October 14, 2026

Pyqs and Connected Facts: Set 17

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം

Pyqs and Connected Facts: Set 17

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. കാര്‍ബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത്?

എ) ഡയമണ്ട്
ബി) ഗ്രാഫൈറ്റ്
സി) ഫുള്ളറിന്‍
ഡി) ചാര്‍ക്കോള്‍

ഉത്തരം ബി

  • ജൈവ പദാര്‍ത്ഥങ്ങളെക്കുറിച്ചും കാര്‍ബണ്‍ സംയുക്തങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് കാര്‍ബണിക രസതന്ത്രം.
  • ഒരേ രാസഗുണങ്ങളുള്ള മൂലകങ്ങള്‍ വ്യത്യസ്ത ഭൗതിക അവസ്ഥയില്‍ കാണപ്പെടുന്ന അവസ്ഥയാണ് രൂപാന്തരത്വം.
  • ഏറ്റവും കൂടുതല്‍ രൂപാന്തരത്വം പ്രകടിപ്പിക്കുന്ന മൂലകമാണ് കാര്‍ബണ്‍.
  • കാര്‍ബണിന്റെ വിവിധ രൂപാന്തരങ്ങള്‍: വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീന്‍, ഗ്രാഫീന്‍, അമോര്‍ഫസ് കാര്‍ബണ്‍
  • കാര്‍ബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം: വജ്രം.
  • കാര്‍ബണിന്റെ രൂപാന്തരത്തിന് കാരണം കാറ്റിനേഷന്‍ ആണ്.

2. താഴെക്കൊടുത്തിരിക്കുന്നവയില്‍ ചന്തുമേനോന്റെ നോവലുകള്‍ ഏവ?

i. കുന്ദലത
ii. ഇന്ദുലേഖ
iii. മീനാക്ഷി
iv. ശാരദ

എ) ഒന്നും മൂന്നും മാത്രം
ബി) രണ്ടും മൂന്നും മാത്രം
സി) ഒന്നും നാലും മാത്രം
ഡി) രണ്ടും നാലും മാത്രം

ഉത്തരം ഡി

  • കുന്ദലത രചിച്ചത്: അപ്പുനെടുങ്ങാടി
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍: ഇന്ദുലേഖ
  • മലയാളത്തിലെ ആദ്യത്തെ വനിത ഡിറ്റക്ടീവ് നോവലിസ്റ്റ്: ഭദ്ര എന്‍ മേനോന്‍
  • മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥം: കേരള പാണിനീയം
  • കേരളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച വര്‍ഷം: 1847
  • മലയാളത്തിലെ ആദ്യത്തെ ഇ-ബുക്ക് എന്നറിയപ്പെടുന്നത്: മഷിത്തണ്ട്

3. റവല്യൂഷന്‍ ആന്‍ഡ് കൗണ്ടര്‍ റവല്യൂഷന്‍ ഇന്‍ ഏന്‍ഷ്യന്റ് ഇന്ത്യ എന്ന പുസ്തകം ആരുടേതാണ്?

എ) ജയപ്രകാശ് നാരായണ്‍
ബി) ഭഗത്സിംഗ്
സി) ബി ആര്‍ അംബേദ്കര്‍
ഡി) സുഭാഷ് ചന്ദ്രബോസ്

ഉത്തരം സി

  • തുഹ്ഫത്ത് ഉള്‍ മുവാഹിദ്ദീന്‍ എന്ന പുസ്തകം രചിച്ചത്: രാജാറാം മോഹന്‍ റോയ്
  • മാന്‍ ദ മേക്കര്‍ ഓഫ് ഹിസ് ഓണ്‍ ഡെസ്റ്റിനി എന്ന പുസ്തകം രചിച്ചത്: ശരത്ചന്ദ്ര ചക്രവര്‍ത്തി
  • സത്യാര്‍ത്ഥ പ്രകാശം എന്ന കൃതി രചിച്ചത്: ദയാനന്ദ സരസ്വതി
  • ടു ഇന്ത്യ മൈ നേറ്റീവ് ലാന്‍ഡ് എന്ന കവിതയുടെ രചയിതാവ്: ഹെന്‍ റി വിവിയന്‍ ഡെറോസിയോ
  • പോവര്‍ട്ടി ആന്റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്ത്യ എന്ന പുസ്തകം എഴുതിയത് ദാദാഭായ് നവറോജി ആണ്.
  • ഗോര, ഗീതാജ്ഞലി എന്നിവ എഴുതിയത് രബീന്ദ്രനാഥ ടാഗോര്‍
  • എന്റെ ഗുരുനാഥന്‍, ബാപ്പുജി, ഇന്ത്യയുടെ കരച്ചില്‍ എന്നീ കൃതികള്‍ രചിച്ചത് വള്ളത്തോള്‍ നാരായണ മേനോന്‍

4. താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ പാമ്പാടി ജോണ്‍ ജോസഫുമായി ബന്ധപ്പെട്ടവ ഏതെല്ലാം?

i. ചേരമര്‍ മഹാജനസഭ സ്ഥാപിച്ചു
ii. സാധുജന ദൂതന്‍ എന്ന മാസിക തുടങ്ങി
iii. ഓര്‍ത്തിടുമ്പോള്‍ ഖേദമുള്ളില്‍ എന്ന കവിത എഴുതി
എ) i മാത്രം
ബി) i, ii മാത്രം
സി) i, iii മാത്രം
ഡി) ii, iii മാത്രം

ഉത്തരം ബി

  • ദളിതര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം പൗരാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിവേദനം സമര്‍പ്പിച്ചു.
  • പാമ്പാടി ജോണ്‍ ജോസഫിന്റെ കൃതി: സവര്‍ണ ക്രിസ്ത്യാനികളും അവര്‍ണ ക്രിസ്ത്യാനികളും
  • ചേരവംശത്തിലെ അഴസാനത്തെ നാടുവാഴിയുടെ പിന്മുറക്കാരായ ഐക്കര നാടുവാഴിക്ക് സ്വീകരണം നല്‍കിയ നവോത്ഥാന നായകന്‍: പാമ്പാടി ജോണ്‍ ജോസഫ്
  • ചേരമര്‍, പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയ സമുദായങ്ങള്‍ കേരളത്തിലെ ആദിദ്രാവിഡ വിഭാഗങ്ങളാണെന്ന് വിശ്വസിച്ച നവോത്ഥാന നായകന്‍: പാമ്പാടി ജോണ്‍ ജോസഫ്
  • തിരുവിതാംകൂര്‍ ചേരമര്‍ മഹാസഭയുടെ സ്ഥാപകന്‍: പാമ്പാടി ജോണ്‍ ജോസഫ്

5. താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു?

എ) ഡബ്ല്യു സി ബാനര്‍ജി
ബി) ദാദാഭായി നവറോജി
സി) സുരേന്ദ്രനാഥ ബാനര്‍ജി
ഡി) ഫിറോസ്ഷാ മേത്ത

ഉത്തരം സി

  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച വര്‍ഷം: 1885
  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍: അലന്‍ ഒക്ടേവിയന്‍ ഹ്യൂം
  • ഐഎന്‍സിയുടെ ആദ്യ പ്രസിഡന്റ്: വുമേഷ് ചന്ദ്ര ബാനര്‍ജി
  • ഐഎന്‍സിയുടെ ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം: 72
  • ഐഎന്‍സിയുടെ ആദ്യ സമ്മേളന വേദി: ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ കോളെജ്
  • ഐഎന്‍സിയുടെ ആദ്യ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്ന നഗരം: പൂനെ

6. താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് അമ്ല മഴയ്ക്ക് കാരണമാകുന്നത്?

എ) ജലമലിനീകരണം
ബി) ഭൂമി മലിനീകരണം
സി) ശബ്ദ മലിനീകരണം
ഡി) വായു മലിനീകരണം

ഉത്തംര ഡി

  • ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം: സള്‍ഫര്‍ ഡൈയോക്‌സൈഡ്
  • ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വര്‍ഷം: 1974
  • വനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ ബെഞ്ച് സ്ഥാപിച്ച ഹൈക്കോടതി: കല്‍ക്കട്ട
  • ഇന്ത്യന്‍ ജൈവ വൈവിധ്യ നിയമം പാസാക്കിയ വര്‍ഷം: 2002
  • ഇന്ത്യയില്‍ ജലമലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വര്‍ഷം: 1974
  • മേദിനി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

7. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം ഏത്?

എ) ഓക്‌സിജന്‍
ബി) ആര്‍ഗണ്‍
സി) നൈട്രജന്‍
ഡി) കാര്‍ബണ്‍ഡൈ ഓക്‌സൈഡ്

ഉത്തരം സി

  • നൈട്രജന്‍ വാതകത്തിന്റെ ക്രിട്ടിക്കല്‍ താപനില: 126.4 കെല്‍വിന്‍
  • അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലുള്ള നിഷ്‌ക്രിയ വാതകം: ആര്‍ഗണ്‍
  • അലസ വാതകങ്ങളുടെ സംയോജകത: പൂജ്യം
  • ഭൗമാന്തരീക്ഷത്തില്‍ ഏറ്റവും അപൂര്‍വമായുള്ള വാതകം: റാഡോണ്‍
  • ഓക്‌സിജന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദന പ്രക്രിയ: ബ്രിന്‍ പ്രക്രിയ

8. താഴെ തന്നിരിക്കുന്നവയില്‍ പുരാതനമായ കിഴക്കന്‍ തീരതുറമുഖം ഏതാണ്?

എ) തൂത്തുക്കുടി
ബി) വിശാഖപട്ടണം
സി) പാരദ്വീപ്
ഡി) ചെന്നൈ

ഉത്തരം ഡി

  • ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള സംസ്ഥാനം: തമിഴ്‌നാട്
  • തമിഴ്‌നാട്ടിലെ മേജര്‍ തുറമുഖങ്ങള്‍: വി ഒ ചിദംബരനാര്‍ തൂത്തുക്കുടി, ചെന്നൈ, കാമരാജര്‍
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങളുള്ള സംസ്ഥാനം: മഹാരാഷ്ട്ര
  • ഇന്ത്യയില്‍ 13 മേജര്‍ തുറമുഖങ്ങള്‍ ഉണ്ട്
  • കേരളത്തിലെ മേജര്‍ തുറമുഖം: കൊച്ചി

9. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകന്‍ ആര്?

എ) ഹാരോള്‍ഡ് ഡോമര്‍
ബി) ജവഹര്‍ലാല്‍ നെഹ്‌റു
സി) പി സി മഹലനോബിസ്
ഡി) ഡോ ബി ആര്‍ അംബേദ്കര്‍

ഉത്തരം സി

  • ഇന്ത്യന്‍ ആസൂത്രണത്തിന്റെ ശില്‍പി, ഇന്ത്യന്‍ ബജറ്റിന്റെ പിതാവ്, ഇന്ത്യന്‍ സ്ഥിതി വിവര ശാസത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്: പി സി മഹലനോബിസ്
  • സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് പി സി മഹലനോബിസ് ആണ്.
  • ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനം: കൊല്‍ക്കത്ത
  • സ്ഥാപിച്ച വര്‍ഷം: 1931
  • മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണമാണ് സാംഖ്യ

10. ജില്ലാതല തീവ്ര കാര്‍ഷിക പരിപാടി ഏത് പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്?

എ) മഞ്ഞവിപ്ലവം
ബി) സുവര്‍ണ വിപ്ലവം
സി) ഹരിത വിപ്ലവം
ഡി) ധവള വിപ്ലവം

ഉത്തരം സി

  • ഹരിത വിപ്ലവത്തിന്റെ ഏഷ്യന്‍ ഭവനം: ഫിലിപ്പൈന്‍സ്
  • ഹരിത വിപ്ലവം ആരംഭിച്ച വര്‍ഷം: വില്യം ഗൗഡ്
  • ഹരിത വിപ്ലവകാലത്ത് ഇന്ത്യയില്‍ വികസിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള ഗോതമ്പിനങ്ങള്‍: കല്യാണ്‍ സോന, സോണാലിക
  • കിഴക്കന്‍ ഇന്ത്യയില്‍ ഹരിതവിപ്ലവം നടപ്പിലാക്കുന്നതിനായി ബിജിആര്‍ഇഐ പദ്ധതി ആരംഭിച്ച വര്‍ഷം: 2010-11
  • അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

11. അടിസ്ഥാന ഘടന എന്ന സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ടുവച്ച കേസ് ഏത്?

എ) ഗോലക്‌നാഥ് കേസ്
ബി) കേശവാനന്ദ ഭാരതി
സി) മിനര്‍വമില്‍ കേസ്
ഡി) രാജന്‍ കേസ്

ഉത്തരം ബി

  • ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് 1960-ലെ ബെറുബാരി കേസിലാണ്.
  • ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിര്‍ത്തിക്കൊണ്ട് അനുച്ഛേദം 368 ഉപയോഗിച്ച് ആമുഖം ഭേദഗതി ചെയ്യാമെന്നും 1973-ലെ കേശവാനന്ദ ഭാരതി V/s കേരള സംസ്ഥാനം എന്ന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചു.
  • ആമുഖം 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭേദഗതി ചെയ്തു.
  • ചെറുഭരണഘടന എന്നാണ് 42-ാം ഭേദഗതി അറിയപ്പെടുന്നത്.
  • 42-ാം ഭേദഗതിയിലൂടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും രാഷ്ട്രത്തിന്റെ ഐക്യം എന്നതിനെ ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റുകയും ചെയ്തു.

12. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ്?

എ) അമേരിക്ക
ബി) ബ്രിട്ടണ്‍
സി) അയര്‍ലണ്ട്
ഡി) കാനഡ്

ഉത്തരം സി

  • റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കടംകൊണ്ടത്: ഫ്രാന്‍സ്
  • ഫെഡറല്‍ സംവിധാനം, അവശിഷ്ടാധികാരം എന്നിവ കടംകൊണ്ടത്: കാനഡ
  • പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്: അയര്‍ലന്റ്
  • കണ്‍കറന്റ് ലിസ്റ്റ് ആസ്‌ട്രേലിയയില്‍നിന്നും യൂണിയന്‍ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും കാനഡയില്‍നിന്നും കടമെടുത്തു.
  • മൗലിക കടമകള്‍ റഷ്യയില്‍നിന്നും മൗലിക അവകാശങ്ങള്‍ അമേരിക്കയില്‍നിന്നും കടമെടുത്തു.
  • ഗവര്‍ണര്‍ പദവി, പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഫെഡറല്‍ കോടതി, അടിയന്തരാവസ്ഥ എന്നിവ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍നിന്നും കടംകൊണ്ടു.

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം: Join Now

Pyqs and Connected Facts: Set 17

Leave a Reply

Your email address will not be published. Required fields are marked *