September 28, 2026

Pyqs and Connected Facts: Set 9

0

കേരള പി എസ് സിയുടെ മുന്‍വര്‍ഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും നമുക്ക് പഠിക്കാം.

Pyqs and Connected Facts: Set 9

സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയുടെ വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

1. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍നിന്നാണ്?

എ) അമേരിക്ക
ബി) ഫ്രാന്‍സ്
സി) കാനഡ
ഡി) സോവിയറ്റ് യൂണിയന്‍

    ഉത്തരം എ

    • അനുച്ഛേദം 22 നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നല്‍കുന്നു.
    • അനുച്ഛേദം 23 മനുഷ്യക്കടത്ത്, അടിമത്തം എന്നിവ നിരോധിക്കുന്നു.
    • അനുച്ഛേദം 24 ബാലവേല നിരോധിക്കുന്നു.
    • അനുച്ഛേദം 25 ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം
    • അനുച്ഛേദം 26 മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.
    • അനുച്ഛേദം 27 ഏതെങ്കിലും മതത്തിന്റെ പ്രോത്സാഹനത്തിനുവേണ്ടി നികുതി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരായ അവകാശം

    2. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം

    എ) മലബാര്‍ കലാപം
    ബി) ആറ്റിങ്ങല്‍ കലാപം
    സി) കുറിച്യ കലാപം
    ഡി) മുണ്ട കലാപം

      ഉത്തരം ബി

      • ജന്മിമാരുടേയും ബ്രിട്ടീഷുകാരുടേയും ചൂഷണം, കുടിയൊഴിപ്പിക്കല്‍, അന്യായമായ നികുതിയും പാട്ടവും എന്നിവ കാരണം 1836 മുതല്‍ മലബാറില്‍ നടന്നിരുന്ന കലാപങ്ങളെയാണ് മലബാര്‍ കലാപം എന്ന് പറയുന്നത്.
      • ബ്രിട്ടീഷ് സര്‍ക്കാരിന്റെ തെറ്റായ നികുതി നയമാണ് കലാപങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ന് വില്യം ലോഗന്‍ കമ്മിഷന്‍ കണ്ടെത്തി.
      • 1721 ഏപ്രില്‍ 15-നാണ് ആറ്റിങ്ങല്‍ കലാപം നടന്നത്.
      • കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയതിന് എതിരെ നടന്ന കലാപമാണ് 1697-ലെ അഞ്ചുതെങ്ങ് കലാപം.
      • ദക്ഷിണേന്ത്യയില്‍ നടന്ന ഏക ഗിരിവര്‍ഗ കലാപമാണ് 1812-ലെ കുറിച്യ കലാപം.
      • കുറിച്യകലാപത്തിന് നേതൃത്വം നല്‍കിയത് രാമനമ്പി ആണ്.
      • വട്ടത്തൊപ്പിക്കാരെ പുറത്താക്കുക എന്നതായിരുന്നു കുറിച്യകലാപത്തിന്റെ മുദ്രാവാക്യം.

      3. താഴെപറയുന്നവയില്‍ അമൃത ഷേര്‍ഗിലിന്റെ ചിത്രം ഏത്?

      എ) ഗ്രാമീണ ചെണ്ടക്കാരന്‍
      ബി) ഭാരതമാത
      സി) സതി
      ഡി) ഗ്രാമീണ ജീവിതം

        ഉത്തരം ഡി

        • ഗ്രാമീണ ചെണ്ടക്കാരന്‍ എന്നത് നന്ദലാല്‍ ബോസിന്റെ ചിത്രമാണ്.
        • ബംഗാളി ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ചിത്രമാണ് ഭാരതമാത.
        • നന്ദലാല്‍ ബോസിന്റെ മറ്റൊരു ചിത്രമാണ് സതി.
        • സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര എന്ന ഗാനം രചിച്ചത് ഉര്‍ദു കവിയായ മുഹമ്മദ് ഇഖ്ബാലും ഈ ഗാനത്തിന് ഈണം നല്‍കിയത് പണ്ഡിറ്റ് രവിശങ്കറും ആണ്.
        • ഇന്‍മെമ്മോറിയം എന്ന ചിത്രം വരച്ചത് ജോസഫ് നോയല്‍ പാറ്റേണ്‍ ആണ്.
        • 1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട ചിത്രമാണ് ഇന്‍മെമ്മോറിയം.

        4. ലോല ഏത് വിളയുടെ സങ്കരയിനമാണ്?

        എ) വഴുതന
        ബി) തക്കാളി
        സി) പയര്‍
        ഡി) വെണ്ട

          ഉത്തരം സി

          • വഴുതന ഇനങ്ങള്‍: ഹരിത, നീലിമ, വൈശാലി, രൂപാലി, സൂര്യ, രശ്മി, ശ്വേത
          • തക്കാളി ഇനങ്ങള്‍: മനുപ്രഭ, മനുലക്ഷ്മി, ശക്തി, മുക്തി, അനഘ, അക്ഷയ
          • പയര്‍: ശാരിക, ഗീതിക, മഞ്ജരി, കൈരളി, ജ്യോതിക, മാലിക, ലോല, മിത്ര, ഭാഗ്യലക്ഷ്മി, വൈജയന്തി
          • വെണ്ട: ആനക്കൊമ്പന്‍, അനാമിക, സവാനി, സല്‍ക്കീര്‍ത്തി, കിരണ്‍, അരുണ, അര്‍ക്ക, അഭയ്

          5. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട പദ്ധതിയേത്?

          എ) ആര്‍ദ്രം
          ബി) ഗ്രാമീണം
          സി) ആശ്വാസകിരണം
          ഡി) ഇവയൊന്നുമല്ല

            ഉത്തരം എ

            • കേരള സര്‍ക്കാര്‍ ആരംഭിച്ച നവകേരള മിഷന്റെ കീഴിലുള്ള നാല് മിഷനുകളില്‍ ഒന്നാണ് ആര്‍ദ്രം മിഷന്‍.
            • കേള്‍വിക്കുറവുള്ള കുട്ടികള്‍ക്കായി സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് കാതോരം.
            • സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയാണ് സുകൃതം.
            • സുകൃതത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മമ്മൂട്ടി ആണ്.
            • കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ധ്വനി.
            • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്‌നേഹസാന്ത്വനം.

            6. മൈക്രോസ്‌കോപ്, ടെലിസ്‌കോപ് ക്യാമറ മുതലായ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത്?

            എ) കോണ്‍വെക്‌സ് ലെന്‍സ്
            ബി) കോണ്‍കേവ് ലെന്‍സ്
            സി) സിലിണ്ട്രിക്കല്‍ ലെന്‍സ്
            ഡി) ഡബിള്‍ കോണ്‍കേവ് ലെന്‍സ്

            ഉത്തരം എ

            • കോണ്‍വെക്‌സ് ലെന്‍സ് അഥവാ ഉത്തല ലെന്‍സ് മധ്യഭാഗം കട്ടികൂടിയതും അഗ്രങ്ങളും കനംകുറഞ്ഞതും ആണ്.
            • കോണ്‍വെക്‌സ് ലെന്‍സിലൂടെ കടന്നുപോകുന്ന പ്രകാശ രശ്മികളെ പരസ്പരം അടുപ്പിക്കുന്നു.
            • കോണ്‍വെക്‌സ് ലെന്‍സില്‍ ഉണ്ടാകുന്ന പ്രതിബിംബം യഥാര്‍ത്ഥമോ മിഥ്യയോ തലകീഴായതോ നിവര്‍ന്നതോ വസ്തുവിന്റെ അതേ വലിപ്പമോ വസ്തുവിനേക്കാള്‍ വലുതോ ചെറുതോ ആകും.
            • ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന കോണ്‍വെക്‌സ് ലെന്‍സ് ഹാന്‍ഡ് ലെന്‍സ്, മാഗ്നിഫെയിങ് ഗ്ലാസ്, ബേണിങ് ഗ്ലാസ് എന്നിവയിലും ഉപയോഗിക്കുന്നു.
            • മധ്യഭാഗം കനം കുറഞ്ഞതും അഗ്രങ്ങള്‍ കട്ടികൂടിയതുമാണ് കോണ്‍കേവ് ലെന്‍സ്.
            • കോണ്‍കേവ് ലെന്‍സിലൂടെ കടന്നുപോകുന്ന പ്രകാശ രശ്മികള്‍ പരസ്പരം അകന്നു മാറി സഞ്ചരിക്കും.
            • കോണ്‍കേവ് ലെന്‍സിലെ പ്രതിബിംബം മിഥ്യയും നിവര്‍ന്നതും ചെറുതും ആണ്.
            • ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്നു.

            7. അവശിഷ്ട പര്‍വതങ്ങള്‍ക്ക് ഉദാഹരണമാണ്?

            എ) ആരവല്ലി
            ബി) സഹ്യാദ്രി
            സി) ഏലമലക്കുന്നുകള്‍
            ഡി) നീലഗിരിക്കുന്നുകള്‍

              ഉത്തരം എ

              • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപര്‍വതമായ ആരവല്ലി പര്‍വതനിര ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
              • ആരവല്ലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് ഗുരുശിഖര്‍ ആണ്.
              • ആരവല്ലിയിലെ പ്രമുഖ സുഖവാസ കേന്ദ്രമാണ് മൗണ്ട് അബു
              • മൗണ്ട് അബുവിലെ ജൈന തീര്‍ത്ഥാടന കേന്ദ്രമാണ് ദില്‍വാരക്ഷേത്രം.
              • മാള്‍വ പീഠഭൂമിയുടെ വടക്ക്- പടിഞ്ഞാറന്‍ അതിര്‍ത്തിയാണ് ആരവല്ലി പര്‍വതനിര.
              • ഡല്‍ഹിയിലെ റെയ്‌സീന കുന്നുകള്‍ ആരവല്ലി പര്‍വതനിരയിലെ കുന്നുകളാണ്.

              8. സമുദ്രനിരപ്പില്‍നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ച് ഭൂപടത്തില്‍ വരയ്ക്കുന്ന സാങ്കല്‍പിക രേഖ ഏതാണ്?

              എ) കോണ്ടൂര്‍
              ബി) ഐസോബാര്‍
              സി) ഐസോതേം
              ഡി) ഐസോഹലെയ്ന്‍

                ഉത്തരം എ

                • ഐസോബാര്‍: ഭൂപടത്തില്‍ ഒരേ മര്‍ദമുള്ള സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് വരയ്ക്കകുന്ന സാങ്കല്‍പിക രേഖ.
                • ഐസോതേം: തുല്യ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖ.
                • ഐസോഹലെയ്ന്‍: ഒരേ അളവില്‍ ഉപ്പുരസമുള്ള മേഖലകളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖ.
                • ഐസോസീസ്‌മെല്‍സ്: ഒരേ അളവിലുള്ള സീസ്മിക് പ്രവര്‍ത്തനങ്ങളെ തമ്മില്‍ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ.
                • ഐസോബാത്സ്: സമുദ്രത്തില്‍ ഒരേ ആഴമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ.

                10. ഇന്ദ്രിയാനുഭവങ്ങള്‍ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന, ഓര്‍മ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്‌ക ഭാഗം ഏത്?

                എ) സെറിബെല്ലം
                ബി) മെഡുല്ല ഒബ്ലാംഗേറ്റ
                സി) സെറിബ്രം
                ഡി) ഹൈപ്പോതലാമസ്

                  ഉത്തരം സി

                  • മസ്തിഷ്‌കത്തിലെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
                  • മസ്‌കിഷ്‌കത്തിലെ രണ്ടാമത്തെ വലിയ ഭാഗം ആണ് സെറിബെല്ലം
                  • സെറിബ്രത്തിന് ചുവട്ടില്‍ സെറിബെല്ലത്തോട് ചേര്‍ന്ന് ദണ്ഡാകൃതിയില്‍ കാണപ്പെടുന്ന മസ്തിഷ്‌ക ഭാഗമാണ് മെഡുല്ല ഒബ്ലാംഗേറ്റ
                  • തലാമസിന് തൊട്ടുതാഴെയായി കാണപ്പെടുന്ന ഭാഗമാണ് ഹൈപ്പോതലാമസ്.
                  • സെറിബെല്ലം പേശി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
                  • മെഡുല്ല ഒംബ്ലാംഗേറ്റ ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.
                  • വിശപ്പ്, ദാഹം, ലൈംഗികാസക്തി, ശരീരത്തിലെ ജലത്തിന്റെ അളവ്, ശരീരോഷ്മാവ് എന്നിവയെ നിയന്ത്രിക്കുന്നു.

                  11. എക്‌സിറ്റു കണ്‍സര്‍വേഷന് ഉദാഹരണം ഏത്?

                  എ) ബയോസ്ഫിയര്‍ റിസര്‍വുകള്‍
                  ബി) നാഷണല്‍ പാര്‍ക്കുകള്‍
                  സി) ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍
                  ഡി) കമ്മ്യൂണിറ്റി റിസര്‍വുകള്‍

                    ഉത്തരം സി

                    • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് എക്‌സിറ്റു കണ്‍സര്‍വേഷന്‍.
                    • വന്യജീവികളുടെ സൈ്വരവിഹാരം മാത്രം ലക്ഷ്യമിട്ട് സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രദേശം കോര്‍ ഏരിയ എന്നറിയപ്പെടുന്നു.
                    • തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉള്‍ക്കൊള്ളുന്നതും ആവാസ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖലകളാണ് ഇക്കോളജിക്കല്‍ ഹോട്ട്‌സ്‌പോട്ടുകള്‍.
                    • വിത്തുകള്‍, ബീജങ്ങള്‍ മുതലായവ ശേഖരിച്ച് ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാനും ആവശ്യമായ അവസരങ്ങളില്‍ ഇവയുപയോഗിച്ച് ജീവികളെ പുനസൃഷ്ടിക്കാനും കഴിയുന്ന സംവിധാനമാണ് ജീന്‍ ബാങ്ക്.

                    Leave a Reply

                    Your email address will not be published. Required fields are marked *