Pyqs and Connected Facts: Set 10
കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.
സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
1. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ ഏതെല്ലാം?
i. സൈനിക നടപടി
ii. ലയനക്കരാര്‍
iii. അനുരഞ്ജനം
എ) i, iii
ബി) ii, iii
സി) i, ii, iii
ഡി) i, ii
ഉത്തരം സി
- നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍.
- നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സര്‍ദാര്‍ പട്ടേലിനെ സഹായിച്ച മലയാളി: വി പി മേനോന്‍
- ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ, ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ് എന്നീ പുസ്തകങ്ങള്‍ രചിച്ചത് വപാല പങ്കുണ്ണി മേനോന്‍ എന്ന വി പി മേനോന്‍ ആണ്.
- ലയനക്കരാര്‍ അനുസരിച്ച് നാട്ടുരാജ്യങ്ങള്‍ പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണം.
- 1954-ല്‍ ഫ്രാന്‍സ് പോണ്ടിച്ചേരി, മാഹി, കാരക്കല്‍, യാനം എന്നീ പ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി.
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയില്‍ ലയിക്കാതെ മാറി നിന്ന രാജ്യങ്ഹളാണ് കശ്മീര്‍, ജുനഗഡ്, ഹൈദരാബാദ്
2. രാജ്യസഭ വൈസ് ചെയര്‍മാന്‍ ആകേണ്ട പ്രായം എത്ര?
എ) 25
ബി) 35
സി) 30
ഡി) 21
ഉത്തരം സി
- ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ.
- ഭരണഘടനാ അനുച്ഛേദം 80 അനുസരിച്ച് രൂപീകൃതമായ രാജ്യസഭ നിലവില്‍വന്നത് 1952 ഏപ്രില്‍ 3-ന് ആണ്.
- സ്ഥിരം സഭയായ രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നത് 1952 മെയ് 13.
- രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്.
- രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്നാണ്.
- രാഷ്ട്രപതിക്ക് കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍നിന്നും 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാം.
3. നിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതിയേത്?
എ) ജില്ലാ കോടതി
ബി) മുന്‍സിഫ് കോടതി
സി) സിജെഎം കോടതി
ഡി) കോടതിയെ സമീപിക്കാനാകില്ല
ഉത്തരം ഡി
- മൗലികാവകാശങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ പൗരന് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പിലാക്കുന്നതിനായി കോടതികളെ സമീപിക്കാന്‍ സാധിക്കുകയില്ല.
- ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള നിര്‍ദ്ദേശക തത്വങ്ങള്‍ നിയമനിര്‍മ്മാണത്തിലും നിര്‍വഹണത്തിലും രാജ്യം പിന്തുരേണ്ട അടിസ്ഥാനങ്ങളാണ്.
- നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചത് സപ്രു കമ്മിറ്റിയാണ്.
- നിര്‍ദ്ദേശക തത്വങ്ങളെ ഗാന്ധിയന്‍, സോഷ്യലിസ്റ്റ്, ലിബറല്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
- ഭരണഘടനയുടെ അനുച്ഛേദം 40, 43, 43B, 46, 47, 48 എന്നിവ ഗാന്ധിയന്‍ തത്വങ്ങളാണ്.
- അനുച്ഛേദം 38, 39, 39A, 41, 42, 43, 43A, 47 എന്നിവ സോഷ്യലിസ്റ്റ് തത്വങ്ങളാണ്.
- അനുച്ഛേദം 44, 45, 48, 48A, 50, 51 എന്നിവ ലിബറല്‍ തത്വങ്ങളാണ്.
4. ചെമ്മണ്ണിന് ചുവപ്പ് നിറം നല്‍കുന്നത്?
എ) ഇരുമ്പ്
ബി) അലുമിനിയം
സി) സിങ്ക്
ഡി) സള്‍ഫര്‍
ഉത്തരം എ
- മണ്ണിനെക്കുറിച്ചുള്ള പഠനം: പെഡോളജി
- അന്താരാഷ്ട്ര മണ്ണ് ദിനം: ഡിസംബര്‍ 5
- അന്താരാഷ്ട്ര മണ്ണ് വര്‍ഷം: 2015
- കാലാവസ്ഥ, ഭൂപ്രകൃതി, സസ്യങ്ങളും ജന്തുക്കളും, മാതൃശില, സമയം എന്നിവ മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്നു.
- ഇന്ത്യയിലെ പ്രധാന മണ്ണിനങ്ങളാണ് എക്കല്‍മണ്ണ്, കറുത്തമണ്ണ്, ചെമ്മണ്ണ്, പര്‍വ്വതമണ്ണ്, ചെങ്കല്‍മണ്ണ്, മരുഭൂമണ്ണ്, വനമണ്ണ് എന്നിവ.
- കേരളത്തിലെ പ്രധാന മണ്ണിനങ്ങളാണ് ചെങ്കല്‍മണ്ണ്, ചെമ്മണ്ണ്, തീരദേശ എക്കല്‍മണ്ണ്, കറുത്തമണ്ണ്, വനമണ്ണ്.
- ബസാള്‍ ശില പൊടിഞ്ഞ് കറുത്ത മണ്ണ് രൂപംകൊള്ളുന്നു.
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹം
എ) ബുധന്‍
ബി) വ്യാഴം
സി) ഭൂമി
ഡി) യുറാനസ്
ഉത്തരം എ
- ഉപഗ്രങ്ങളില്ലാത്ത ഗ്രഹങ്ങളാണ് ബുധനും ശുക്രനും
- ഏറ്റവും ചെറിയ ഗ്രഹം: ബുധന്‍
- ഏറ്റവും തിളക്കവും ചൂടുമുള്ള ഗ്രഹം: ശുക്രന്‍
- ഏറ്റവും വലിയ ഗ്രഹം: വ്യാഴം
- ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം: ശനി
- സൂര്യനെ വലംവയ്ക്കാന്‍ 164 വര്‍ഷമെടുക്കുന്ന ഗ്രഹം: നെപ്റ്റിയൂണ്‍
6. ആദ്യ സ്ഥാനത്തുനിന്നും അന്ത്യസ്ഥാനത്തേക്കുള്ള നേര്‍രേഖാദൂരമാണ്
എ) പ്രവേഗം
ബി) സ്ഥാനാന്തരം
സി) വേഗം
ഡി) ത്വരണം
ഉത്തരം ബി
- രണ്ട് സ്ഥാനങ്ങള്‍ തമ്മിലുള്ള നേര്‍രേഖാ ദൂരത്തെ ഒരു നിശ്ചിത ദിശയോടെ പ്രതിപാദിക്കുന്നതാണ് സ്ഥാനാന്തരം.
- സ്ഥാനാന്തരത്തിന്റെ യൂണിറ്റ് മീറ്റര്‍ ആണ്.
- ഒരു വസ്തുവിന് യൂണിറ്റ് സമയത്തില്‍ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.
- പ്രവേഹത്തിന്റെ യൂണിറ്റ്- m/s
- ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം.
- സ്ഥാനാന്തരവും പ്രവേഗവും ത്വരണവും സദിശ അളവുകളാണ്.
7. ആറ്റത്തിലെ ഏത് കണത്തിന്റെ സാന്നിദ്ധ്യമാണ് ജെ ജെ തോംസണ്‍ കണ്ടെത്തിയത്?
എ) പ്രോട്ടോണ്‍
ബി) ഇലക്ട്രോണ്‍
സി) ന്യൂട്രോണ്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം എ
- ആറ്റത്തിന്റെ ന്യൂക്ലിയസിനെ നിശ്ചിത പാതയിലൂടെ ചുറ്റി സഞ്ചരിക്കുന്ന കണമാണ് ഇലക്ട്രോണ്‍.
- ആറ്റത്തിലെ ഭാരം കുറഞ്ഞ കണം- ഇലക്ട്രോണ്‍
- ഇലക്ട്രോണിന് നെഗറ്റീവ് ചാര്‍ജുണ്ട്.
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുകളുടേയും എണ്ണം തുല്യമാണ്.
- എണ്ണത്തുള്ളി പരീക്ഷണത്തിലൂടെ ഇലക്ട്രോണിന്റെ ചാര്‍ജ് കണ്ടുപിടിച്ചത് മില്ലികന്‍ ആണ്.
- പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണ്‍ പോസിട്രോണ്‍ എന്നറിയപ്പെടുന്നു.
8. മന്ത് രോഗം പരത്തുന്ന കൊതുക് ഏത്?
എ) ക്യൂലക്‌സ്
ബി) ഈഡിസ്
സി) അനോഫിലസ്
ഡി) ഇവയൊന്നുമല്ല
ഉത്തരം എ
- ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവ പരത്തുന്നു.
- അനോഫിലസ് പെണ്‍കൊതുകുകള്‍ മലേറിയ പരത്തുന്നു.
- എലിച്ചെള്ള് പ്ലേഗ് പരത്തുന്നു.
- പേനും ചെള്ളും ടൈഫസ് പരത്തുന്നു.
- സാന്‍ഡ് ഫ്‌ളൈ കാലാ അസര്‍ പരത്തുന്നു.
9. ക്ഷയരോഗം പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ പേരെന്ത്?
എ) ടിപിറ്റി
ബി) എംഎംആര്‍
സി) എച്ച്പിവി
ഡി) ബിസിജി
ഉത്തരം ഡി
- ക്ഷയം രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു.
- മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗകാരി.
- ലോകക്ഷയരോഗ ദിനം മാര്‍ച്ച് 24 ആണ്
- കുഞ്ഞ് ജനിച്ച ഉടനെയാണ് ബിസിജി വാക്‌സിന്‍ നല്‍കുന്നത്.
- ക്ഷയരോഗ ചികിത്സാ രീതി: ഡോട്ട്‌സ്
- ക്ഷയം ശ്വാസകോശം, വൃക്കകള്‍, അസ്ഥികള്‍, സന്ധികള്‍, മസ്തിഷ്‌കം എന്നിവയെ ബാധിക്കും.
10. മലമ്പനി രോഗകാരിയായ പ്ലാസ്‌മോഡിയം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
എ) ബാക്ടീരിയ
ബി) ഫംഗസ്
സി) പ്രോട്ടോസോവ
ഡി) വൈറസ്
ഉത്തരം സി
- മലേറിയ അഥവാ മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി പ്ലാസ്‌മോഡിയം വൈവാക്‌സ് ആണ്.
- വില്ലന്‍ ചുമയ്ക്ക് കാരണമായ രോഗാണു ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് ആണ്.
- എലിപ്പനി ഉണ്ടാക്കുന്ന രോഗാണു ലെപ്‌റ്റോസ്‌പൈറ ഇന്ററോഗാന്‍സ് ആണ്.
- അറ്റ്‌ലസ് ഫുട് എന്ന അസുഖത്തിന്റെ രോഗകാരി ഫംഗസ് ആണ്.
- വട്ടച്ചൊറി അഥവാ റിങ് വേം എന്ന രോഗത്തിന് കാരണമായ ഫംഗസാണ് മൈക്രോ സ്‌പോറം.
- ഗൊണോറിയക്ക് കാരണമായ രോഗാണു നൈസറിയ ഗോണോറിയേ ആണ്
