേന്ദ്രത്തിലെ ആകര്‍ഷണബലം പൂജ്യമാണ്.
- ഭൂഗുരുത്വ സിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടണ്‍ ആണ്.
- പ്രപഞ്ചത്തിലെ ഏറ്റവും ശക്തി കൂടിയ ബലമാണ് ന്യൂക്ലിയര്‍ ബലം.
Question 7 of 10
ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക് ഉദാഹരണമായ കല്ലില്‍ ഏത് ജില്ലയിലാണ്
- കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവിലാണ് മുത്തപ്പന്‍ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
- ചങ്ങല മുനീശ്വരന്‍ മരക്ഷേത്രം സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലാണ്.
- കവിയൂര്‍ ഗുഹാക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്.
- ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന ശിവക്ഷേത്രമാണ് കടുത്തുരുത്തി.
- കേരളത്തില്‍ വര്‍ഷത്തില്‍ 12 ദിവസം മാത്രം നട തുറക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.
Question 8 of 10
ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രക്രിയയുടെ പേരെന്ത്?
- താപം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ താപപ്രേഷണം എന്ന് പറയുന്നു.
- ഖരവസ്തുക്കളില്‍ ഒരറ്റത്ത് താപം ലഭിക്കുമ്പോള്‍ ആ ഭാഗത്തുള്ള തന്മാത്രകള് താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് താപം കൈമാറ്റം ചെയ്യുന്നു. തന്മാത്രകളുടെ യഥാര്‍ഥത്തിലുള്ള സ്ഥാനമാറ്റം ഉണ്ടാകാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ് ചാലനം.
- തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യുന്ന രീതിയാണ് സംവഹനം.
- മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ് വികിരണം.
- ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സുചാലകങ്ങള്‍ എന്ന് പറയുന്നു.
- ചാലനം വഴി താപം നന്നായി കടത്തിവിടാത്ത വസ്തുക്കളെ കുചാലകങ്ങള്‍ എന്ന് പറയുന്നു.
Question 9 of 10
9 മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം
- ജനനസമയത്ത് മനുഷ്യശരീരത്തിലെ അസ്ഥികളുടെ ഏകദേശ എണ്ണം: 300
- തലയോടിലെ അസ്ഥികളുടെ എണ്ണം: 22
- വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം: 24
- ഓരോ കാലിലും അസ്ഥികളുടെ എണ്ണം: 30
- നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം: 33
- ഓരോ കൈയിലും അസ്ഥികളുടെ എണ്ണം: 32
Question 10 of 10
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച്, കൈറ്റ് നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ടെലിവിഷന്‍ ചാനല്‍ 'വിക്ടേഴ്സ്' ഏത് കൃത്രിമോപഗ്രഹത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്?
- കേരളത്തിലെ വിദ്യാലയങ്ങളെ ആധുനികവല്ക്കരിക്കാന് ആരംഭിച്ച പദ്ധതി: കൈറ്റ്
- കേരളത്തില്‍ സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി: ഇ-കേരളം
- കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകങ്ങല്‍ തയ്യാറാക്കുന്നതിന് എസ് സി ഇ ആര് ടി ആരംഭിച്ച പദ്ധതി: ശ്രുതി പാഠം
- സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം എന്തെങ്കിലും തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതി: നൈപുണ്യ
